കുവൈത്തില്‍ ഗതാഗതനിയമം ലംഘിക്കുന്നവരുടെ വാഹനവും ലൈസന്‍സും കണ്ടുകെട്ടും: ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: ഗതാഗതനിയമം ലംഘിക്കുന്നവരുടെ വാഹനവും ഡ്രൈവിങ് ലൈസന്‍സും കണ്ടുകെട്ടും. അതിനായി ആഭ്യന്തര മന്ത്രാലയം ഗതാഗതവിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായെഗ് ഉത്തരവിട്ടിരിക്കുന്നത്. മാത്രമല്ല, ഗുരുതരമായ നിയമലംഘനം കണ്ടെത്തിയാല്‍ യാതൊരു പരിഗണനയും നല്‍കാതെ നടപടിയെടുക്കാനാണ് ആഭ്യന്തര മന്ത്രാലയം പൊതുജന സുരക്ഷാ വിഭാഗം എല്ലാ ഗതാഗത ഓഫീസുകളിലും രേഖാമൂലം നല്‍കിയിട്ടുള്ള നിര്‍ദേശം. Read More …

6000 സന്ദര്‍ശകരുമായി രണ്ടു അത്യാഢംബര യാത്രാകപ്പലുകള്‍ ദോഹയിലെത്തി

ദോഹ : 6000 സന്ദര്‍ശകരെയും വഹിച്ചു കൊണ്ട് രണ്ട അത്യാഢംബര കപ്പലുകള്‍ ദോഹയില്‍ എത്തിച്ചേര്‍ന്നതായി ഹമദ് തുറമുഖം അധികൃതര്‍. സല്‍പ്രേട്ടി കണ്‍സ്റ്റലേഷന്‍ എം എസ സീ ലെരിക എന്നീ കപ്പലുകളാണ് ബുധനാഴ്ച വൈകീട്ടോടു കൂടി ദോഹയിലെത്തിയത്. ഈ സീസണിലെ പ്രധാനപ്പെട്ട ആഡംബര യാത്ര കപ്പലുകളാണ് ഇതെന്നും ദോഹയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനിക്കാവുന്ന നേട്ടമാണെന്നും അധികൃതര്‍ അറിയിച്ചു. Read More …

കുവൈറ്റില്‍ ഗോഡൗണിലെ റാക്ക് തകര്‍ന്നുവീണു മലയാളി മരിച്ചു

കുവൈറ്റ് സിറ്റി:  ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്റ്റോര്‍ റാക്ക് തകര്‍ന്നു വീണു മലയാളി മരണപ്പെട്ടു. കുവൈറ്റിലെ സാല്‍മി ഏരിയയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ ആലപ്പുഴ തകഴി സ്വദേശി തിരുവാതിര ഭവന്‍ ജയപ്രകാശനാണു മരണപ്പെട്ടത്. 52 വയസായിരുന്നു. ജോലിക്കിടെ ജയപ്രകാശ് നിന്ന ഭാഗത്തേക്ക് സമീപത്തെ കൂറ്റന്‍ റാക്ക് തകര്‍ന്നുവീഴുകയായിരുന്നു. സ്റ്റോറിലെ റാക്ക് തകര്‍ന്ന് വീണതിന് ശേഷം കാണാതായ Read More …

യുഎ ഇയില്‍ കനത്ത മഴ; വിദ്യാര്‍ത്ഥികളെ വീടുകളിലേയ്ക്ക് മടക്കി അയച്ച്‌ സ്‌കൂള്‍ അധികൃതര്‍

ഷാര്‍ജ:  യു എ ഇയില്‍ കനത്ത മഴ. ഷാര്‍ജയിലെ നിരവധി സ്‌കൂളുകള്‍ ക്ലാസിലെത്തിയ വിദ്യാര്‍ത്ഥികളെ വീടുകളിലേയ്ക്ക് മടക്കി അയച്ചു. പലയിടത്തും വെള്ളം പൊങ്ങിയ നിലയിലാണ്. രാവിലെ പത്തരയോടെ തന്നെ ദുബൈയിലേയും ഷാര്‍ജയിലേയും പല സ്‌കൂളുകളും രക്ഷിതാക്കള്‍ക്ക് എസ് എം എസ് വഴി സന്ദേശമയച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കുട്ടികളെ വീടുകളിലേയ്ക്ക് അയക്കുകയാണെന്നും കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തുന്ന രക്ഷിതാക്കള്‍ ഉടനെ Read More …

