എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച്‌ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരപ്പന്തല്‍ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളുള്ള കുടുംബങ്ങളെ മുഴുവന്‍ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം, ചികിത്സാ സഹായം ഉറപ്പാക്കണം, അര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ക്യാമ്ബ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം, വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ഉമ്മന്‍ചാണ്ടി സമരപന്തല്‍ സന്ദര്‍ശിച്ച്‌ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും Read More …

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള വികസനോന്മുഖമായ ബജറ്റാണ്‌ നിയമസഭയില്‍ ഇന്ന്‌ അവതരിപ്പിച്ചതെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.അടിയന്തരമായ ധനാശ്വാസ നടപടികളും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമഗ്രവികസന പരിപാടികളും സമുന്നയിപ്പിക്കുന്ന ബജറ്റാണിത്‌. കാലവര്‍ഷക്കെടുതി സൃഷ്‌ടിച്ച പ്രതിസന്ധികളും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കും ഇടയില്‍ നിന്നുകൊണ്ട്‌ അവതരിപ്പിച്ച ഈ ബജറ്റ്‌ സാധാരണക്കാര്‍ക്ക്‌ കൂടുതല്‍ പരിഗണന നല്‍കുന്നതാണ്‌. കേരള വികസനത്തിന്റെ Read More …

കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റ് ജനക്ഷേമകരം: എല്‍ ഡി എഫ്

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന്‌ ഊന്നല്‍ നല്‍കുന്നതും ജനക്ഷേമകരവുമായ ബജറ്റാണ്‌ ധനമന്ത്രി ഡോ തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ചതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്താവനയിലൂടെ പറഞ്ഞു. നവകേരള നിര്‍മ്മാണത്തിന്‌ 25 പദ്ധതികളാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. 42 ലക്ഷം കുടുംബങ്ങള്‍ക്ക്‌ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ ഏര്‍പ്പെടുത്താനുള്ള തീരുമാനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. സാധാരണക്കാര്‍ക്കു മേല്‍ നികുതിഭാരം Read More …

സംസ്ഥാന ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ബജറ്റില്‍ ഒന്നുമില്ലായെന്നും നികുതിക്ക് പകരം സെസ് ചുമത്തുന്നത് ജനങ്ങള്‍ക്ക് അധിക ബാധ്യതയാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ അധിക ബാധ്യത ജനങ്ങളുടെ മേല്‍ അടിച്ച്‌ ഏല്‍പിക്കുകയാണ് ഇത്തവണത്തെ ബജറ്റ് പ്രഖ്യപനത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ആറായിരം കോടി ആണ് Read More …

സിപിഎം ഓഫീസിലെ റെയ്ഡ്; ചൈത്ര തെരേസ ജോണിനെതിരെ നടപടിയ്ക്കു സാധ്യതയെന്ന്

തിരുവനന്തപുരം: പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ ഡിസിപിയായിരുന്ന ചൈത്ര തെരേസ ജോണിനെതിരെ നടപടിയ്ക്കു സാധ്യതയെന്ന് റിപ്പോര്‍ട്ട്. ചൈത്രയെ തല്‍സ്ഥാനത്തു നിന്ന് നീക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍, കുറച്ചുകാലത്തേക്ക് പകരം നിയമനം നല്‍കില്ലെന്നും സൂചനയുണ്ട്. അതേസമയം, ചെത്രയ്‌ക്കെതിരെ സിപിഎം കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്. Read More …

ശബരിമല കേസ്; ഫെബ്രുവരി ആറിന് സുപ്രീംകോടതി പരിഗണിക്കും

തിരുവനന്തപുരം: ശബരിമല കേസ് സുപ്രീംകോടതി ഫെബ്രുവരി ആറിന് പരിഗണിക്കും. പുന:പരിശോധന ഹര്‍ജികളും കോടതിയലക്ഷ്യ ഹര്‍ജികളും അന്ന് തന്നെ പരിഗണിക്കും. അതേസമയം, മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 98 കോടിയോളം രൂപയുടെ കുറവ് വന്നിരുന്നു.

ഗാന്ധിഘാതകര്‍ ഭരിക്കുന്നത് രാജ്യം നേരിടുന്ന വെല്ലുവിളി; ബൃന്ദ കാരാട്ട്

തിരുവനന്തപുരം ​ഗാന്ധിഘാതകരായ ക്രിമിനലുകള്‍ നാട് ഭരിക്കുന്നതാണ് ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അം​​ഗം ബൃന്ദ കാരാട്ട് പറഞ്ഞു. ആറ്റിങ്ങലില്‍ ഡിവെെഎഫ്‌ഐ സംഘടിപ്പിച്ച യുവസാക്ഷ്യം ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. ഇന്ത്യ ഇന്ന് ഭീഷണി നേരിടുന്നത് പുറം ശക്തികളില്‍ നിന്നല്ല, മറിച്ച്‌ ആഭ്യന്തരശക്തികളില്‍നിന്നാണ്. ആര്‍എസ്‌എസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. ജനാധിപത്യവും Read More …

കെഎം മാണിക്ക് 86-ാം പിറന്നാള്‍; നിയമസഭയില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ നിയമസഭയിലെ മുഖ്യ ആകര്‍ഷണം ധനമന്ത്രി തോമസ് ഐസക് ആയിരുന്നില്ല. കെഎം മാണിയായിരുന്നു. മറ്റൊന്നുമല്ല 86-ാം പിറന്നാള്‍ നിറവിലായിരുന്നു അദ്ദേഹം. സാമാജികരെല്ലാം ആദ്യമെത്തിയത് കെഎം മാണിയുടെ ഇരിപ്പിടത്തിനരികിലേക്ക്. കൈ കൊടുത്തും ആശംസ നേര്‍ന്നും മന്ത്രിമാരും എംഎല്‍എമാരും മാണിക്കടുത്തെത്തി. സഭയ്ക്ക് പുറത്ത് ബദ്ധ വൈരിയാണെങ്കിലും എണ്‍പത്താറാം പിറന്നാളാഘോഷിച്ച മാണിയെ ആശംസിക്കാന്‍ പിസി ജോജ്ജും എത്തി. Read More …