ഗംഗയുടെ തീരത്തുള്ള വ്യവസായശാലകള്‍ മാറ്റി സ്ഥാപിക്കും ; ഉമാ ഭാരതി

ന്യൂഡല്‍ഹി: ഗംഗയുടെ തീരത്തുള്ള വ്യവസായശാലകള്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുമെന്നും അതിനായി പ്രാഥമിക നടപടികള്‍ സ്വീകരിച്ചതായും കേന്ദ്രമന്ത്രി ഉമാ ഭാരതി. കാണ്‍പൂരിലെ തുകല്‍ വ്യവസായം മറ്റൊരു സ്ഥലത്തേക്കു മാറ്റുവാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതായും ഉമ ഭാരതി അറിയിച്ചു. ഗംഗയെ പത്തു വര്‍ഷം കൊണ്ട് പൂര്‍ണമായും വൃത്തിയാക്കുമെന്നും അതിനായി ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി ഗംഗോത്രി മുതല്‍ Read More …

നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: എന്‍ഡിടിവി മേധാവി പ്രണോയ് റോയ്ക്കും ഭാര്യ രാധികാ റോയ്‌ക്കെുമെതിരായി സിബിഐ കേസെടുത്ത സംഭവത്തെ ന്യായീകരിച്ച് കേന്ദ്രം. കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. അതേസമയം ആരെയും കേന്ദ്രം വേട്ടയാടില്ലെന്നും സിബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. എന്‍ഡിടിവി സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണുമായ പ്രണായ് റോയിയുടെ വസതിയിലാണ് സിബിഐ Read More …

കെജ്രിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി; പോലീസുകാരന്‍ അറസ്റ്റില്‍

ന്യുഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പോലീസുകാരന്‍ അറസ്റ്റില്‍. പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് കോണ്‍സ്റ്റബിള്‍ ഭീഷണിപ്പെടുത്തിയത്. അമിതമായി മദ്യപിച്ച ശേഷമായിരുന്നു ഈ നടപടി. തന്റെ പേരും പദവിയും വ്യക്തമാക്കികൊണ്ടാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. മാളവ്യ നഗറില്‍ ഡ്യൂട്ടിയിലൂണ്ടായിരുന്ന വികാസ് കുമാര്‍ ആണ് പോലീസ് കസ്റ്റഡിയില്‍ ആയത്. ഇയാളെ ഇന്റലിജന്‍സ് ബ്യുറോയും സ്‌പെഷ്യല്‍ സെല്ലും Read More …

ജെ.കെ.എല്‍.എഫ് തലവന്‍ യാസിന്‍ മാലിക് അറസ്റ്റില്‍

ശ്രീനഗര്‍: ജെ.കെ.എല്‍.എഫ് തലവന്‍ യാസിന്ഡ മാലിക്കിനെ പൊലിസ് അറസ്റ്റു ചെയ്തു. മറ്റു വിഘടനവാദി സംഘങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും വാര്‍ത്താസമ്മേളനം സംഘടിപ്പിക്കാനും പദ്ധതിയിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. വീട്ടില്‍ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലിഷാ ഗീലാനിയുടെ വീട്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്താനായിരുന്നു പദ്ധതി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിഘടനവാദികളുടേയും വ്യാപാരികളുടേയും വീടുകളിലും Read More …

ഭൂമിയെ പരിപോഷിപ്പിക്കാനുള്ള ശരിയായ സമയം

ന്യൂഡല്‍ഹി: ഭൂമിയെ പരിപോഷിപ്പിക്കാനുള്ള ശരിയായ സമയമാണ് ഇപ്പോഴെന്ന് ലോക പരിസ്ഥിതി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. പ്രകൃതിയെ സംരക്ഷിക്കാനുള്ള പ്രതിഞ്ജാബദ്ധത ഊട്ടിയുറപ്പിച്ച് ഹരിതാഭമായ ഭൂമിയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കണമെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു. പ്രകൃതിയ്ക്കായി നിലകൊള്ളുന്നവരെയും സംരക്ഷണ കര്‍മ്മം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും പരിസ്ഥിതി ദിനത്തില്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് മോഡി കൂട്ടിച്ചേര്‍ത്തു. പ്രകൃതിയും മനുഷ്യയും തമ്മില്‍ കൈകോര്‍ക്കണമെന്ന ആശയത്തിലൂടെ Read More …

ട്രക്കുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 22 പേര്‍ മരിച്ചു

ബരേലി: ട്രക്കുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 22 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബരേലി ദേശീയ പാത 24 ല്‍ വെളുപ്പിന് ഒരു മണിക്കാണ് സംഭവം. ന്യൂഡല്‍ഹിയില്‍ നിന്നും ഗോണ്ടയിലേക്ക് പോകുകയായിരുന്ന ഉത്തര്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍ പെട്ടത്. നിര്‍മ്മാണം നടക്കുന്ന ജങ്ഷനിലൂടെ അമിത വേഗതയില്‍ ബസോടിച്ചതാവാം അപകട കാരണമെന്ന് Read More …

കശാപ്പ് നിരോധനം: പ്രതിഷേധം ഫലം കണ്ടു; വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നു

ന്യൂഡല്‍ഹി: കശാപ്പ് നിരോധന വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധനനാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. പരാതികള്‍ പരിഹരിച്ച് മുന്നോട്ട് പോവുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. കന്നുകാലികള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്നതിനായാണ് വിജ്ഞാപനം പുറത്തിറിക്കിയത്. എന്നാല്‍ വിജ്ഞാപനം ചില തെറ്റിദ്ധാരണകള്‍ക്ക് കാരണമായെന്നും ഇതിെന്റ അടിസ്ഥാനത്തില്‍ മാറ്റമുണ്ടാകുമെന്നാണ് ഹര്‍ഷ വര്‍ധനന്‍ പറഞ്ഞത്. കശാപ്പിനോ ബീഫ് Read More …

മനുഷ്യ തലയുള്ള പശുക്കുട്ടി; ദൈവമെന്ന് നാട്ടുകാര്‍

ലഖ്‌നൗ: മനുഷ്യ തലയുള്ള പശുക്കുട്ടി പിറന്നെന്ന് വാര്‍ത്ത. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ നിന്നാണ് ആശ്ചര്യപ്പെടുത്തുന്ന റിപ്പോര്‍ട്ട്. മനുഷ്യന്റെതെന്ന് തോന്നുന്ന തലയുമായാണ് പശുക്കുട്ടി പിറന്നത്. ഇതിന്റെ വീഡിയോ നിമഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മനുഷ്യന്റേത് പോലുള്ള കണ്ണും മൂക്കും ചെവിയുമെല്ലാം ഉണ്ട്. എന്നാല്‍ തലയ്ക്ക് താഴെ പശുവിന്റെത് പോലെ തന്നെ. പിറന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ Read More …