തിരുവാഭരണ ഘോഷയാത്ര പൂര്‍ണമായും പോലീസ് സുരക്ഷയോടെ

ശബരിമല തിരുവാഭരണ ഘോഷയാത്ര പൂര്‍ണമായും പോലീസ് സുരക്ഷയോടെയാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പമ്ബയിലും സന്നിധാനത്തുമൊക്കെ അക്രമം നടന്ന സാഹചര്യത്തില്‍ തിരുവാഭരണ ഘോഷയാത്രയ്ക്ക് പോലീസ് വേണമെന്ന് പന്തളം കൊട്ടാരം മാനേജ്‌മെന്റ് കമ്മറ്റി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയെ തീരുമാനം അറിയിച്ചത്. ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പോലീസ് സേനയും ബോംബ് Read More …

പൊതുപണിമുടക്ക് ശബരിമല തീര്‍ത്ഥാടനത്തേയും ബാധിച്ചു ; ദര്‍ശനത്തിന് കുറച്ചുപേര്‍ മാത്രം

സന്നിധാനം: പൊതുപണിമുടക്ക് ശബരിമല തീര്‍ത്ഥാടനത്തേയും ബാധിച്ചു. ഉച്ചവരെ മുപ്പത്തിയയ്യായിരത്തോളം പേരാണ് ദര്‍ശനം നടത്തിയത്. കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തിയെങ്കിലും സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം കുറവാണ്. ഞായാറാഴ്ചയും തിങ്കളാഴ്ചയുമായി ഒരു ലക്ഷത്തിലേറെ ഭക്തരെത്തിയ സന്നിധാനത്ത് ഇന്ന് തിരക്ക് വളരെ കുറവാണ്. വലിയ നടപ്പന്തലിലും പതിനെട്ടാം പടിക്ക് താഴെയും ഭക്തരുടെ വരിയില്ല. പമ്ബാ സര്‍വീസുകളെ പണിമുടക്ക് ബാധിച്ചിട്ടില്ല. ഇന്നലത്തേതുപോലെ കോണ്‍വോയ് Read More …

ശബരിമല കാനനപാതയില്‍ കാട്ടാനയുടെ ആ​ക്ര​മണം: തീര്‍ത്ഥാടകന് ദാരുണാന്ത്യം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ കാ​ന​ന​പാ​ത​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണമേറ്റ് തീ​ര്‍​ഥാ​ട​ക​ന്‍ മ​രി​ച്ചു. ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി പ​ര​മ​ശി​വം (35) ആ​ണ് മ​രി​ച്ച​ത്. കി​രി​യി​ലാം​തോ​ടി​നും ക​രി​മ​ല​യ്ക്കും ഇടയില്‍ പ​രമ്ബരാ​ഗ​ത കാനനപാതയിലാണ് ആ​ക്ര​മണമുണ്ടായത്.

തന്ത്രിയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് താഴമണ്‍ മഠം

പമ്ബ: ശബരിമല തന്ത്രിയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് താഴമണ്‍ മഠം. അധികാരം ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വംബോര്‍ഡിനോ സാധിക്കില്ല. ശബരിമലയുടെ താന്ത്രികാവകാശം കുടുംബപരമായി കിട്ടിയതാണെന്നും ദേവസ്വംബോര്‍ഡ് നിയമിച്ചതല്ലെന്നും താഴമണ്‍ മഠം വ്യക്തമാക്കി. ആചാരാനുഷ്ഠാനത്തില്‍ അന്തിമതീരുമാനം തന്ത്രിയില്‍ അധിഷ്ഠിതമാണ്. ദേവസ്വം ബോര്‍ഡില്‍ നിന്ന് തന്ത്രിക്ക് നല്‍കുന്നത് ദക്ഷിണയാണ്, ശബളമല്ലെന്നും താഴമണ്‍ മഠം കൂട്ടിച്ചേര്‍ത്തു.

ഞാന്‍ മരിക്കാന്‍ പോകുന്നുവെന്ന് ജസ്‌നയുടെ അവസാന മെസേജ്, അന്വേഷണം അവസാന ഘട്ടത്തിലെന്ന് ക്രൈംബ്രാഞ്ച്

 കേരളത്തിലൊട്ടാകെയും ഇതര സംസ്ഥാനങ്ങളിലും വ്യാപക അന്വേഷണം നടത്തിയിട്ടും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌ന മരിയ ജയിംസിനെ ഒന്‍പതുമാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ വീണ്ടും ഊര്‍ജിതമായ അന്വേഷണം നടക്കുകയാണ്. ജസ്നയെ കാണാതായ മുക്കൂട്ടുതറ ഗ്രാമം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ചെന്നൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ പലവട്ടം അന്വേഷണം നടത്തിയ ലോക്കല്‍ പൊലീസ് Read More …

സ്ത്രീകള്‍ക്ക് വാവര്‍ പള്ളി സന്ദര്‍ശനത്തിന് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായ വിധി വന്നതിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് വാവര്‍ പള്ളി സന്ദര്‍ശനത്തിന് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു . എരുമേലി വാവര്‍ പള്ളി അധികൃതരാണ് സ്ത്രീകള്‍ക്ക് വാവര്‍ പള്ളി സന്ദര്‍ശനത്തിന് വിലക്കില്ലെന്ന് അറിയിച്ചത്.ഒരു തരത്തിലുള്ള നിയന്ത്രങ്ങളും യുവതീപ്രവേശന വിധിയ്ക്ക് മുന്‍പും ശേഷവും ഏര്‍പ്പെടുത്തിയിട്ടില്ല എന്നും ശബരിമല വിധി ഉണ്ടാകുന്നതിന് മുന്‍പേ സ്ത്രീകള്‍ Read More …

ജസ്‌ന ജന്മനാട് വിട്ടിട്ടില്ല: തെരച്ചില്‍ ശക്തമാക്കി ക്രൈം ബ്രാഞ്ച്

ജസ്‌നയെ കാണാതായിട്ട് ഒരു വര്‍ഷത്തോളമാകാറായെങ്കിലും ഇതുവരെ പോലീസും അന്വേഷണ സംഘവും ഇരുട്ടില്‍ തപ്പുകയായിരുന്നു. പലയിടത്തും ജസ്‌നയെ കണ്ടെന്നു പലരും അവകാശപ്പെട്ടെങ്കിലും അതൊന്നും സ്ഥിരീകരിക്കാന്‍ പോന്ന തെളിവുകള്‍ ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്നത് പുതിയ ചില കഥകളാണ്. മുക്കൂട്ടുതറ കേന്ദ്രീകരിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. ജസ്‌നയെ കണ്ടെന്നു പറഞ്ഞതെല്ലാം കള്ളക്കഥകളാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ഇതോടെ Read More …

ദേശീയ പണിമുടക്ക്: എല്ലാ ഡിപ്പോകളില്‍ നിന്നുമുള്ള ശബരിമല സര്‍വീസുകള്‍ തുടരുമെന്ന് കെഎസ്‌ആര്‍ടിസി

ദേശീയ പണിമുടക്ക് ദിവസങ്ങളില്‍ എല്ലാ ഡിപ്പോകളില്‍ നിന്നുള്ള ശബരിമല സര്‍വീസുകളും തുടരുമെന്ന് കെഎസ്‌ആര്‍ടിസി. മറ്റ് സര്‍വീസുകള്‍ ജീവനക്കാരുടെ ലഭ്യതയനുസരിച്ച്‌ നടത്തുമെന്നും കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ നയങ്ങള്‍ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച്‌ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. റയില്‍വെ, ബാങ്ക്, വൈദ്യുതി Read More …