Category: Thiruvananthapuram
സി.പി.എമ്മും കോണ്‍ഗ്രസും ചതിക്കാന്‍ സാദ്ധ്യതയുണ്ട്, തുരങ്കം വയ്ക്കാനുള്ള കുടില തന്ത്രങ്ങള്‍ അണിയറയില്‍ നടക്കുന്നു: സുരേന്ദ്രന്‍
തിരുവനന്തപുരം: ഇന്നലെ ലോക്‌സഭയില്‍ പാസാക്കിയ സാമ്ബത്തിക സംവരണ ബില്‍ രാജ്യസഭ പരിഗണിച്ച് ചര്‍ച്ച നടത്താനിരിക്കെ കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്ത്. ഇന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസും സി.പി.എമ്മും ചതിക്കാന്‍ സാദ്ധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. രാജ്യസഭയില്‍ ബില്ല് പാസാവുന്നതിന് തുരങ്കം വയ്ക്കാനുള്ള കുടില തന്ത്രങ്ങള്‍ അണിയറയില്‍ നടക്കുന്നതായി സൂചനയുണ്ടെന്നും Read More …
തിരുവനന്തപുരത്ത് എസ്.ബി.ഐ ശാഖയില്‍ സമരക്കാരുടെ ആക്രമണം, ഓഫീസും കംപ്യൂട്ടറും അടിച്ച് തകര്‍ത്തു
തിരുവനന്തപുരം: തിരുവനന്തപുരം സ്‌റ്റാച്യൂവില്‍ സെക്രട്ടേറിയറ്റിന് സമീപമുള്ള എസ്.ബി.ഐ ട്രഷറി ബാങ്കിന് നേരെ പണിമുടക്ക് അനുകൂലികളുടെ ആക്രമണം. ബാങ്കിലേക്ക് ഇരച്ച് കയറിയ പതിനഞ്ചോളം സമരക്കാര്‍ മാനേജരുടെ ക്യാബിനും ഓഫീസും അടിച്ച് തകര്‍ത്തു. കംപ്യൂട്ടറുകളും നശിപ്പിച്ചു. സംഭവത്തില്‍ ബാങ്ക് മാനേജര്‍ കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാകും അന്വേഷണം നടത്തുകയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സെക്രട്ടേറിയറ്റിന് Read More …
സാമ്ബത്തിക സംവരണബില്ലിനെതിരെ വിയോജിപ്പറിയിച്ച് വിഎസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: ലോകസഭയില്‍ ഇന്ന് സാമ്ബത്തികസംവരണ ബില്ല് അവതരിപ്പിക്കാനിരിക്കെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ബില്ല് പാസ്സാക്കരുതെന്ന് വി .എസ് അച്യുതാനന്ദന്‍ ആവശ്യപ്പെടും ചെയ്തു . ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ബില്ല് നടപ്പാക്കുന്നതിന് പിന്നില്‍ എന്ന് വി .എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി . അതേ സമയം സിപിഎം ഇന്നലെ സാമ്ബത്തികസംവരണ നീക്കത്തെ സ്വാഗതം ചെയ്തതായും അറിയിച്ചു . മുഖ്യമന്ത്രി Read More …
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്‌ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഭാഗത്തു നിന്നും ശ്രമിക്കുന്നതെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ശ്രീ.സുകുമാരന്‍ നായരുടെ പ്രസ്‌താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിശ്വാസികളുടെ പേരില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ സഹായിക്കാനുമാണ്. രണ്ടാം വിമോചന സമരം നടത്തണമെന്ന ഹിന്ദു ഐക്യവേദിയുടെ ആഹ്വാനത്തെ സഹായിക്കാനാണ് എല്ലാ മതവിശ്വാസികളും, സംഘടനകളും സര്‍ക്കാരിനെതിരെ പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്‌തിട്ടുള്ളത്. ഇത് Read More …
കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ബിജെപിയുടെ വാദം മണ്ടത്തരം: കെസി വേണുഗോപാല്‍
തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ബിജെപിയുടെ വാദം മണ്ടത്തരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് ബിജെപിയുടേതെന്നും വേണുഗോപാല്‍ ആരോപിച്ചു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തുണ്ടായ അക്രമങ്ങളുടെയും മറ്റും ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നുംസര്‍ക്കാരിനെ Read More …
ശബരിമല: നിയമനിര്‍മാണം വേണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ നിയമനിര്‍മാണം മാത്രമാണ് പരിഹാര മാര്‍ഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആചാരം നിലനിര്‍ത്തുക എന്നത് ഭക്ത ജനങ്ങളുടെ താല്പര്യമാണ്. ഇതിനായിരിക്കണം എല്ലാവരും പിന്തുണ നല്‍കേണ്ടതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ആര്‍എസ്എസിനു വളരാന്‍ അവസരം ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയും സിപിഎമ്മുമാണ്. മുഖ്യമന്ത്രി പിടിവാശി ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയത പ്രചരിപ്പിച്ചാല്‍ അറസ്റ്റ്: ഡിജിപിയുടെ കര്‍ശന നിര്‍ദേശം
തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെയും അല്ലാതെയും മതവിദ്വേഷവും വര്‍ഗീയതയും പരത്തുന്ന പോസ്റ്റുകള്‍ ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്‍റ. ഇത്തരം സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നത് പോലീസിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് സമൂഹമാധ്യമങ്ങള്‍ക്ക് നേരെ പോലീസ് പുലര്‍ത്തിവരുന്ന ജാഗ്രത ഏതാനും ദിവസം Read More …
