കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഇടത് യുവജന-വിദ്യാര്‍ഥി സംഘടനകള്‍

അഗ്നിപഥ്, തൊഴിലില്ലായ്മ, സ്ഥിരം ജോലി എന്നിവ ഉയര്‍ത്തി ദില്ലിയിലെ ജന്ദര്‍മന്ദറില്‍ ഇടത് യുവജന-വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധ ധര്‍ണ നടത്തി. 12 ഇടതു വിദ്യാര്‍ഥി-യുവജന സംഘടനകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.സൈനിക പരിശീലനം നല്‍കി യുവാക്കളെ പുറത്തിറക്കുന്നതിന് പിന്നില്‍ ആര്‍.എസ്.എസ് അജണ്ടയെന്ന് എ.എ റഹിം എം.പി പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരെയും, തൊഴിലില്ലായ്മക്കെതിരെയും ഇടത് പക്ഷ യുവജന- വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ Read More …

ഉദയ്പൂര്‍ കൊലപാതകത്തെ ശക്തമായി അപലപിച്ച്‌ ഉവൈസി

ഹൈദരാബാദ്: ഉദയ്പൂര്‍ കൊലപാതകത്തെ ശക്തമായി അപലപിച്ച്‌ എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. പ്രവാചക നിന്ദ നടത്തിയ മുന്‍ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊലപാതകം തടയുന്നതില്‍ വീഴ്ച വരുത്തിയ രാജസ്ഥാന്‍ പൊലീസിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ‘ഉദയ്പൂര്‍ സംഭവത്തെ ശക്തമായി അപലപിക്കുന്നു. രാജസ്ഥാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Read More …

രൂപ കൂപ്പുകുത്തി, ഡോളറിന് 79.04 എന്ന വന്‍ ഇടിവ്

മുംബൈ : റെക്കോര്‍ഡ് ഇടിവില്‍ രൂപ. ഒരു ഡോളറിന് 79.04 രൂപ എന്ന വന്‍ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ഓഹരി സൂചികകളും കുത്തനെ ഇടിഞ്ഞു.ഓഹരി നാണ്യ വിപണികളില്‍ നിന്നുള്ള ഡോളറിന്റെ പിന്‍വലിക്കലാണ് രൂപയുടെ മൂല്യം ഇത്രയധികം Read More …

ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപപ്പെടുത്തിയ സംഭവത്തെ അപലപിച്ച്‌ പ്രതിപക്ഷ​ നേതാവ്

തിരുവനന്തപുരം: നൂപുര്‍ ശര്‍മയെ പിന്തുണച്ചുവെന്നാരോപിച്ച്‌ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപപ്പെടുത്തിയ സംഭവത്തെ അപലപിച്ച്‌ പ്രതിപക്ഷ​ നേതാവ് വി.ഡി. സതീശന്‍. ‘ഉദയ്പൂര്‍ കൊലപാതകം ഹീനവും ക്രൂരവുമാണ്. സമാധാനം നിലനിര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം ആക്രമണങ്ങള്‍. ഈ വിഷയത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പാണ്’ സതീശന്‍ ട്വീറ്റ് ചെയ്തു. ആക്രമണത്തെ അപലപിച്ച്‌ Read More …

അമിത് ഷാ ഇടപെട്ടു; ഉദയ്പൂര്‍ കൊലപാതകം എന്‍ഐഎയും അന്വേഷിക്കും, അന്താരാഷ്ട്ര ബന്ധം പരിശോധിക്കും

ഉദയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ കഴിഞ്ഞ ദിവസം തയ്യല്‍ക്കാരന്‍ കനയ്യ ലാല്‍ തെലിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. സംഭവത്തിന് ഏതെങ്കിലും സംഘടനകളുടെ പിന്തുണയോ അന്താരാഷ്ട്ര ബന്ധമുണ്ടോ എന്നും കണ്ടെത്താനാണ് അന്വേഷണം എന്‍ ഐ എയെ ഏല്‍പ്പിച്ചിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറിയുമായി അടിയന്തര ചര്‍ച്ച Read More …

ടീസ്ത സെതല്‍വാദിന്‍്റ അറസ്റ്റ് ;ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ

ഡല്‍ഹി: ഗുജറാത്ത് കലാപ കേസുമായി ബന്ധപ്പെട്ട ടീസ്ത സെതല്‍വാദിന്‍റെ അറസ്റ്റിനെ അപലപിച്ച യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ നടപടിക്കെതിരെ കടുത്ത പ്രതികരണവുമായി ഇന്ത്യ. ടീസ്തയേയും രണ്ട് മുന്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഉടന്‍ വിട്ടയക്കണമെന്ന കൗണ്‍സില്‍ പരാമര്‍ശം അംഗീകരിക്കാനാകില്ല. ഇന്ത്യയുടെ നിയമ വ്യവസ്ഥയില്‍ ഇടപെടരുത്.നിയമനടപടികളെ പീഡനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച്‌ അജ്മീര്‍ ദര്‍ഗ മേധാവി

ജയ്പൂര്‍: ഉദയ്പൂരില്‍ തയ്യല്‍ക്കാരന്റെ കൊലപാതകത്തെ അപലപിച്ച്‌ അജ്മീര്‍ ദര്‍ഗ മേധാവി സൈനുല്‍ ആബിദീന്‍ അലി ഖാന്‍. രാജ്യത്ത് താലിബാന്‍ ചിന്താഗതി ഉണ്ടാകാന്‍ ഇന്ത്യയിലെ ഒരിക്കലും അനുവദിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഒരു മതവും മനുഷ്യരാശിക്കെതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രത്യേകിച്ച്‌ ഇസ്‍ലാം മതത്തില്‍. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സമാധാനത്തിന്റെ ഉറവിടങ്ങളായി പ്രവര്‍ത്തിക്കാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ‘ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട Read More …

അഗ്നിപഥിനെ അനുകൂലിച്ച്‌ മനീഷ് തിവാരി; തള്ളി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി മനീഷ് തിവാരി അഗ്നീപഥിനെ പിന്തുണച്ച്‌ ലേഖനവുമായി രംഗത്തെത്തി. അതേസമയം, മനീഷ് തിവാരിയുടെ വിലയിരുത്തലുകള്‍ തികച്ചും വ്യക്തിപരമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇത് രണ്ടാം തവണയാണ് മനീഷ് തിവാരി അഗ്നിപഥിനെ പിന്തുണച്ച്‌ രംഗത്ത് വരുന്നത്. മനീഷ് എഴുതിയ ലേഖനം അനുസരിച്ച്‌, അഗ്നിപഥിന് പ്രതിരോധ രംഗത്ത് ഒരു കാതലായ മാറ്റം കൊണ്ടുവരാന്‍ കഴിയും. സംയുക്ത സേനാമേധവി Read More …