സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് ഇരുവര്‍ക്കും ഇ ഡി നോട്ടീസ് അയച്ചത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ ഡി ആവശ്യപ്പെട്ടിട്ടുള്ളത്. ഇ ഡി നോട്ടീസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പണം ഇല്ലാത്ത കേസില്‍ കള്ളപ്പണം കൈമാറ്റം എങ്ങനെയുണ്ടാകുമെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ് Read More …

വാണിജ്യ പാചകവാതക സിലിണ്ടറിന് 135 രൂപ കുറച്ചു

ന്യൂഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് 135 രൂപ കുറച്ചു. കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ കൊച്ചിയില്‍ വാണിജ്യസിലിണ്ടറിന് 2223.50 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. മെയ്‌ ഒന്നിന് വാണിജ്യ സിലിണ്ടറിന് 100 രൂപ കൂട്ടിയിരുന്നു. ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ആയിരം രൂപക്ക് മുകളിലാണ് നിലവില്‍ ഗാര്‍ഹിക പാചകവാതക വില. Read More …

രാജ്യത്തെ വിദ്യാഭ്യാസ മേഖല ബിസിനസ് ഗ്രൂപ്പുകളുടെ നിയന്ത്രണത്തില്‍: സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് വിദ്യാഭ്യാസം കച്ചവടമായി മാറിയെന്ന് സുപ്രീംകോടതി. വിദ്യാഭ്യാസ മേഖല വലിയ ബിസിനസ് ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. മെഡിക്കല്‍ കോളജുകളിലെ ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാകുന്നില്ല. ഇതുമൂലമാണ് കുട്ടികള്‍ക്ക് യുക്രൈന്‍ പോലുള്ള രാജ്യങ്ങളിലേക്ക് പഠിക്കാന്‍ പോകേണ്ടി വരുന്നതെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, ഹിമ കോഹ് ലി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. പുതിയ ഫാര്‍മസി Read More …

ലോകത്തെ അതിവേഗം വളരുന്ന സാമ്ബത്തിക ശക്തിയായി ഭാരതം

ദില്ലി: ലോകത്തെ അതിവേഗം വളരുന്ന സാമ്ബത്തിക ശക്തിയായി മാറി ഭാരതം. അയല്‍രാജ്യങ്ങള്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴും ഇന്ത്യ ശക്തിയോടെ മുന്നോട്ട് കുതിയ്‌ക്കുകയാണ്. 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയില്‍ 8.7 ശതമാനം വളര്‍ച്ചാ നിരക്കാണ് ഉണ്ടായിരിക്കുന്നത്. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6.6 ശതമാനമായിരുന്നു.നാഷ്ണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകളാണ് ഇത് Read More …

സത്യേന്ദര്‍ ജെയിന്‍ തികഞ്ഞ രാജ്യസ്‌നേഹി, കേസ് വ്യാജം; അരവിന്ദ് കെജ്‌രിവാള്‍

സത്യേന്ദര്‍ ജെയിന്‍ തികഞ്ഞ രാജ്യസ്‌നേഹി, കേസ് വ്യാജം; അരവിന്ദ് കെജ്‌രിവാള്‍ 15m ഡല്‍ഹി: കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്ത ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സത്യേന്ദറിനെതിരായ കള്ളപ്പണക്കേസ് വ്യാജമാണെന്നും അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകള്‍ നടത്തിയെന്ന Read More …

സുപ്രീംകോടതി നടപടികള്‍ ലൈവായി കാണാം; ഒരുക്കങ്ങള്‍ വേഗത്തിലാക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: സുപ്രീംകോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള നീക്കം വേഗത്തിലാക്കുന്നതായി റിപ്പോര്‍ട്ട്. കൂടുതല്‍ സുതാര്യത കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ, പ്രത്യേക പ്ലാറ്റ്ഫോമില്‍ കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനാണ് നീക്കം. ഗുജറാത്ത്, ഒറീസ, കര്‍ണാടക, ജാര്‍ഖണ്ഡ്, പട്ന, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ രാജ്യത്തെ ആറ് ഹൈക്കോടതികള്‍ ഇതിനകം തന്നെ നടപടികള്‍ യുട്യൂബില്‍ ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. അടുത്ത രണ്ട് Read More …

ഉയര്‍ന്ന കമ്മീഷന്‍ വേണം: എണ്ണക്കമ്ബനികള്‍ക്കെതിരെ പ്രതിഷേധവുമായി രാജ്യത്തെ 70,000 പെട്രോള്‍ പമ്ബുകള്‍

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും കമ്മീഷന്‍ വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ എണ്ണക്കമ്ബനികള്‍ക്കെതിരെ പ്രതിഷേധവുമായി രാജ്യത്തുടനീളമുള്ള 70,000 പെട്രോള്‍ പമ്ബുകള്‍ രംഗത്ത്. മെയ് 31 ന് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്ബനികളില്‍ നിന്ന് (ഒഎംസി) പെട്രോളും ഡീസലും വാങ്ങില്ലെന്ന് ഈ പെട്രോള്‍ പമ്ബുകളുടെ ഉടമകള്‍ അറിയിച്ചു. രാജ്യത്തെ പെട്രോള്‍ പമ്ബ് ഉടമകളുടെ സംഘടനയായ പെട്രോള്‍ പമ്ബ് ഡീലേഴ്സ് അസോസിയേഷന്‍ ആണ് ഇന്ന് Read More …

ഫോട്ടോഗ്രാഫര്‍ വന്നില്ല; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

കാണ്‍പൂര്‍: വിവാഹ ചടങ്ങുകള്‍ പകര്‍ത്താന്‍ വരന്‍ ഫോട്ടോഗ്രാഫറെ ഏര്‍പ്പാടാക്കാത്തതില്‍ പ്രതിഷേധിച്ച്‌ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ദെഹാത് ജില്ലയിലാണ് സംഭവം. വിവാഹ മണ്ഡപത്തില്‍ എത്തി ചടങ്ങുകള്‍ നടക്കുന്നതിന് തൊട്ടുമുന്‍പാണ് ഫോട്ടോഗ്രാഫര്‍ ഇല്ലെന്ന് വധു മനസ്സിലാക്കിയത്. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ പകര്‍ത്താന്‍ ആരും ഇല്ലെന്ന് പറഞ്ഞപ്പോള്‍ വധു വിവാഹ വേദി വിട്ടിറങ്ങി. സ്വന്തം വിവാഹം Read More …