മത്തി മീന്‍ വൃത്തിയാക്കിയ യുവതിയുടെ കയ്യിലെ സ്വര്‍ണ്ണ മോതിരങ്ങള്‍ വെള്ളിയായി

തിരുവല്ല: മീന്‍ പാചകത്തിന് തയ്യാറാക്കിയ വീട്ടമ്മയുടെ കയ്യിലെ സ്വര്‍ണ്ണമോതിരം നിറം മങ്ങി വെള്ളിപോലെയായി. പത്തനംതിട്ടയിലെ തിരുവല്ലയിലെ പൊങ്ങന്താനം കട്ടത്തറയില്‍ ജെസിയുടെ രണ്ട് മോതിരങ്ങളാണ് നിറംമങ്ങിയത്. മത്തി വെട്ടി വൃത്തിയാക്കി കഴിഞ്ഞപ്പോഴാണ് ഇവരുടെ മോതിരങ്ങള്‍ക്ക് കളര്‍ വ്യത്യാസം ഉണ്ടായത്. ഞായറാഴ്ച രാവിലെ വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിച്ച്‌ വെച്ചതായിരുന്നു മത്തി. ഇത് വെട്ടി കഴിഞ്ഞപ്പോഴേക്കും കയ്യിലുണ്ടായിരുന്ന ഇരു മോതിരങ്ങളും വെള്ളി Read More …

കേന്ദ്രവും സംസ്ഥാനവും ചക്കിക്കൊത്ത ചങ്കരന്മാര്‍ -എ.കെ. ആന്‍റണി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയമുണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി. മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ്. ബി.ജെ.പി മൂന്നാം സ്ഥാനത്താകും. ചെങ്ങന്നൂരിലേത് കേന്ദ്ര-സംസ്ഥാന ഭരണത്തിനെതിരായ വിധിയെഴുത്താോണ്. കേരളം ഭരിക്കുന്ന സി.പി.എമ്മിന്‍റെ അഹങ്കാരത്തിന് ചെങ്ങന്നൂരിലെ തോല്‍വിയോടെ പാഠമാകുമെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. ഇന്ധനവില നിയന്ത്രിക്കാന്‍ തയാറാകാത്ത കേന്ദ്ര സര്‍ക്കാറിന്‍റെ നയം ഷൈലോക്കിന്‍റേതാണ്. കേന്ദ്രതീരുവ വെട്ടിക്കുറക്കാന്‍ Read More …

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി യുഡിഎഫിന് ഒപ്പമുണ്ടാകുമെന്ന് കെഎം മാണി

ചെങ്ങന്നുരില്‍ കേരള കോണ്‍ഗ്രസ് പിന്‍തുണ യുഡിഎഫിന്. ഉപസമതി യോഗത്തിന് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ജൂണില്‍ ചേരുന്ന സംസ്ഥാന കമ്മറ്റിക്ക് ശേഷം പാര്‍ട്ടി യുഡിഎഫിലേയ്ക്ക് മടങ്ങാനും ധാരണയായി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി യുഡിഎഫിന് ഒപ്പമുണ്ടാകുമെന്ന് കെഎം മാണി പറഞ്ഞു. 24 ലെ കേരളാ കോണ്‍ഗ്രസ് പൊതുസമ്മേളനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കൂടി പങ്കെടുപ്പിക്കും. Read More …

പരാമര്‍ശം പിന്‍വലിക്കണം, ഇല്ലെങ്കില്‍ 28-ാം തിയതി മറുപടി പറയും- ശോഭന ജോര്‍ജ്

ചെങ്ങന്നൂര്‍: 1991 ലെ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ശോഭന ജോര്‍ജ്. നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്‍വലിക്കാന്‍ ഹസന്‍ തയ്യാറായില്ലെങ്കില്‍ 28-ാം തിയതി തിരഞ്ഞെടുപ്പിനു ശേഷം താന്‍ മറുപടി പറയുമെന്ന് ശോഭന പറഞ്ഞു. തിരഞ്ഞെടുപ്പ് Read More …

കേരളത്തിലേക്കു കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഘത്തെ പിടികൂടി

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കു കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഘത്തെ കുമളി ചെക്‌പോസ്റ്റില്‍ വെച്ച്‌ പിടികൂടി. ഒരു യുവതി ഉള്‍പ്പെടെ അഞ്ചംഗസംഘമാണ് പിടിയിലായത്. അഭാ ശ്രീനി, അഭിലാഷ്, അലന്‍ രാഹുല്‍, അസിന്‍ ജെ.അഗസ്റ്റിന്‍ എന്നിവരാണ്‌ പിടിയിലായത്. ഇവര്‍ കോട്ടയം സ്വദേശികളാണെന്നാണു സൂചന. ഇവരില്‍ നിന്ന് 280 ഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇവരെ Read More …

പത്തനംതിട്ടയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ മരണം

പത്തനംതിട്ട: പത്തനംത്തിട്ട നിലയ്ക്കല്‍ ഇലവുങ്കലില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന അനഘയാണ് മരിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.

ശബരിമലയില്‍ പതിനായിരങ്ങള്‍ വിഷു ദര്‍ശനത്തിനെത്തി; ഭക്തര്‍ക്ക് കണി ദര്‍ശനത്തിന്റെ പുണ്യം

പത്തനംതിട്ട: ശബരിമലയില്‍ പതിനായിരങ്ങള്‍ വിഷുക്കണി ദര്‍ശനത്തിനെത്തി. ശനിയാഴ്ച്ച വൈകിട്ട് തന്ത്രി കണ്ഠര് മഹേശ് മോഹനര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി എന്നിവര്‍ ശ്രീകോവിലിനുള്ളില്‍ കണിയൊരുക്കി ഓട്ടുരുളിയില്‍ കണി വെള്ളരി, അരി, മുണ്ട്, പൊന്ന്, ഫലങ്ങള്‍, കണിക്കൊന്നപ്പൂവ് എന്നിവ ഒരുക്കിവെച്ചു. വിഷുദിനമായ ഞായറാഴ്ച്ച പുലര്‍ച്ചെ നാലിന് നട തുറന്ന് അയ്യപ്പനെ ആദ്യം കണി കാണിച്ചു. തുടര്‍ന്ന് പതിനായിരക്കണക്കിന് അയ്യപ്പ Read More …

പഴക്കടയില്‍ കാര്‍ബൈഡ് ഇട്ട് പുകയ്ക്കുന്നതിനിടെ പൊട്ടിത്തെറി

പത്തനംതിട്ട: പഴക്കടയില്‍ പൊട്ടിത്തെറി. ശബരിമലയിലെ കടയിലാണ് സംഭവം നടന്നത്. കടയുടെ ഷട്ടര്‍ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഇളകി തെറിച്ചു വീണു. പഴങ്ങള്‍ മുറിയില്‍ കൂട്ടിയിട്ട് കാര്‍ബൈഡ് ഇട്ട് പുകയ്ക്കുന്നതിനിടെയാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായത്. വിഷുവിന് മുന്നോടിയായി വില്‍പ്പനയ്ക്ക് കൊണ്ടുവന്ന പഴങ്ങളായിരുന്നു അത്. പോലീസ്, അഗ്നിശമന സേന, ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കടയുടയമയ്‌ക്കെതിരെ കേസെടുക്കുമെന്ന് Read More …