ബലാത്സംഗ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ മനേക ഗാന്ധി

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ബലാത്സംഗ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ മന്ത്രി മനേക ഗാന്ധി രംഗത്ത്. മാധ്യമങ്ങള്‍ എല്ലാ ബലാത്സംഗകേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും അതുകൊണ്ടാണ് ആളുകളുടെ മനസില്‍ ഇക്കാര്യങ്ങള്‍ നിലനില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. യുപിയില്‍ നാലു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. ഇത്തരം കേസുകളോട് മാധ്യമങ്ങള്‍ സഹിഷ്ണുത കാട്ടുന്നില്ലെന്നും മന്ത്രി ആഞ്ഞടിച്ചു. Read More …

കള്ളപ്പണം കയ്യിലുള്ളവര്‍ മോദി സര്‍ക്കാരിനെ ഭയക്കുന്നു: അമിത് ഷാ

ന്യൂഡല്‍ഹി: കള്ളപ്പണം കൈയ്യിലുള്ളവരാണ് മോദി സര്‍ക്കാരിനെ ഭയപ്പെടുന്നതെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. മോദി സര്‍ക്കാര്‍ 1.37 ലക്ഷം കോടിയുടെ കള്ളപ്പണം പിടികൂടിയതായും 99 ലക്ഷം പുതിയ പാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. കള്ളപ്പണം പിടികൂടുന്നതിനായി മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ ബഹുമുഖമായ പദ്ധതികളെല്ലാം വലിയ വിജയമായിരുന്നു. നിയമവിരുദ്ധമായ സ്വത്ത് സമ്ബാദിക്കുന്നതും Read More …

വിലക്ക് മറികടന്ന് രാഹുല്‍ ഗാന്ധി സഹാരന്‍പൂരിലേക്ക്

ഡല്‍ഹി: ജാതിസംഘര്‍ഷം നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് സന്ദര്‍ശനം നടത്തും. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്നുകൊണ്ടാണ് അദ്ദേഹം സന്ദര്‍ശനത്തിനെത്തുന്നത്. സംഘര്‍ഷത്തില്‍ അഗ്‌നിക്കിയായ ദളിതരുടെ വീടുകളും അദ്ദേഹം സന്ദര്‍ശിക്കും. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് രാഹുല്‍ഗാന്ധിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചിരുന്നത്. സംഘര്‍ഷത്തിന് അയവുവരുത്താനാകാത്തതിനാല്‍ സഹാരന്‍പൂര്‍ എസ്പിയായിരുന്ന സുഭാഷ് ചന്ദ്ര ദുബൈയെ മാറ്റി രണ്ടുദിവസം മുന്‍പ് Read More …

ബാബറി മസ്ജിദ് കേസ്; അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ഹജരാകണമെന്ന് കോടതി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് സി.ബി.െഎ പ്രത്യേക കോടതി ഉത്തരവിട്ടു. അദ്വാനി, ഉമാ ഭാരതി, വിനയ് കത്യാര്‍ എന്നിവരും കേസിലുള്‍പ്പെട്ട മറ്റ് ബി.ജെ.പി നേതാക്കളും വെള്ളിയാഴ്ച കോടതിക്കു മുന്നില്‍ ഹാജരാകണമെന്നാണ് ഉത്തരവ്. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന്ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം Read More …

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്മൃതി ഇറാനിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിക്ക് തിരിച്ചടി. മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. കീഴ് കോടതി യില്‍ ഹരജി നല്‍കിയ അഹമ്മദ് ഖാന്റെ പരാതിയില്‍ ഡല്‍ഹി ഹൈക്കോടതിയാണ് ഉത്തരവിട്ടത്. വാണിജ്യ ശാസ്ത്രത്തില്‍ ബിരുദമുണ്ടെന്ന മന്ത്രിയുടെ തെരഞ്ഞെടുപ്പ് സത്യവാങ് മൂലം കള്ളമാണെന്നായിരുന്നു ഹരജിയിലെ ആരോപണം.വിദ്യാഭ്യാസ രേഖ Read More …

വിദേശത്തെ മെഡിക്കല്‍ പഠനത്തിനും നീറ്റ് നിര്‍ബന്ധമാകുന്നു

ന്യൂഡല്‍ഹി: വിദേശത്ത് മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന് നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കുന്നു. മെഡിക്കല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയായ നീറ്റ് പാസാകുന്നവര്‍ക്കുമാത്രം വിദേശത്ത് മെഡിക്കല്‍ കോഴ്‌സുകള്‍ പഠിക്കാന്‍ എതിര്‍പ്പില്ലാ രേഖ(എന്‍.ഒ.സി.) നല്‍കാനാണ് നീക്കം. ഇത് സംബന്ധിച്ച ശുപാര്‍ശ ആരോഗ്യമന്ത്രാലയം തയ്യാറാക്കി. അടുത്തവര്‍ഷം മുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പണവും സ്വാധീനവും ഉപയോഗിച്ച് വിദേശത്തുനിന്ന് മെഡിക്കല്‍ ബിരുദം Read More …

കാരാട്ടിനെ തള്ളി സിപിഎം ബംഗാള്‍ ഘടകം

ന്യൂഡല്‍ഹി:  സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ ഘടകം പാര്‍ട്ടി പോളിറ്റ്ബ്യൂറോയ്ക്ക് കത്ത് നല്‍കി. യെച്ചൂരിയെപോലെ പരിചയ സന്പന്നനായ അംഗം രാജ്യസഭയില്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. നേരത്ത ജ്യോതിബസുവിന്റെ കാര്യത്തില്‍ സംഭവിച്ച പിഴവ് പാര്‍ട്ടി ആവര്‍ത്തിക്കരുതെന്നും കത്തില്‍ പറയുന്നു. ബംഗാള്‍ ഘടകത്തിന്റെ കത്ത് ജൂണ്‍ 6,7 തീയതികളില്‍ ചേരുന്ന പി Read More …

ശക്തമായ തിരിച്ചടിയുമായി ഇന്ത്യ ; പാക്ക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു, ദൃശ്യങ്ങള്‍ പുറത്ത്

ജമ്മു കശ്മീര്‍: അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ പോസ്റ്റുകള്‍ക്കുനേരെയുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു. പാക് പ്രകോപനത്തിനെതിരെ ശക്തമായി തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. നിയന്ത്രണരേഖയിലെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം തടയാനുള്ള നടപടിയാണെന്ന് സൈനിക വക്താവ് അറിയിച്ചു