കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും: സന്നിധാനത്ത് കനത്തസുരക്ഷ

ശബരിമല: കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും. നാളെ വൈകിട്ട് 5ന് മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്ബൂതിരി നട തുറക്കും. 13ന് രാവിലെ 5ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ പൂജകള്‍ തുടങ്ങും. കുംഭമാസ പൂജ പൂര്‍ത്തിയാക്കി 17 ന് രാത്രി 10 ന് നട അടയ്ക്കും. യുവതീപ്രവേശവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ Read More …

തോമസ് ചാണ്ടിക്ക് പത്തനംതിട്ട സീറ്റ് വേണമെന്ന ആവശ്യവുമായി പാര്‍ട്ടി നേതൃത്വം സിപിഎമ്മുമായി ചര്‍ച്ച നടത്തി

പത്തനംതിട്ട : പത്തനംതിട്ട സീറ്റ് തോമസ് ചാണ്ടിക്ക് വേണമെന്ന ആവശ്യം ഉന്നയിച്ച്‌ കൊണ്ട് തോമസ് ചാണ്ടി എന്‍സിപി. സിപിഎമ്മുമായി പാര്‍ട്ടി നേതൃത്വം ചര്‍ച്ച നടത്തുകയുണ്ടായി .സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഇടുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനേയും പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി പി പീതാബരന്‍ മാസ്റ്ററും മന്ത്രി എ കെ Read More …

എം.എല്‍.എയും സബ്കളക്ടറും തമ്മിലുള്ള പ്രശ്‌നം പരിശോധിക്കും: ഇ. ചന്ദ്രശേഖരന്‍

ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനും ദേവികുളം സബ് കളക്ടര്‍ രേണു രാജും തമ്മിലുള്ള പ്രശ്‌നം വിശദമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. എല്ലാ കാലത്തും റവന്യൂ ഉദ്യോഗസ്ഥര്‍ മൂന്നാറില്‍ ഉണ്ടായിട്ടുണ്ടെന്നും ഇനിയും ഉണ്ടാവുമെന്നും ഉദ്യോഗസ്ഥരില്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ Read More …

ദേ​വ​സ്വം ക​മ്മീ​ഷ​ണ​റോ​ട് വി​ശ​ദ​മാ​യി ചോ​ദി​ക്കു​മെ​ന്നാ​ണ് പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞ​ത്: മ​ന്ത്രി ക​ട​കം​പ​ള്ളി

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യ ബ​ന്ധ​പ്പെ​ട്ട് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ എ​ന്‍. വാ​സു​വി​നോ​ട് പ​ത്മ​കു​മാ​ര്‍ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. മ​റി​ച്ച്‌ കോ​ട​തി ന​ട​പ​ടി​ക​ളെ കു​റി​ച്ച്‌ വി​ശ​ദ​മാ​യി ചോ​ദി​ക്ക​മെ​ന്നാ​ണ് പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞ​ത്. സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വിശ്വാസികള്‍ നിരാശര്‍, അശാന്തമാണ് ശബരിമലയെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍

ശബരിമലയിലെ സാഹചര്യം ഇപ്പോഴും അശാന്തമാണെന്ന് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍. തുലാ മാസ പൂജയ്ക്കു നട തുറന്നപ്പോഴത്തെ സമാനമായ സാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. വിശ്വാസികള്‍ അസ്വസ്ഥരാണ്. കുംഭമാസ പൂജയ്‌ക്ക് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായേക്കാമെന്നും സുധീഷ്‌കുമാര്‍ വ്യക്തമാക്കി. നട തുറന്നിരിക്കുമ്ബോള്‍ തന്നെയാണ് സുപ്രീം കോടതി യുവതീപ്രവേശകേസില്‍ വിധി പ്രസ്‌താവിക്കനൊരുങ്ങുന്നത്. ഇതും പ്രതിസന്ധിയാണെന്ന് എക്‌സിക്യൂട്ടിവ് ഓഫിസര്‍ കൂട്ടിച്ചേര്‍ത്തു.

ദേവസ്വം കമ്മീഷണറുമായി അഭിപ്രായഭിന്നതയില്ല, കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ട്: പദ്മകുമാര്‍

ശബരിമല വിഷയത്തില്‍ താനും ദേവസ്വം കമ്മീഷണറുമായി അഭിപ്രായഭിന്നതയില്ല. എന്നാല്‍, കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ദേവസ്വം ബോ‌ര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. ദേവസ്വംമന്ത്രിയുമായി ചര്‍ച്ച നടത്തും. പ്രഥമ പരിഗണന സാവകാശഹര്‍ജിക്ക് തന്നെയാണെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പൊളിറ്റിക്കല്‍നോമിനി തന്നെയാണ്. എന്നാല്‍, സ്ഥാനമേറ്റെടുത്താല്‍ പിന്നെ രാഷ്ട്രീയപ്രവര്‍ത്തനം പാടില്ലെന്നാണ് Read More …

ശബരിമല വിഷയം; വിശദീകരണം തേടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സാവകാശ ഹര്‍ജിയുമായി ബന്ധപ്പെട്ടായിരുന്നു ബോര്‍ഡ് വാദിക്കേണ്ടിയിരുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ഇതില്‍ എന്തു സംഭവിച്ചു എന്നറിയില്ലെന്നും ദേവസ്വം കമ്മീഷണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.

നാമജപം ആയുധമാക്കാന്‍ കഴിയുന്നു, ശബരിമലയില്‍ അനുകൂല വിധി പ്രതീക്ഷിക്കുന്നെന്ന് ശശികുമാര വര്‍മ്മ

പന്തളം: സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്ന ശബരിമല ഹര്‍ജികളില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് പി.ജി ശശികുമാര്‍ വര്‍മ്മ വ്യക്തമാക്കി. മറ്റൊരു ബെഞ്ചിലേക്ക് മാറിയാലും നല്ലത് സംഭവിക്കുമെന്നാണ് വിശ്വാസം. ഭക്തജനങ്ങളുടെ വികാരം കോടതി ഉള്‍കൊണ്ടതായി കരുതുന്നുവെന്ന് ശശികുമാര്‍ വര്‍മ്മ പറഞ്ഞു. നാമജപം ആയുധമാക്കാന്‍ കഴിയുന്നു. എത്തേണ്ട സ്ഥലങ്ങളില്‍ ഇത് എത്തുമെന്നും അദ്ദേഹം Read More …