പെരിയ ഇരട്ടക്കൊലപാതകം; പ്രതികള്‍ക്ക് പാര്‍ട്ടി ഒരു സഹായവും നല്‍കില്ലെന്ന് കോടിയേരി

പത്തനംതിട്ട: കാസര്‍ഗോട് പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും സമാന പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിലെ പ്രതികള്‍ക്കും കുടുംബത്തിനും പാര്‍ട്ടി ഒരു സഹായവും നല്‍കില്ലെന്നാണ് കോടിയേരി വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ പ്രതികളുടെ കുടുംബത്തിന് ആരെങ്കിലും സഹായവുമായി എത്തിയിട്ടുണ്ടെങ്കില്‍ അത് സ്വന്തം താല്‍പര്യപ്രകാരമായിരിക്കുമെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി അറിയാതെ പീതാംബരന്‍ കൊലപാതകം Read More …

പോലീസ് സംഘത്തെ ആക്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍ എസ് ഐയ്ക്കും പോലീസുകാരനും പരിക്ക്‌

കോന്നി: കേസന്വേഷണത്തിന് എത്തിയ പോലീസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഇളപ്പുപാറ വാലുതുണ്ടില്‍ വീട്ടില്‍ റോയി മോന്‍(48)കൈതക്കര പതാലില്‍ മുരുപ്പേല്‍ സജില്‍ മോന്‍(27)പത്തനാപുരം ഇഞ്ചൂര്‍ തെക്കേക്കര ഷിബു(27)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. രണ്ടുപേരെക്കൂടി പിടികിട്ടാനുണ്ട്. സംഭവം സംബന്ധിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ. കൈതക്കര കിഴക്കേക്കര പാപ്പിമുരുപ്പേല്‍ സുനിലിനെതിരെ ഭാര്യയും Read More …

എന്‍എസ്‌എസിനെ ചെറുതായി കാണേണ്ട; കോടിയേരിയ്ക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

പത്തനംതിട്ട: എന്‍എസ്‌എസിനെ ശത്രുവായി കാണുന്നില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത്. എന്‍എസ്‌എസിനെ കോടിയേരി ചെറുതായി കാണേണ്ടെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ളവര്‍ എന്‍എസ്‌എസിലുണ്ട്. രാഷ്ട്രീയത്തിന് അതീതമായവരുമുണ്ട്. അവരില്‍ ഭൂരിപക്ഷം പേരും ഒപ്പമുണ്ടെന്ന കോടിയേരിയുടെ വാക്കുകള്‍ നിരര്‍ത്ഥകമാണ്. സമയം പോലെ പറ്റി Read More …

ശബരിമലയില്‍ അയോധ്യ മാതൃകയില്‍ പ്രക്ഷോഭം വേണം; യോഗി ആദിത്യനാഥ്

പത്തനംതിട്ട: അയോധ്യ മാതൃകയില്‍ ശബരിമല പ്രശ്‌നത്തിലും പ്രക്ഷോഭം വേണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ പോലെ പ്രധാനമാണ് ശബരിമലയെന്നും യോഗി പറഞ്ഞു. അയോധ്യയിലേയും ശബരിമലയിലേയും ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ശബരിമല കേസിലെ വിധി വിശ്വാസികള്‍ക്ക് എതിരാണെന്നും യോഗി പറഞ്ഞു. ‘ശബരിമല ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു. കുംഭ മേളയുടെ തിരക്ക് കാരണം ആണ് Read More …

ബിജെപിയുടെ തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ക്ക് ആവേശമേകാന്‍ യോഗി ആദിത്യനാഥ് പത്തനംതിട്ടയില്‍

പത്തനംതിട്ട:ബിജെപിയുടെ തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ക്ക് ആവേശമേകാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്ച പത്തനംതിട്ടയിലെത്തുന്നു. നാല് ലോക്‌സഭാ മണ്ഡലങ്ങളുടെ ക്ലസ്റ്റര്‍ യോഗത്തിലും പേജ് പ്രമുഖ്മാരുടെ യോഗത്തിലും യോഗി പങ്കെടുക്കും. ബിജെപി പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍ താരപ്രചാരകരിലൊരാളായ യോഗിയുടെ വരവ് ആവേശത്തോടെയാണു നേതൃത്വം കാണുന്നത്. ബിജെപിയിലെ തീവ്രനിലപാടുള്ള നേതാവായ യോഗി, ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ എന്തു പറയുമെന്ന Read More …

‘ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യം’; ബിജെപി സത്യഗ്രഹം ഇന്ന്

ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി ഇന്ന് സത്യഗ്രഹം സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത്, ഒ രാജഗോപാല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. തൃശ്ശൂരില്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ്‌ ശ്രീധരന്‍ പിള്ളയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. കോട്ടയത്ത് എ എന്‍ രാധാകൃഷ്ണനും എറണാകുളത്ത് പി കെ കൃഷ്ണദാസും പാലക്കാട് ശോഭ സുരേന്ദ്രനും കാസര്‍കോട് കെ Read More …

സ്ത്രീകള്‍ എത്തിയാല്‍ പ്രതിഷേധിക്കുമെന്ന് കര്‍മ്മ സമിതി; ശബരിമലയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി നടതുറക്കുമ്ബോള്‍ ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ പ്രതിഷേധിക്കുമെന്നറിയിച്ച്‌ കര്‍മ്മ സമിതി. അതിനാല്‍ തന്നെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. നിരോധനാജ്ഞ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. വൈകുന്നേരം 5 മണിക്ക് നട തുറക്കും. നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കലക്ടര്‍ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. 17 ന് നട അടക്കുന്നത് Read More …

ശബരിമല നട ഇന്ന് തുറക്കും: യുവതികളെത്തുമെന്ന് സൂചന, നിരോധനാജ്ഞ ഇല്ല

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വെെകിട്ട് അഞ്ചിന് തുറക്കും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ശബരിമലയിലൊരുക്കിയിരിക്കുന്നത്. ദര്‍ശനത്തിന് യുവതികളെത്തിയാല്‍ പ്രതിരോധിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സന്നിധാനത്തെത്തുമെന്നും സൂചനയുണ്ട്. സമരം തു‌ടരുമെന്ന് ബി.ജെ.പി നേതാക്കളും വ്യക്തമാക്കി. തീര്‍ത്ഥാടന കാലത്തെപ്പോലെ പമ്ബ മുതല്‍ സന്നിധാനം വരെ നാമജപവുമായി പ്രതിഷേധക്കാര്‍ തമ്ബടിക്കുമെന്നാണ് സൂചന. എന്നാല്‍, പ്രതിഷേധക്കാരെത്തുമെന്ന വിവരത്തെ Read More …