Category: National
ബീഫ് കഴിക്കുമെന്ന് ബിജെപി മുഖ്യമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി മുഖ്യമന്ത്രി. അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് കേന്ദ്രത്തിന്റെ കശാപ്പ് നയത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കശാപ്പ് നിരോധനത്തില്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെയാണ് കേന്ദ്ര നിലപാടിനെതിരെ ബി.ജെ.പി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടി കേന്ദ്രം മനസിലാക്കണമെന്നും വിജ്ഞാപനം ഉടന്‍ പിന്‍വലിക്കണമെന്നും പേമ ഖണ്ഡു Read More …
ഒടുവില്‍ തെളിഞ്ഞു; നോട്ട് പിന്‍വലിക്കല്‍ പരാജയമെന്ന്
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം നവംബറില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് പിന്‍വലിക്കല്‍ പരാജയമായിരുന്നുവെന്ന് തെളിവാണ് ജി.ഡി.പി വളര്‍ച്ച നിരക്കിലുണ്ടായ കുറവ്. 6.1 ശതമാനമാണ് സാമ്പത്തിക വര്‍ഷത്തിെന്റ നാലാം പാദത്തിലെ ജി.ഡി.പി വളര്‍ച്ച നിരക്ക്. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ച നിരക്കാണിത്. 7.1 ശതമാനം വളര്‍ച്ച നിരക്കാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 7.6 Read More …
ദിനകരന് കോടതി ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി : രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായിരുന്ന ടി.ടി.വി. ദിനകരന് ജാമ്യം. സഹായി മല്ലികാര്‍ജുനനും !ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് ഡല്‍ഹി ക്രൈം ബ്രാഞ്ച് ദിനകരനെ അറസ്റ്റു ചെയ്യതത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥന് ദല്ലാള്‍ വഴി 50 കോടി രൂപ നല്‍കാന്‍ ശ്രമിച്ചുവെന്നാണ് Read More …
ട്രെയിനില്‍ മുസ്‌ലിം യുവതിയെ ബലാത്സംഗം ചെയ്ത പൊലീസുകാരന് യോഗിയുടെ പോലീസിന്റെ വി.ഐ.പി പരിഗണന
ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ തീവണ്ടിയില്‍വെച്ച് മുസ്‌ലിം യുവതിയെ ബലാത്സംഗം ചെയ്ത പൊലീസുകാരന് സ്‌റ്റേഷനില്‍ ലഭിച്ചത് വി.ഐ.പി പരിഗണന. യുവതിയെ ബലാത്സംഗം ചെയ്ത ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിളായ കമാല്‍ ശുക്ല (24)യ്ക്ക് സ്‌റ്റേഷനില്‍ വി.ഐ.പി പരിഗണന നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ജനതാ കാ റിപ്പോര്‍ട്ടറാണ് പുറത്തുവിട്ടത്. ജനതാ കാ റിപ്പോര്‍ട്ടറിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് റിഫാത് Read More …
മോദിക്കെതിരെ ആഞ്ഞടിച്ച് യെച്ചൂരി
കപില്‍ മിശ്രയെ മര്‍ദ്ദിച്ചു : ഡല്‍ഹി നിയമസഭയില്‍ നാടകീയ രംഗങ്ങള്‍
യോഗി ആദിത്യനാഥ് അയോധ്യയില്‍ എത്തി
ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെത്തി. താല്‍ക്കാലിക രാമക്ഷേത്രം മുഖ്യമന്ത്രി സന്ദര്‍ശിച്ചേക്കും. ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ എല്‍.കെ. അഡ്വാനി അടക്കമുള്ള ബിജെപിവിഎച്ച്പി നേതാക്കള്‍ക്കെതിരേ ലക്‌നോയിലെ പ്രത്യേക സിബിഐ കോടതി കുറ്റം ചുമത്തിയതിനു പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ അയോധ്യയിലെ സന്ദര്‍ശനം. യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി അയോധ്യയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.
