മിന്‍സയുടെ മരണം; സ്കൂള്‍ അടച്ചു പൂട്ടാന്‍ മ​ന്ത്രാലയം ഉത്തരവ്​

ദോഹ: സ്കൂള്‍ ബസില്‍ മലയാളി ബാലിക മരിച്ച സംഭവത്തില്‍ ദോഹ അല്‍ വക്​റയിലെ സ്​പ്രിങ്​ ഫീല്‍ഡ്​ കിന്‍ഡര്‍ ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ ഖത്തര്‍ വിദ്യഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയം ഉത്തരവ്​. സ്കൂള്‍ അധികൃതരില്‍ നിന്നും ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ നടപടി. ​ചൊവ്വാഴ്ച രാത്രിയോടെ വിദ്യഭ്യാസ മന്ത്രാലയം ട്വിറ്ററിലൂടെയാണ്​ തീരുമാനം അറിയിച്ചത്​. ദോഹ സ്​പ്രിങ്​ ഫീല്‍ഡ്​ കിന്‍ഡര്‍ഗര്‍ട്ടന്‍ Read More …

ഖത്തറിലെ സ്കൂള്‍ വിദ്യാര്‍ഥിനിയു​ടെ മരണം; ആശ്വാസവുമായി മന്ത്രിയെത്തി

ദോഹ: ഖത്തറില്‍ മരിച്ച സ്കൂള്‍ വിദ്യാര്‍ഥിനി മിന്‍സ മറിയം ജേക്കബിന്‍റെ കുടുംബത്തിന്​ ആശ്വാസവുമായി ഖത്തര്‍ വിദ്യഭ്യാസ-ഉന്നത വിഭ്യാസ മന്ത്രി ബുതൈന അല്‍ നുഐമിയെത്തി. ദോഹ അല്‍ വക്​റയിലെ വീട്ടിലെത്തിയ മന്ത്രി മിന്‍സയുടെ മാതാപിതാക്കളായ അഭിലാഷ്​ ചാക്കോയെയും സൗമ്യയെയും ആശ്വസിപ്പിച്ചു. കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും അവര്‍ വാഗ്ദാനം ചെയ്തു. അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചാണ്​ മന്ത്രി മടങ്ങിയത്​. രാജ്യവും Read More …

ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ദോഹ: ഖത്തറില്‍ നാല് വയസുകാരിയായ മലയാളി ബാലികയ്ക്ക് സ്‌കൂള്‍ ബസിനുള്ളില്‍ ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് മരിച്ചത്. സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് അറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്ക് ചെയ്തതു പോയത് കുട്ടിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു.ഞായറാഴ്ചയായിരുന്നു സംഭവം. ദോഹ അല്‍ വക്‌റയിലെ സ്പ്രിങ് Read More …

ഒമാനില്‍നിന്നുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

മനാമ: ഒമാനില്‍നിന്ന് കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങളിലേക്കും തിരിച്ചുമുളള സര്‍വീസുകളാണ് റദ്ദാക്കിയത്. മംഗളൂരുവില്‍നിന്നുള്ള സര്‍വീസും റദ്ദാക്കി. തിങ്കള്‍, ബുധന്‍, ഞായര്‍ ദിവസങ്ങളിലെ കോഴിക്കോട്–- മസ്കത്ത്––കോഴിക്കോട് വിമാന സര്‍വീസുകള്‍ റദ്ദാക്കി. വ്യാഴാഴ്ച മസ്കത്തില്‍നിന്ന് കണ്ണൂരിലേക്കും വെള്ളിയാഴ്ച കണ്ണൂരില്‍നിന്ന് മസ്ക്കത്തിലേക്കുമുള്ള സര്‍വീസും റദ്ദാക്കി. വ്യാഴം, തിങ്കള്‍ ദിവസങ്ങളിലെ കൊച്ചി-–-മസ്കത്ത്–– കൊച്ചി Read More …

