ചരല്‍ക്കുന്നില്‍ നിര്‍ണായക തീരുമാനം

പത്തനംതിട്ട: നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് വേദിയായേക്കാവുന്ന കേരള കോണ്‍ഗ്രസ് എം സംസ്ഥാന ക്യാംപ് ചരല്‍ക്കുന്നില്‍ രണ്ടുമണിക്ക് തുടങ്ങും. യു ഡി എഫ് നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന പാര്‍ട്ടി പ്രശ്‌നത്തില്‍ എന്തു തീരുമാനമെടുക്കുമെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും ഉറ്റുനോക്കുന്നു. യു ഡി എഫില്‍ കേരള കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്ന അതൃപ്തിയുടെ വശങ്ങള്‍ ചര്‍ച്ചയാവും. ബാര്‍ കോഴ മാത്രമല്ല സീറ്റു Read More …

തിരുവല്ലനഗരത്തില്‍ കഞ്ചാവ് മാഫിയ സജീവം

തിരുവല്ല: നഗരത്തില്‍ കഞ്ചാവ് മാഫിയ സജീവമാകുന്നു. പ്രഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിവിധ ഇടങ്ങളിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ വിലസുന്നത്. രഹസ്യാന്വേഷണ വിഭാഗവും ഇതുസംബന്ധിച്ച് ലോക്കല്‍ പോലീസിന് വിവരം നല്‍കിയതായാണ് സൂചന. നഗരത്തിലെ ഒരുപ്രമുഖ വിദ്യാലയത്തില്‍ നിന്ന് കഞ്ചാവ് ഉപയോഗിച്ച് മൂന്ന് വിദ്യാര്‍ഥികളെ രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് പുറത്താക്കിയിരുന്നു. പ്രദേശികമായുള്ള ഇടനിലക്കാര്‍ മുഖേനയാണ് ലഹരിവസ്തുക്കളുടെ വിതരണം. Read More …

യറ്റിറക്ക് ജോലിയില്‍ പ്രദേശവാസികളും

പത്തനംതിട്ട പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കയറ്റിറക്ക് ഉള്‍പ്പെടെയുള്ള ജോലികളില്‍ കരാറുകാരുടെ തൊഴിലാളികള്‍ക്കൊപ്പം പ്രദേശവാസികളായ ആദിവാസികളടക്കമുള്ള തൊഴിലാളികളെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. പ്രദേശവാസികളായ തൊഴിലാളികള്‍ക്ക് ജോലിനല്‍കണമെന്നാവശ്യപ്പെട്ട് വിവിധ തൊഴിലാളി സംഘടനകള്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് ഡിമാന്റ് നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. നിലവിലുള്ള കൂലി വ്യവസ്ഥയിലായിരിക്കും ഇവര്‍ക്ക് ജോലി നല്‍കുക. Read More …

സ്‌കൂളുകളില്‍ പച്ചക്കറിത്തോട്ടം ഒരുക്കും

പത്തനംതിട്ട സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയുടെ ഭാഗമായി കടമ്പനാട്, നാറാണംമൂഴി പഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകളിലും പച്ചക്കറിത്തോട്ടം ഒരുക്കും. ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. പച്ചക്കറി വിത്ത്, വളം, വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയില്‍ പരിശീലനം എന്നിവ നല്‍കുന്നതിന് പുറമെ കൃഷി വകുപ്പ് ഒരു സ്‌കൂളിന് 5000 രൂപ വീതവും Read More …

കാര്‍ഷിക വായ്പയ്ക്ക് പലിശയിളവ്

പത്തനംതിട്ട: സഹകരണ സംഘങ്ങളില്‍/ബാങ്കുകളില്‍ നിന്നും 201213ല്‍ എടുത്ത ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ പലിശയിളവ് ആനുകൂല്യം അനുവദിച്ച് ഉത്തരവായതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ജില്ലയിലെ 30 സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ മുഖേന 577 വായ്പകളിലായി 685200 രൂപയുടെ പലിശയിളവ് ആനുകൂല്യം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്

ഫയര്‍ ഫോഴ്‌സ് നല്‍കുന്ന സേവനങ്ങള്‍

പത്തനംതിട്ട: ജനങ്ങളുടെ ജീവനും സ്വത്തും അഗ്‌നി, റോഡ്, റെയില്‍, ലിഫ്റ്റ്, കിണര്‍, ജലാശയങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയാലുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും രക്ഷിക്കുക. ബഹുനില കെട്ടിടങ്ങള്‍, പെട്രോള്‍ പമ്പ്, ക്വാറികള്‍, പടക്ക നിര്‍മാണശാലകള്‍, ചെറുകിട വ്യവസായങ്ങള്‍, കാര്‍ണിവല്‍, ആഘോഷ പരിപാടികള്‍ എന്നിവയ്ക്ക് അനുമതിപത്രം നല്‍കുക. തൊഴില്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 24 ദിവസത്തെ പ്രാഥമിക അഗ്‌നിശമന രക്ഷാ പരിശീലന Read More …

അഗ്‌നിബാധ അപകടങ്ങള്‍ നിര്‍ദേശങ്ങള്‍

പത്തനംതിട്ട:  തീയും തീപിടുത്ത സാധ്യതയുള്ള വസ്തുക്കളും ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം. തീപിടിച്ച കെട്ടിടങ്ങളിലേക്കോ, വാഹനങ്ങളിലേക്കോ എന്തു തന്നെ വിലപ്പെട്ട വസ്തുക്കള്‍ ഉണ്ടെങ്കിലും അത് എടുക്കാന്‍ തിരികെ പ്രവേശിക്കരുത്. കടലാസ്, വിറക്, മണ്ണെണ്ണ തുടങ്ങിയ തീപിടുത്ത സാധ്യതയുള്ള വസ്തുക്കള്‍ അടുപ്പിന് സമീപം സൂക്ഷിക്കരുത്. ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ക്ക് തീപിടിച്ചാല്‍ പരിഭ്രാന്തരായി ഓടരുത്. നിലത്തു കിടന്ന് ഉരുളണം. തീപിടുത്തം ഉണ്ടായ Read More …

പരാതികള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ നല്‍കാം

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പരാതികള്‍ നല്‍കുന്നതിനും, അവയില്‍ സ്വീകരിച്ച നടപടികള്‍ അറിയുന്നതിനും, തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും,സ്ഥാനാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട വിവിധ അനുമതികള്‍ക്ക് അപേക്ഷ നല്‍കുന്നതിനും അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കിയതായി അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ കെ.ധനേഷ് അറിയിച്ചു. തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ക്രമസമാധാനം, മാതൃകാ Read More …