ജാട്ട് സമരം ഒത്തു തീര്‍പ്പിനായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭം നടത്തിയ ഹരിയാനയിലെ ജാട്ട് സമുദായവുമായി കേന്ദ്രസര്‍ക്കാര്‍ ഒത്തുതീര്‍പ്പിലേക്ക്. ജാട്ട് സമുദായക്കാരുടെ ആവശ്യം അംഗീകരിച്ചതായി സമുദായ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. സംവരണം ഉറപ്പാക്കുന്നതിനുള്ള ബില്‍ ഹരിയാന നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ പാസാക്കുമെന്നും സംവരണ പ്രശ്‌നത്തെക്കുറിച്ചു പഠിക്കാന്‍ കേന്ദ്രമന്ത്രി ഉള്‍പ്പെട്ട സംഘത്തെ നിയോഗിക്കുമെന്നും Read More …

ഭീകരാക്രമണം: 2 ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പാംപൂരില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന് സി ആര്‍ പി എഫ് വാഹനവ്യൂഹത്തിന് നേരെ ഭാകരാക്രമണം. 16 സി ആര്‍ പി എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ് . സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ ഉള്‍പ്പെടെ  ഇരുപതോളം ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ട്. സ്ഥലത്ത് സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റു മുട്ടല്‍ തുടരുകയാണ്. Read More …

ഗേറ്റ് വേലിറ്റ് ഫെസ്റ്റിന് സമാരംഭം

മുംബൈ: ഇന്ത്യന്‍ പ്രദേശിക ഭാഷാസാഹിത്യകാരന്‍മാരുടെ സംഗമത്തിന് വേദിയൊരുക്കി ഗേറ്റ് വേ ലിറ്റ് ഫെസ്റ്റിന് മുംബൈയിലെ ടാറ്റ തിയ്യേറ്ററില്‍ സമാരംഭം. മലയാളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളിലെ പ്രമുഖ സാഹിത്യകാരന്‍മാര്‍ പങ്കെടുക്കുന്ന ദ്വിദിന സാഹിത്യ സംഗമം പ്രസിദ്ധ മലയാള ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയതു.മുംബൈയിലെ മലയാള മാസികയായ കൈരളിയുടെ കാക്കയും പാഷന്‍ ഫോര്‍ കമ്യൂണിക്കേഷനും Read More …

അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: മറ്റു പിന്നാക്ക വിഭാഗത്തിലുള്‍പ്പെടുത്തി ( ഒ ബി സി ) സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് സമുദായം നടത്തുന്ന പ്രക്ഷോഭം ജനജീവിതത്തെ ബാധിച്ചു. അക്രമം കനത്തതോടെ ഹരിയാന വഴിയുളള നൂറോളം ട്രെയിനുകള്‍ റദ്ദാക്കി. നിരവധി ബസ് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഗുഡ്ഗാവില്‍ പ്രധാന ഹൈവേകളും മറ്റു നിരത്തുകളും സമരക്കാര്‍ ഉപരോധിക്കുന്നതായാണ് റിപ്പോര്‍ട്ട്. സൈനികര്‍ സ്ഥലത്തെത്തുന്നത് തടയുന്നതാനായാണ് Read More …

ഇടത്പാര്‍ട്ടികള്‍ ദേശയപ്രക്ഷോപത്തിലേക്ക്

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ ഇടതുപാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഈമാസം 23 മുതല്‍ 25 വരെ അഖിലേന്ത്യാ പ്രതിഷേധം നടത്തുമെന്ന് ഇടത് നേതാക്കളുടെ യോഗത്തിന് ശേഷം സി പി ഐ എം സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. കനയ്യക്കെതിരേ വ്യാജവീഡിയോ തയാറാക്കിയതിനെതിരേ നടപടിയെടുക്കണമെന്നും ഇടതുനേതാക്കള്‍ ആവശ്യപ്പെട്ടു. ഇടത് പാര്‍ട്ടികളെ രാജ്യദ്രോഹികളാക്കി Read More …

കനയ്യ കുമാറിന് ജാമ്യമില്ല

ന്യൂഡല്‍ഹി രാജ്യദ്രോഹ കുറ്റത്തിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യുണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യഹര്‍ജി പരിഗണിക്കാന്‍ സുപ്പ്രീം കോടതി വിസമ്മതിച്ചു. ജാമ്യ ഹര്‍ജി ആദ്യം സമര്‍പ്പിക്കേണ്ടത് വിചാരണ കോടതിയിലാണ് . ഇത് തള്ളിയാല്‍ മാത്രമേ മേല്‍ കോടതിയെ സമീപ്പിക്കാനാകു. ഹൈകോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് ജസ്റ്റീസ് Read More …

കൈ വിട്ട കളിയില്‍ ജെ എന്‍ യു

ന്യൂഡല്‍ഹി: ജെ എന്‍ യുവില്‍ പൊട്ടിമുളച്ച വിവാദം കൈവിടുകയാണ് ദേശീയരാഷ്ട്രീയത്തില്‍. രാജ്യ തലസ്ഥാനം കത്തുമ്പോഴും വീണ വായിക്കുന്ന സമീപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നത്. ജുഡീഷ്യറിയുടെ പരമോന്നത സഭയായ സുപ്രീം കോടതിക്ക് അസാധാരണമാം വിധം ഇടപെടേണ്ട സാഹചര്യവും ഇന്നുണ്ടായി. ജെ എന്‍ യുവില്‍ നിന്ന് അറസ്റ്റിലായ വിദ്യാര്‍ഥി കനയ്യയുടെ ജുഡീഷ്യല്‍ കസ്റ്റഡി മാര്‍ച്ച് രണ്ടു വരെ Read More …

വീണ്ടും വി എസ്

ജോര്‍ജ് ജോണ്‍ ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സഖ്യത്തിന്റെ പേരില്‍ അടുത്തകാലത്തുണ്ടാവാത്ത പ്രതിസന്ധി നേരിടുന്ന സി പി എമ്മിനെ കൂടുതല്‍ വിഷമവൃത്തത്തിലാക്കി വി എസ്. ബംഗാളില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടണമെന്ന അവിടുത്തെ പാര്‍ട്ടി ഘടകത്തിന്റെ നിലപാടിനെ പിന്തുണച്ച് വി എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിക്ക് കത്തു നലല്‍കി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് കത്ത് കൈമാറിയത്. മമതയുടെ മുന്നേറ്റത്തില്‍ കാലങ്ങളായുള്ള Read More …