ശബരിമല വിഷയത്തില്‍ കലാപാഹ്വാനം: യു.എ.ഇയിലെ ആയിരത്തോളം പ്രൊഫൈലുകള്‍ നിരീക്ഷണത്തില്‍

ദുബായ്: ശബരിമല വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പോസ്‌റ്റുകളില്‍ ഭൂരിഭാഗവും യു.എ.ഇയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടേതാണെന്ന് സൂചന. കേരള പൊലീസിന്റെ ഹൈടെക്, സൈബര്‍ സെല്ലുകള്‍ നടത്തിയ അന്വേഷണത്തില്‍ ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. ശബരിമല വിഷയത്തിന് ഊര്‍ജം പകരുന്ന രീതിയിലുള്ള പേരുകളിട്ട് വാട്ട്സ്‌ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ രൂപീകരിച്ചായിരുന്നു സംഘത്തിന്റെ വിദ്വേഷ പ്രചരണം. Read More …

ഹവാല പണമിടപാട്:പി.ടി.എ റഹീം എംഎല്‍എയുടെ മകനും മരുമകനും സൗദിയില്‍ അറസ്റ്റില്‍

റിയാദ്: കുന്ദമംഗലം എംഎല്‍എ പി.ടി.എ റഹീമിന്റെ മകനും മകളുടെ ഭര്‍ത്താവും സൗദി അറേബ്യയില്‍ അറസ്റ്റില്‍. പണമിടപാട് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായത്. പി.ടി.എ റഹീമിന്റെ മകന്‍ ഷബീര്‍ ടി.പി, മരുമകന്‍ ഷബീര്‍ വായോളി എന്നിവരാണ് അറസ്റ്റിലായത്. ഹവാല പണമിടപാട് സംബന്ധിച്ചാണ് കേസെന്നാണ് സൂചന. ഷബീര്‍ വായോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറാണ്.

കാമുകനും സഹോദരനും വേണ്ടി ജോലി സ്ഥലത്തുനിന്നും 20 മില്യണ്‍ ദിര്‍ഹം മോഷ്ടിച്ച എമിറാത്തി യുവതിക്ക് ഏഴു വര്‍ഷം തടവുശിക്ഷ; കൂട്ടുപ്രതികള്‍ക്ക് 6 മാസം തടവ്, മോഷ്ടിച്ച പണം ഉപയോഗിച്ചത് ആഡംബര ജീവിതത്തിന്

അബുദാബി:   കാമുകനും സഹോദരനും വേണ്ടി ജോലി സ്ഥലത്തുനിന്നും 20 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 39 കോടിയോളം രൂപ) മോഷ്ടിച്ച എമിറാത്തി യുവതിക്ക് ഏഴു വര്‍ഷം തടവുശിക്ഷ വിധിച്ചു. അബുദാബി ക്രിമിനല്‍ പ്രാഥമിക കോടതിയാണ് 34 കാരിയായ എമിറാത്തി യുവതിക്ക് തടവ് ശിക്ഷ വിധിച്ചത്. ഇതുകൂടാതെ 20,000 ദിര്‍ഹം പിഴയും മോഷ്ടിച്ച 20 മില്യണ്‍ ദിര്‍ഹവും തിരികെ Read More …

മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനുള്ള താല്‍പ്പര്യംവെളിപ്പെടുത്തിയ യുവാവിനെ വെട്ടിനുറുക്കി പാചകം ചെയ്ത് ബിരിയാണിയാക്കി വിളമ്ബി

അബുദാബി: ഏഴുവര്‍ഷം കൂടെയുണ്ടായിരുന്ന കാമുകനെ കൊന്ന് പാകം ചെയ്ത് ഭക്ഷണത്തില്‍ യോജിപ്പിച്ച്‌ യുവതി വിളമ്ബി. യുഎഇയില്‍ താമസിക്കുന്ന മൊറോക്കോ സ്വദേശിയായ യുവതിക്ക് നേരെയാണ് ആരോപണം. പാക്കിസ്ഥാനില്‍ നിന്നുള്ള ജോലിക്കാര്‍ക്കാണ് ബിരിയാണിക്ക് സമമായ അരിഭക്ഷണത്തില്‍ ശരീരഭാഗങ്ങള്‍ പാകംചെയ്ത് യോജിപ്പിച്ച്‌ നല്‍കിയത്. അതേസമയം കാമുകനെ കൊലപ്പെടുത്തിയെന്ന കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തതായി അബുദാബിയിലെ ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. Read More …