അവിവാഹിതയായതിനാല്‍ ഗര്‍ഭഛിദ്രം നിഷേധിക്കാനാകില്ലെന്ന് സുപ്രിം കോടതി

ന്യുഡല്‍ഹി:അവിവാഹിതയാണെന്ന കാരണം കൊണ്ട് ഗര്‍ഭഛിദ്രം നിഷേധിക്കാനാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. ഗര്‍ഭം 24 ആഴ്ച്ച പിന്നിട്ട യുവതിക്ക് ഗര്‍ഭഛിദ്രം നടത്താമോ എന്നതില്‍ സുപ്രിം കോടതി റിപ്പോര്‍ട്ട് തേടി. നിലവിലെ നിയമം അനുസരിച്ച്‌ 24 ആഴ്ച പിന്നിട്ട ഗര്‍ഭച്ഛിദ്രം അനുവദനീയമല്ല. ഗര്‍ഭഛിദ്രം നടത്തുന്നത് സുരക്ഷിതമാണോ എന്ന് പരിശോധിക്കാനും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും ഡല്‍ഹി എംയിസിന് നിര്‍ദ്ദേശം Read More …

2024ല്‍ നടക്കാനിരിക്കുന്നത് പുറത്താക്കലിന്റെ തിരഞ്ഞെടുപ്പ്; ബി.ജെ.പിക്കെതി​രെ ആഞ്ഞടിച്ച്‌ മമത ബാനര്‍ജി

കൊല്‍ക്കത്ത: 2024ല്‍ നടക്കുന്നത് പുറത്താക്കലിന്റെ തെരഞ്ഞെടുപ്പ് ആയിരിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള തെരഞ്ഞെടുപ്പായിരിക്കണം അതെന്നും അവര്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ ടി.എം.സി സംഘടിപ്പിച്ച രക്തസാക്ഷി ദിന റാലിയെ അഭിസംബോധന ചെയ്ത് പാര്‍ട്ടി അണികളോട് സംസാരിക്കുകയായിരുന്നു അവര്‍. ബി.ജെ.പിയുടെ ചങ്ങലകള്‍ പൊട്ടിക്കണമെന്നും അവരുടെ കഴിവില്ലായ്മയെ തകര്‍ത്തെറിയണമെന്നും മമത ആവശ്യപ്പെട്ടു. ബി.ജെ.പിക്ക് Read More …

ഭക്ഷ്യധാന്യങ്ങള്‍ക്ക് GST ചുമത്തിയ നടപടി : രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി എളമരം കരീം എംപി

അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും 5% GST ചുമത്തിയ നടപടി പിന്‍വലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റം സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. വിലക്കയറ്റം മൂലം ജന ജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ വിഷയം സഭ നിര്‍ത്തി Read More …

ശിവസേനാ കേസ്: ഹര്‍ജികളില്‍ ഒട്ടേറെ ഭരണഘടനാ പ്രശ്നങ്ങളുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : മഹാരാഷ്ട്ര ശിവസേനയിലെ ഇരുവിഭാഗങ്ങള്‍ നല്‍കിയ ഹര്‍ജികളില്‍ ഒട്ടേറെ ഭരണഘടനാ പ്രശ്നങ്ങളുണ്ടെന്നും ഇതിലാണ് ആദ്യം തീര്‍പ്പു വേണ്ടതെന്നും സുപ്രീം കോടതി. ഉദ്ധവ് താക്കറെ വിഭാഗവും ഏക്നാഥ് ഷിന്‍ഡെ വിഭാഗവും നല്‍കിയ 6 ഹര്‍ജികള്‍ ഓഗസ്റ്റ് 1നു പരിഗണിക്കാനായി മാറ്റി. ഹര്‍ജികള്‍ വിശാല ബെഞ്ചിനു വിടേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. Read More …

കോണ്‍ഗ്രസ് ആസ്ഥാനത്തും പരിസരത്തും നിരോധനാജ്ഞ

കോണ്‍ഗ്രസ് ആസ്ഥാനത്തും പരിസരത്തും സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ ഇന്നത്തെ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിലാണ് നടപടി. സി.ആര്‍.പി.സി ചട്ടം 144 അനുസരിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് ഡല്‍ഹി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാവുകയാണ്.അതുകൊണ്ടുതന്നെ ഇന്ന് കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റിലും മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയിലെ പാര്‍ട്ടി Read More …

സോണിയ ഗാന്ധിയുടെ ചോദ്യംചെയ്യല്‍: എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കെ എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ. പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫീസില്‍ സോണിയ ഹാജരാകുമെന്നാണ് വിവരം. ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ ഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് Read More …

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വീരമൃത്യു വരിച്ചത് 307 രെന്ന് കേന്ദ്ര സര്‍ക്കാര്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വീരമൃത്യു വരിച്ചത് 307 അര്‍ദ്ധ സൈനികരാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. ഇതില്‍ സിആര്‍പിഎഫ്, ബിഎസ്‌എഫ്, ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, സിഐഎസ്‌എഫ്, അസം റൈഫിള്‍സ്, ശശസ്ത്ര സീമാ ബല്‍ എന്നിവയിലെ സേനാംഗങ്ങളും ഉള്‍പ്പെടുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഈ കണക്കുകള്‍ രാജ്യസഭയില്‍ വ്യക്തമാക്കിയത്. ഡിഎംകെ എംപി കെആര്‍എന്‍ രാജേഷ് കുമാറിന്റെ Read More …

കരസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ 20; വേദിയാകുന്നത് കോഴിക്കോട് ജില്ല

കോഴിക്കോട്: കരസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ കോഴിക്കോട്ട് നടക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാം. കോഴിക്കോട് ഈസ്റ്റ് ഹില്‍ ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളജിലാണ് റാലി നടക്കുക. അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി (പത്താം ക്ലാസ് യോഗ്യത), അഗ്നിവീര്‍ Read More …