അ​തി​വേ​ഗ റോ​ഡ്​ മു​റി​ച്ചു​ക​ട​ന്ന മ​ല​യാ​ളി​ക്ക്​ പി​ഴ

റി​യാ​ദ്​: അ​നു​വാ​ദ​മി​ല്ലാ​ത്ത ഭാ​ഗ​ത്തു​കൂ​ടി അ​തി​വേ​ഗ റോ​ഡ്​ മു​റി​ച്ചു​ക​ട​ന്ന മ​ല​യാ​ളി​ക്ക് പി​ഴ ചു​മ​ത്തി. സൗ​ദി കി​ഴ​ക്ക​ന്‍ പ്ര​വി​​​ശ്യ​യി​ലെ എ​ക്സ്​​പ്ര​സ്​ വേ​യി​ലാ​ണ് നി​ശ്ചി​ത ക്രോ​സി​ങ്ങി​ലൂ​ടെ​യ​ല്ലാ​തെ റോ​ഡ് മു​റി​ച്ച്‌ ക​ട​ന്ന​തി​നാ​ണ് മ​ല​യാ​ളി​ക്ക് 1,100 റി​യാ​ല്‍ പി​ഴ ല​ഭി​ച്ച​ത്. അ​നു​വാ​ദ​മി​ല്ലാ​ത്ത ഭാ​ഗ​ത്തു​കൂ​ടി റോ​ഡ് മു​റി​ച്ചു ന​ട​ക്കു​ന്ന​ത് ട്രാ​ഫി​ക്​ നി​യ​മ ലം​ഘ​ന​മാ​ണ്. 1,000 റി​യാ​ല്‍ മു​ത​ല്‍ 2,000 റി​യാ​ല്‍ വ​രെ​യാ​ണ് പി​ഴ ചു​മ​ത്തു​ക. Read More …

യു.എ.ഇയില്‍ ഇന്ധന വില കുറഞ്ഞു

ദുബൈ: യു.എ.ഇയില്‍ ഈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്‌​ വിലയില്‍ കാര്യമായ കുറവുണ്ടായി. സൂപ്പര്‍ 98 പെട്രോളിന്​ 3.41 ദിര്‍ഹമാണ്​ പുതിയ നിരക്ക്​. കഴിഞ്ഞ മാസം ഇത്​ 4.03 ദിര്‍ഹമായിരുന്നു. 3.92 ദിര്‍ഹമായിരുന്ന സ്​പെഷ്യല്‍ ​പെട്രോള്‍ 3.30 ദിര്‍ഹമായി കുറഞ്ഞു. ഇപ്ലസ്​ പെട്രോളിന്​ 3.84 ദിര്‍ഹമില്‍ നിന്ന്​ 3.22 ദിര്‍ഹമായി കുറഞ്ഞു. ഡീസലിനും Read More …

അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു; സ്ത്രീകളടക്കം 26 പ്രവാസികള്‍

മനാമ: ബഹ്‌റൈനില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 26 പ്രവാസികളെ അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സസ് ഡയറക്ടറേറ്റ്, ഹ്യൂമന്‍ ട്രാഫിക്കിങ് ആന്‍ഡ് പബ്ലിക് മൊറാലിറ്റി ഡയറക്ടറേറ്റാണ് മൂന്ന് ഏഷ്യന്‍ വംശജരായ പുരുഷന്‍മാരെയും വിവിധ രാജ്യക്കാരായ 23 സ്ത്രീകളെയും അറസ്റ്റ് ചെയ്തത്.അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കുറിച്ച് അധികൃതര്‍ക്ക് വിവരം Read More …

തൊഴില്‍നിയമ ലംഘനം:സൗദിയില്‍ 14,631 പേര്‍ അറസ്റ്റില്‍

സൗദി അറേബ്യയില്‍ തൊഴില്‍നിയമങ്ങള്‍ ലംഘിച്ച 14,631 പേരെ ഒരാഴ്ചയ്ക്കിടയില്‍ അറസ്റ്റുചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 11 മുതല്‍ 17 വരെയുള്ള കാലയളവില്‍ രാജ്യത്തെ മുഴുവന്‍ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡന്റ്‌സി നിയമങ്ങള്‍ ലംഘിച്ചതിനും അനധികൃത തൊഴിലാളികളായും കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും രാജ്യത്തിന്റെ അതിര്‍ത്തിസംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചതിനും ഇത്രയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 8,756 പേര്‍ Read More …