മമത ബാനര്‍ജി നന്ദിഗ്രാമില്‍നിന്ന് മത്സരിക്കും, 291 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുളള തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങി. ഇത്തവണ നന്ദിഗ്രാമില്‍നിന്നായിരിക്കും താന്‍ ജനവിധി തേടുകയെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഇതോടെ നന്ദിഗ്രാമില്‍ മമതയ്ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ നേതാവ് സുവേന്ദു അധികാരി ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. നന്ദിഗ്രാമിലെ തൃണമൂല്‍ എംഎല്‍എ ആയിരുന്ന സുവേന്ദു അധികാരി അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. Read More …

: 50 രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ നി‌ര്‍മിത വാക്സിനുകള്‍ നല്‍കിയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നൂറ്റിഅന്‍പതോളം രാജ്യങ്ങള്‍ക്ക് കൊവിഡ് വാക്സിനും മെഡിക്കല്‍ ഉപകരണങ്ങളും നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നിര്‍മിച്ച കൊവിഡ് വാക്സിനുകള്‍ അന്‍പത് രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പാരീസ് ഉടമ്ബടി പ്രകാരം മുന്നോട്ട് പോകുവാന്‍ പ്രതിജ്ഞാബദ്ധരാണെന്നും സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്‌വേനുമായി നടത്തിയ വെര്‍ച്ച്‌വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ രാജ്യങ്ങള്‍ തമ്മിലുളള സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ അവശ്യകത Read More …

‘വിലക്കയറ്റത്തിനെതിരെ ശബ്​ദമുയര്‍ത്തൂ’ : ഹാഷ് ടാഗ് ക്യാമ്ബയിനുമായി കോണ്‍ഗ്രസ്

വിലക്കയറ്റത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഹാഷ് ടാഗ് ക്യാമ്ബയിന്‍. ‘സ്പീക് അപ് എഗെയ്ന്‍സ്റ്റ് പ്രൈസ് റൈസ്’ എന്ന ഹാഷ് ടാഗോടെയാണ് ക്യാമ്ബയിന്‍. രാജ്യത്ത്​ പെട്രോള്‍, ഡീസല്‍, പാചക വാതകം, ഭക്ഷ്യവസ്​തുക്കള്‍ തുടങ്ങിയവയുടെ വില കുതിച്ചുയരുന്നതിനെതിരെയാണ്​ പ്രതിഷേധം. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍ തുടങ്ങിയ നേതാക്കള്‍ പ്രതിഷേധത്തിന്​​ പിന്തുണയുമായി രംഗത്തെത്തി. ഇന്ധനവില വര്‍ധന Read More …

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നല്‍കരുത്; ഹര്‍ജിയുമായി ജോസഫ് വിഭാഗം സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: ( 04.03.2021) കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ഹൈകോടതി ജോസ് വിഭാഗത്തിന് അനുവദിച്ചതിനെതിരെ ജോസഫ് വിഭാഗം ഹര്‍ജിയുമായി സുപ്രീം കോടതിയില്‍. ജോസഫ് വിഭാഗം നേതാവ് പി സി കുര്യാകോസ് ആണ് സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയത്. ഹൈകോടതി വിധി ഉടന്‍ സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയില്‍ ജോസഫ് വിഭാഗം ആവശ്യപ്പെടും. കേരള Read More …

എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉയോഗിക്കുന്നു ; കേന്ദ്ര ഏജസികള്‍ക്കെതിരെ രാഹുല്‍ ഗാന്ധി

കേന്ദ്ര ഏജസികള്‍ക്കെതിരെ രാഹുല്‍ ഗാന്ധി. ഇഡി, ആദായ നികുതി വകുപ്പ്, സിബിഐ എന്നിവരെ ഉപയോഗിച്ച്‌ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് രാഹുല്‍ വിമര്‍ശിച്ചു. കേരളത്തില്‍ എത്തിയപ്പോള്‍ രാഹുല്‍ കേന്ദ്ര ഏജസികളെ അനുകൂലിച്ചായിരുന്നു നിലപാട് സ്വീകരിച്ചത്. ഇതോടെ മറനീക്കി പുറത്തുവരുന്നത് രാഹുലിന്റെയും കോണ്ഗ്രസിന്റെയും ഇരട്ടത്താപ്പ് കൂടിയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ഏജസികളുടെ അന്വേഷണത്തെ Read More …

ഒരു വര്‍ഷത്തെ ഇടവേള ; പ്രധാനമന്ത്രി വീണ്ടും വിദേശത്തേക്ക് ..

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശത്തേക്ക് .ഈ മാസം 25 മുതല്‍ മോദിയുടെ ആകാശ യാത്രകള്‍ തുടങ്ങും. കോവിഡ് സമയത്തെ പ്രധാന ഉച്ചകോടികളിലെല്ലാം ഓണ്‍ലൈന്‍ ആയിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. വിദേശത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏറെക്കുറെ പിന്‍വലിച്ചതിനുശേഷമാണ് നരേന്ദ്രമോദി വീണ്ടും വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ജൂണ്‍ വരെയുള്ള യാത്രകളുടെ ഷെഡ്യൂള്‍ തയ്യാറായിട്ടുണ്ട്. Read More …

ലക്ഷ്യമിടുന്നത് 35 ദശലക്ഷം വനിതാവോട്ടര്‍മാരെ ; തൃണമൂല്‍ കോണ്‍ഗ്രസില്‍ 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക്

കൊല്‍ക്കത്ത: ബിജെപിയുമായി ശക്തമായി കൊമ്ബുകോര്‍ത്തിരിക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് ശക്തമായ പ്രാതിനിധ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസും മമതാബാനര്‍ജിയും. വരുന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തില്‍ 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കാനാണ് മമതയുടെ തീരുമാനം. ഇതോടെ 100 നടുത്ത് പേര്‍ക്ക് മത്സരിക്കാന്‍ അവസരം കിട്ടും. വിരമിച്ച ഉന്നതോദ്യോഗസ്ഥര്‍ മുതല്‍ സിനിമാ കായിക മേഖലകളിലെ താരങ്ങള്‍ക്ക് അവസരം Read More …

അടിയന്തരാവസ്ഥ തീര്‍ത്തും തെറ്റായിരുന്നുവെന്ന്​ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 1975 ല്‍, തന്‍റെ മുത്തശ്ശിയും മുന്‍പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനം തീര്‍ത്തും തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.എസിലെ കോര്‍ണല്‍ സര്‍വ്വകലാശാല ​െപ്രാഫസറും സാമ്ബത്തിക വിദഗ്​ധനുമായ കൗഷിക്​ ഭാസുവുമായുള്ള അഭിമുഖത്തിലാണ്​ രാഹുലിന്‍റെ തുറന്നു പറച്ചില്‍. ‘അത്​ (അടിയന്തരാവസ്​ഥ) തീര്‍ത്തും തെറ്റായിരുന്നുവെന്നാണ്​ ഞാന്‍ കരുതുന്നത്​. എന്‍റെ മുത്തശ്ശിയും (ഇന്ധിരാ ഗാന്ധി) Read More …