നൂപുര്‍ ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി

ഡല്‍ഹി: നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി. നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പുപറയണമെന്നും രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുര്‍ ശര്‍മ്മയെന്നും കോടതി പറഞ്ഞു. പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി. ഉദയ്പൂര്‍ കൊലപാതകത്തിന് കാരണവും നൂപുര്‍ ശര്‍മ്മയുടെ പരമാര്‍ശമാണെന്നും കോടതി വിലയിരുത്തി. തനിക്കെതിരായ കേസുകള്‍ ഒന്നിച്ച്‌ Read More …

മഹാരാഷ്ട്ര: വിമതര്‍ സഭയില്‍ പ്രവേശിക്കുന്നത് തടയാന്‍ ശിവസേന സുപ്രീംകോടതിയില്‍

മുംബൈ: നിയമസഭയില്‍ ശനിയാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയെ പിന്തുണക്കുന്ന വിമതരുടെ പ്രാതിനിധ്യം കുറക്കാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സുപ്രീംകോടതിയില്‍. വിമത എം.എല്‍.എമാരെ അയോഗ്യരാക്കി ഇടക്കാല ഉത്തരവ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഉദ്ധവ് താക്കറെ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. വിമതര്‍ നിയമ സഭയില്‍ പ്രവേശിക്കുന്നത് തടയണമെന്നാണ് ആവശ്യം. ​’വിമത എം.എല്‍.എമാര്‍ ബി.ജെ.പിയുടെ ചതുരംഗത്തിലെ കാലാളുകളെ Read More …

പ്ലാസ്റ്റിക് നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍. അതേസമയം കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍/ഉപകരണങ്ങള്‍, കമ്ബോസ്റ്റബിള്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവയ്ക്ക് നിരോധനം ബാധകമല്ല.2020 ജനുവരി മുതല്‍ കേരളത്തില്‍ പ്ലാസ്റ്റിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിരോധനം ശക്തമായി നടപ്പായില്ല. കേന്ദ്ര Read More …

മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ഏകനാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്‌തു; ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി

മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തു. രാത്രി 7.30 ന് രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലികൊടുത്തു. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തു.

‘ഗുജറാത്ത് കലാപ സമയത്ത് മോദിയെ പേടിച്ച് മുങ്ങിയെന്നത് കെട്ടുകഥ’: സതീശനെതിരെ യെച്ചൂരി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ സമയത്ത് മോദിയെ പേടിച്ച് മുങ്ങിയെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം അസംബന്ധമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗുജറാത്ത് കലാപ സമയത്ത് താന്‍ മോദിയെ പേടിച്ച് മുങ്ങിയെന്നത് കെട്ടുകഥയാണ്. ഡല്‍ഹിയില്‍ അന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നും യെച്ചൂരി പറഞ്ഞു. ഗുജറാത്ത് Read More …

ബെംഗളൂരുവില്‍ ബോഷ് സ്മാര്‍ട്ട് കാമ്ബസ് ഉദ്ഘാടനം ചെയ്തു; വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ബംഗ്ലുരു: ബോഷ് ഇന്ത്യയുടെ ഇന്ത്യയിലെ സാന്നിദ്ധ്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. തുടക്കത്തില്‍ തന്നെ ഇന്ത്യയിലെ സാന്നിദ്ധ്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പ്രധാനമന്ത്രി ബോഷ് ഇന്ത്യയെ അഭിനന്ദിക്കുകയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ തന്നെ ഇത് വരുന്നതിലെ പ്രത്യേക പ്രാധാന്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. ചടങ്ങില്‍ Read More …

ഇവര്‍ ഇസ്‍ലാം മതവിശ്വാസികളല്ല, ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍; ഉദയ്പൂര്‍ കൊലപാതകത്തില്‍ പ്രതികരിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

ജയ്പൂര്‍: ഉദയ്പൂര്‍ കൊലപാതകത്തില്‍ പ്രതികരണവുമായി യൂത്ത്കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഉദയ്പൂര്‍ കൊലപാതകം നടത്തിയവര്‍ ഇസ്ലാം മത വിശ്വാസികളല്ല, മറിച്ച്‌ ഇസ്ലാമിസ്റ്റ് തീവ്രവാദികളാണെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരാളെ നിഷ്ഠുരം കൊല്ലുകയും അത് വലിയ അഭിമാനമെന്നോണം വീഡിയോ ചിത്രീകരിച്ച്‌ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഭീകരവാദമാണ്. രാജസ്ഥാന്‍ ​​പൊലീസിന്റെ പെട്ടന്നുള്ള ഇടപെടലില്‍ പ്രതികളെ പിടിക്കാനായെങ്കിലും, ഇവരെ അധികകാലം തീറ്റിപോറ്റാതെ Read More …

രാജ് ഭവനിലെത്തി രാജി സമര്‍പ്പിച്ച്‌ ഉദ്ധവ് താക്കറെ

ഏറെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചു. രണ്ട് വര്‍ഷവും 213 ദിവസവും നീണ്ട ഭരണത്തിനൊടുവിലാണ് രാജി. വലിയ കൂട്ടം ശിവസേന പ്രവര്‍ത്തകരുടേയും വലിയ വാഹനവ്യൂഹത്തിന്റേയും അകമ്ബടിയോടെയാണ് ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തിയത്. കനത്ത സുരക്ഷയാണ ഉദ്ധവ് താക്കറെയ്ക്ക് ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി കസേരയിലേക്ക് താന്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഉദ്ധവ് Read More …