പറക്കലിനിടെ എഞ്ചിന്‍ നിന്നുപോയി, അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിന് ഇന്ത്യയില്‍ അടിയന്തര ലാന്റിംഗ്
അഹമ്മദാബാദ്: എയര്‍അറേബ്യ വിമാനത്തിന് പറക്കലിനിടെ യന്ത്രത്തകരാറ്. അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് വിമാനം ഇന്ത്യയിലിറക്കി. ബംഗ്ളാദേശിലെ ചിറ്റഗോംഗില്‍ നിന്നും അബുദാബിയിലേക്ക് പോകുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിന്റെ ഒരു എഞ്ചിന്‍ യാത്രയ്‌ക്കിടെ തകരാറിലായി. തുടര്‍ന്ന് അപായലൈറ്റ് കത്തിയതോടെയാണ് യാത്രാമധ്യേ ഇന്ത്യയിലേക്ക് ലാന്റ് ചെയ്യാന്‍ പൈലറ്റ് തീരുമാനിച്ചത്. തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനം ലാന്റ് ചെയ്‌തു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണമാരംഭിച്ചു. Read More …
