അംഗങ്ങളെ ചേര്‍ക്കുന്നതില്‍ ക്രമക്കേട്; കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പത്തനംതിട്ട സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ പരാതി

കോണ്‍ഗ്രസ് ഭരിക്കുന്ന പത്തനംതിട്ട സര്‍വ്വീസ് കോ ഓപ്പറോറ്റീവ് ബാങ്കില്‍ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ വ്യാപക ക്രമക്കേടെന്ന് പരാതി. എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസില്‍ നിന്നുമെത്തിയ ഉദ്യോഗസ്ഥരുടെ പ്രാധമിക പരിശോധനയില്‍ അമ്ബതോളം അപേക്ഷകളില്‍ ക്രമക്കേട് കണ്ടെന്നാണ് വിവരം. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് എം.ഷംസുദ്ദീന്‍ പ്രസിഡന്റായിട്ടുള്ള ബാങ്കിലാണ് അംഗങ്ങളെ ചേര്‍ക്കുന്നതില്‍ വ്യാപകമായ ക്രമക്കേടാണെന്ന് പറഞ്ഞ് Read More …

സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജസ്‌ന തന്നെയെന്ന സംശയത്തില്‍ പൊലീസ്

മുണ്ടക്കയം ബസ്റ്റാന്റില്‍ നിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജസ്‌ന തന്നെയെന്ന സംശയത്തില്‍ പൊലീസ്. സി.സി.ടി.വിയില്‍ കണ്ട യുവതി ജസ്‌നയോടു സാമ്യമുള്ള അലീഷയല്ലെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ ബസ്റ്റാന്റില്‍ വച്ചു കണ്ട പെണ്‍ക്കുട്ടി ജസ്‌ന തന്നെയാണോയെന്നു പൊലീസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ്. ജസ്‌നയെ കാണാതായ മാര്‍ച്ച്‌ 22ന് 10:44 നാണു ജസ്‌നയോടു സാമ്യമുള്ള യുവതി Read More …

ജസ്‌ന തിരോധാനം; അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവില്‍

തിരുവല്ല: ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. പോലീസിന്റെ കൈവശം ഇപ്പോഴുള്ള തെളിവുകളും സൂചനകളും നിര്‍ണായകമാണന്നും തിരോധാനവുമായി ബന്ധപ്പെട്ടു നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ ഇനിയുമുണ്ടെന്നും ബഹ്‌റ പറഞ്ഞു. അതേസമയം, വിവരം നല്‍കിയാല്‍ പിന്നീട് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളോര്‍ത്താണ് പലരും മടിക്കുന്നതെന്നും എന്നാല്‍, വിവരം കൈമാറുന്നവര്‍ക്കും എന്തെങ്കിലും ബുദ്ധിമുട്ടോ നിയമപരമായ പ്രശ്‌നങ്ങളോ Read More …

ജസ്നയുടെ തിരോധാനം: പൊലീസ് അന്വേഷണം തുടരാമെന്ന് ഹൈകോടതി

പത്തനംതിട്ട സ്വദേശിയും കോളജ് വിദ്യാര്‍ഥിയുമായ ജസ്ന മരിയ ജയിംസിന്‍റെ തിരോധാനം സംബന്ധിച്ച പൊലീസ് അന്വേഷണം തുടരാമെന്ന് ഹൈകോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സ​ഹോ​ദ​ര​ന്‍ ജ​യ്‌​സിന്‍റെ ഹരജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും. ഇപ്പോഴുള്ള പൊലീസ് അന്വേഷണം തൃപ്തികരമെന്ന് സി.ബി.ഐ ഹൈകോടതിയില്‍ വ്യക്തമാക്കി. എരുമേലി ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുതിയ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. Read More …

സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുത്തു; മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍ ജെസ്‌നയും സുഹൃത്തും

ജെസ്നയെക്കുറിച്ചുള്ള അന്വേഷണത്തില്‍ തെളിവുകള്‍ ഇല്ലാതെ വഴിമുട്ടി നിന്ന പൊലീസിന് സഹായകമായി നിര്‍ണായകമായ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മുണ്ടക്കയം ടൗണില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഈ ക്യാമറ ദൃശ്യങ്ങള്‍ നേരത്തേ ഇടിമിന്നലില്‍ നഷ്ടപ്പെട്ടിരുന്നു. കാണാതായ അന്ന് 11.44ന് ബസ് സ്റ്റാന്‍ഡിനടുത്ത കടയുടെ മുന്നിലൂടെ നടന്നുപോകുന്ന ജസ്‌നയാണ് ദൃശ്യങ്ങളില്‍. ആറു Read More …

പമ്ബ നദിയിയിലെ ഒഴുക്കില്‍പ്പെട്ട് പതിനാലുകാരനെ കാണാതായി

പത്തനംതിട്ട: പമ്ബാ നദിയിലെ ഒഴുക്കില്‍പ്പെട്ട് പതിനാലുകാരനെ കാണാതായി. ചെറുകോല്‍ സ്വദേശി ഷീജമോളുടെ മകന്‍ സാജിത് ആണ് ഒഴുക്കില്‍പ്പെട്ടത്. നാരങ്ങാനം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് സാജിത്. കുട്ടിയെ കണ്ടുപിടിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

ജെസ്‌നയുടെ തിരോധാനം : ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി

ജെസ്‌നയുടെ തിരോധാനത്തില്‍ അഡ്വ. ഷോണ്‍ ജോര്‍ജും ജെസ്‌നയുടെ സഹോദരനും നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുള്ളതിനാല്‍ ഹേബിയസ് കോര്‍പ്പസ് നിലനില്‍ക്കില്ലെന്നും നിലവില്‍ പൊലീസ് അന്വേഷണം തൃപ്തികരമെന്നും കോടതി നിരീക്ഷിച്ചു.

വി.കെ. രാജഗോപാലിനെ നിയമിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റദ്ദാക്കി

ശബരിമല ലെയ്‌സണ്‍ ഓഫീസറായി വി.കെ. രാജഗോപാലിനെ നിയമിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റദ്ദാക്കി. സാങ്കേതിക കാരണങ്ങളാലാണ് നിയമനം റദ്ദാക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. ആര്‍എസ്‌എസ് സഹയാത്രികനായ രാജഗോപാലിനെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചത് വിവാദമായിരുന്നു. നിയമനത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിട്ടും അല്ലാതെയും പരാതികള്‍ ലഭിച്ചിരുന്നു.