ശബരിമല വികസനത്തിന് 739 കോടി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി

ശബരിമലയുടെ വികസന പദ്ധതികള്‍ക്കായി 739 കോടി പ്രഖ്യാപിച്ചു. പമ്ബയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വിരിപ്പന്തലുകള്‍, എരുമേലിയിലിയിലേയും നിലയ്ക്കലിലേയും പാര്‍ക്കിങ് എന്നിവയ്ക്ക് 147.75 കോടി. റോഡുകള്‍ക്കായി 200 കോടിയും മന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടിയും മറ്റ് ദേവസ്വം ബോര്‍ഡുകള്‍ക്ക് 30 കോടിയും അനുവദിക്കും. കാണിക്കയിടരുതെന്ന രാഷ്ട്രീയ പ്രചരണം കൊണ്ട് ദേവസ്വം Read More …

ജസ്‌ന ജീവനോടെയുണ്ട്, കേരളം കാത്തിരുന്ന സന്തോഷ വാര്‍ത്ത ഉടനെത്തും: നിര്‍ണായക വെളിപ്പെടുത്തലുമായി കര്‍ണാടക പൊലീസ്

 മാസങ്ങള്‍ക്ക് മുമ്ബ് കോട്ടയം മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജസ്‌ന മരിയ ജെയിംസ് ഇപ്പോഴും ജീവനോടെയുണ്ടെന്നും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും കര്‍ണാടക പൊലീസ്. കേരളം കാത്തിരുന്ന സന്തോഷ വാര്‍ത്ത ഉടനെത്തും. എന്നാല്‍ ജസ്‌നയെ പിന്തുടരാന്‍ ഉദ്ദേശമില്ലെന്നും കര്‍ണാടക പൊലീസ് വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനെയാണ് കര്‍ണാടക പൊലീസ് ഇക്കാര്യം അറിയിച്ചത്. ഒരു Read More …

സീറ്റ് വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തു കൊണ്ട് ബിജെപി സമീപിച്ചെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പത്തനംതിട്ടയിലോ കൊല്ലത്തോ മത്സരിക്കണമെന്നാവശ്യപ്പെട്ടാണ് തന്നെ സമീപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വ്യക്തിത്വം വിട്ടൊരു നിലപാടെടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും ബിജെപി വാദ്ഗാനം നിരസിച്ചപ്പോള്‍ വിനാശകാലത്ത് വിപരീത ബുദ്ധിയാണെന്ന് ഉപദേശിച്ചവരാണ് തനിക്ക് ചുറ്റും ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സമ്ബത്ത് ഇല്ലാത്തത് കൊണ്ട് മാത്രമാണ് മത്സര Read More …

യുവതീപ്രവേശനം നിലവില്‍ സാധ്യമല്ല; സൗകര്യമൊരുക്കാന്‍ ഒരു വര്‍ഷം സമയമെടുക്കുമെന്ന് നിരീക്ഷണ സമിതി

നിലവിലെ സാഹചര്യത്തില്‍ ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമല്ലെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഒരു വര്‍ഷം എങ്കിലും വേണ്ടി വരും. പമ്ബ മുതല്‍ സന്നിധാനം വരെ പൊലീസ് സുരക്ഷയും സ്ത്രീകള്‍ക്കായി പ്രത്യേക ശൗചാലയങ്ങളും നിര്‍മ്മിക്കേണ്ടതുണ്ട്. പ്രളയത്തില്‍ പമ്ബയ്ക്കുണ്ടായ തകര്‍ച്ച പരിഹരിക്കാന്‍ സമയമെടുക്കുമെന്നും നിരീക്ഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് Read More …

പ്രളയ ബാധിതര്‍ക്കായി സഹകരണ മേഖല 2000 വീടുകള്‍ നിര്‍മ്മിക്കും, കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള ബാങ്ക് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ബാങ്ക് വലിയ സാമൂഹ്യ മുന്നേറ്റത്തിന് വഴിവെക്കും. പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് സഹകരണ മേഖല 2000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. സഹകരണ മേഖലക്ക് നേരെ വലിയ ഭീഷണിയാണ് ഉയരുന്നത്. നോട്ടു നിരോധനമുള്‍പ്പെടെയുള്ള നീക്കങ്ങളിലൂടെ സഹകരണ മേഖലയെക്കൂടി തകര്‍ക്കുകയായിരുന്നു ചിലരുടെ ലക്ഷ്യം. Read More …

വരന്‍ മുങ്ങി, സുഹൃത്തിന്റെ സഹോദരന്‍ താലി ചാര്‍ത്തി

പത്തനംതിട്ട: നിശ്ചയിച്ച വിവാഹത്തിനു വരന്‍ എത്താതെ വിവാഹം മുടങ്ങുമെന്നായപ്പോള്‍ വധുവിന്റെ കുടുംബസുഹൃത്തിന്റെ സഹോദരന്‍ താലി ചാര്‍ത്തി. കുരമ്ബാലതെക്ക് കാഞ്ഞിരമുകളില്‍ യുവതിയുടെ വിവാഹമാണ് ഇന്നലെ പകല്‍ 11.40നും 12നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കുരമ്ബാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. താമരക്കുളം സ്വദേശിയായ വരനും ബന്ധുക്കളും മുഹൂര്‍ത്തം അടുത്തിട്ടും എത്തിയില്ല. അന്വേഷിച്ചപ്പോള്‍ വരന്‍ രാവിലെ വീട്ടില്‍ നിന്ന് മുങ്ങിയതായി Read More …

സംസ്ഥാനത്ത് വ്യാജ കീടനാശിനി വ്യാപകം തടയാന്‍ നടപടി വേണമെന്ന് രമേശ് ചെന്നിത്തല

പത്തനംതിട്ട : വ്യാജ കീടനാശിനി വിതരണം സംസ്ഥാനത്ത് വ്യാപകമാണെന്നും കീടനാശിനി വിതരണം തടയുന്നതിനായി അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . അപ്പര്‍കുട്ടനാട്ടില്‍ കീടനാശിനി തളിച്ച ശേഷം ദേഹാസ്വാസ്ഥ്യമനുഭവപെട്ട് മരണമടഞ്ഞ കര്‍ഷക തൊഴിലാളികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല .സംസ്ഥാനത്ത് വ്യാപകമായി അനധികൃതമായ കീടനാശിനി പ്രയോഗം നടക്കുന്നതായും Read More …

ശബരിമല തീര്‍ത്ഥാടനത്തില്‍ റെക്കോര്‍ഡ് വരുമാനവുമായി കെഎസ്‌ആര്‍ടിസി

ശബരിമല തീര്‍ത്ഥാടനത്തില്‍ റെക്കോര്‍ഡ് വരുമാനവുമായി കെഎസ്‌ആര്‍ടിസി. ഈ തീര്‍ത്ഥാടന കാലത്ത് 45.2 കോടി രൂപ വരുമാനം ലഭിച്ചതായി സിഎംഡി ടോമിന്‍ തച്ചങ്കരി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ മൂന്നിരട്ടി വരുമാന വര്‍ദ്ധനവ് ആണ് ഉണ്ടായത്.പമ്ബ നിലയക്കല്‍ റൂട്ടില്‍ നിന്ന് 31.2 കോടി രൂപയും, ദീര്‍ഘ ദൂര സര്‍വ്വീസില്‍ നിന്ന് 14 കോടി രൂപയുമാണ് കോര്‍പ്പറേഷന് Read More …