രാജ്യസഭ തെരഞ്ഞെടുപ്പ് : ചിദംബരം ഉള്‍പ്പെടെ ആറുപേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ഉള്‍പ്പെടെ ആറുപേര്‍ തമിഴ്നാട്ടില്‍നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഡി.എം.കെ.യിലെ എസ്. കല്യാണസുന്ദരം, ആര്‍. ഗിരിരാജന്‍, കെ.ആര്‍.എന്‍. രാജേഷ്‌കുമാര്‍, എ.ഐ.എ.ഡി.എം.കെ.യിലെ ആര്‍. ധര്‍മര്‍,മുന്‍മന്ത്രി സി.വി. ഷണ്‍മുഖം എന്നിവരാണ് മറ്റുള്ളവര്‍. തമിഴ്നാട് നിയമസഭാസെക്രട്ടറികൂടിയായ റിട്ടേണിങ് ഓഫീസര്‍ കെ. ശ്രീനിവാസനാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥികള്‍ റിട്ടേണിങ് ഓഫീസറില്‍നിന്ന് Read More …

‘രാജ്യത്ത് ശക്തമായ പ്രതിപക്ഷം‍ ഉണ്ടാകണം’; കുടുംബവാഴ്ച മാറ്റിവെച്ച്‌ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടികള്‍ തയാറാകണമെന്നും പ്രധാനമന്ത്രി

ലഖ്‌നൗ: രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള സ്വജനപക്ഷപാതികള്‍ തനിക്കെതിരെ കോപ്പുകൂട്ടുകയാണ്. ജനാധിപത്യവ്യവസ്ഥിതി കൂടുതല്‍ ബലപ്പെടുത്താന്‍ കുടുംബവാഴ്ച മാറ്റിവെച്ച്‌ പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കാണ്‍പൂറില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. തനിയ്ക്ക് ആരുമായും വ്യക്തിപരമായ പ്രശ്‌നങ്ങളില്ല. രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും മോദി Read More …

സംരക്ഷിത വനത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍​ പരിസ്ഥിതിലോല മേഖല നിര്‍ബന്ധം -സുപ്രീംകോടതി

ന്യൂഡല്‍ഹി: സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖല (ഇക്കോ സെന്‍സിറ്റിവ് സോണ്‍) നിര്‍ബന്ധമായും വേണമെന്നും ഈ മേഖലയില്‍ ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കാന്‍ പാടില്ലെന്നും സുപ്രീംകോടതി. നിലവില്‍ ഈ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടുകൂടി മാത്രമേ തുടരാന്‍ കഴിയൂവെന്നും ജസ്റ്റിസുമാരായ എല്‍. Read More …

വ്യവസായയൂനിറ്റില്‍ വാതകച്ചോര്‍ച്ച; വിശാഖപ്പട്ടണത്ത് 150 സ്ത്രീകള്‍ക്ക് ബോധക്കേടും ഛര്‍ദ്ദിയും

വിശാഖപ്പട്ടണം: വിശാഖപ്പട്ടണത്തെ ബ്രാന്‍ഡിക്‌സ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലെ വസ്്ത്രനിര്‍മാണ ഫാക്ടറിയിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ 150ഓളം സ്ത്രീകള്‍ക്ക് ആരോഗ്യ അവശതകളും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. അമോണിയാ വാതകമാണ് ചോര്‍ന്നതെന്ന് കരുതുന്നു. ആളപായമില്ല. പോറസ് ലബോറട്ടറി യൂനിറ്റില്‍നിന്നാണ് വാതകം ചോര്‍ന്നത്. ചോര്‍ച്ച സംഭവിച്ച ഉടന്‍ സ്ത്രീതൊഴിലാളികള്‍ ബോധരഹിതരായി. ചിലര്‍ക്ക് കണ്ണ് ചോരയ്ക്കുകയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ഉപകരണങ്ങളില്‍ ചിലത് ദ്രവിച്ചതാണ് ചോര്‍ച്ചക്ക് Read More …

നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധിക്ക് വീണ്ടും ഇ ഡി സമന്‍സ്

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ നിയമവിരുദ്ധമായി മറിച്ചുവിറ്റെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും സമന്‍സ് അയച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ മാസം 13ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. രാഹുലിന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനുള്ള തീയതി മാറ്റി നല്‍കുകയായിരുന്നു. ഇതേ കേസില്‍ സോണിയാ ഗാന്ധിയോട് ജൂണ്‍ എട്ടിന് ഹാജരാകാനും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. Read More …

കർണാടകയിൽ 10 പേർ വെന്തുമരിച്ചു

കർണാടകയിൽ വാഹനാപകടത്തിന് പിന്നാലെ ബസിന് തീപിടിച്ചു 10 പേർ വെന്തുമരിച്ചു. കൽബുർഗിയിലെ കമലാപൂരിന് സമീപം ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മിനി ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് ബസിനു തീപിടിച്ചത്. ഡീസൽ ടാങ്കിലെ ചോർച്ചയെ തുടർന്ന് ബസിന് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കലബുറഗി ജില്ലയിലെ കമലാപുര ടൗണിന് സമീപമാണ് അപകടമുണ്ടായതെന്നാണ് വിവരം. ഗോവയിൽ നിന്ന് Read More …

വധുവാകാന്‍ ഒരുങ്ങി ക്ഷമ, സ്വയം താലിചാര്‍ത്തും, ഹണിമൂണ്‍ ഗോവയില്‍

അഹമ്മദാബാദ്: സര്‍വാഭരണ വിഭൂഷിതയായി, മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങുന്ന മുഹൂര്‍ത്തത്തില്‍, പരമ്ബരാഗത ആചാരങ്ങള്‍ പാലിച്ച്‌, മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും സാന്നിദ്ധ്യത്തില്‍ ജൂണ്‍ 11ന് ക്ഷമ ബിന്ദു വിവാഹിതയാകും. പക്ഷേ, അവളൊരിക്കലും ഭാര്യയാകില്ല! വരനില്ലാത്ത വിവാഹവേദിയില്‍ ബിന്ദു സ്വയം താലിചാര്‍ത്തി സീമന്തരേഖയില്‍ സിന്ദൂരമണിയും. അതെ, ബിന്ദു അവളെത്തന്നെയാണ് വരിക്കുന്നത്. സ്വയം വിവാഹിതയാകുന്ന (സോളോഗാമി) ആദ്യ ഇന്ത്യക്കാരിയാവും ഗുജറാത്ത് വഡോദര സ്വദേശിയായ ഈ Read More …

‘തെലങ്കാന യാഥാര്‍ഥ്യമാവാന്‍ കാരണം കോണ്‍ഗ്രസ്’: രാഹുല്‍ ഗാന്ധി

തെലങ്കാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ എട്ടു വര്‍ഷമായി മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ ദുര്‍ഭരണം സംസ്ഥാനത്തെ തളര്‍ത്തിയെന്ന് രാഹുല്‍. മികച്ച ഭാവി തേടിയ ജനങ്ങളുടെ ആഗ്രഹത്തിന്റെ പരിണിതഫലമാണ് സംസ്ഥാന രൂപീകരണമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന രൂപീകൃത ദിനത്തിലാണ് കോണ്‍ഗ്രസ് നേതാവ് ടിആര്‍എസിനെ വിമര്‍ശിച്ചത്. “ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാന Read More …