Category: Thiruvananthapuram
ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത് രണ്ട് യുവതികളെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്കു പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം സ്ഥിരീകരണമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ട് എത്തുന്ന യുവതികള്‍ക്ക് ശബരിമലയില്‍ സുരക്ഷ Read More …
ഹാരിസണ്‍: വീണ്ടും സിവില്‍ കേസ് നല്കാന് നിയമോപദേശം
തിരുവനന്തപുരം: ഹാരിസണ്‍ മലയാളം കേസില്‍ പുതിയ നിയമോപദേശം. ആദ്യത്തെ നിയമോപദേശത്തില്‍ പിഴവുണ്ടായതിനെത്തുടര്‍ന്ന് റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് നിയമ സെക്രട്ടറിയാണ് വീണ്ടും നിയമോപദേശം നല്‍കിയത്. ഹാരിസണിന്റെ കൈവശമുളള ഭൂമിയില്‍ ഉടമസ്ഥത തെളിയിക്കാനായി സിവില്‍ കേസ് ഫയല്‍ ചെയ്യാനാണ് സര്‍ക്കാരിന് നിയമോപദേശം.
മുന്‍ നിലപാടുകളില്‍ നിന്നും സിപിഎം പിന്മാറുന്നു; ചൈത്രയ്‌ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് സൂചന
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ വനിതാ സെല്‍ എസ്‌പി ചൈത്ര തെരേസാ ജോണിന് എതിരെ കൂടുതല്‍ നടപടിയുണ്ടാകില്ല. മുന്‍ നിലപാടുകളില്‍ നിന്ന് തിരുവനന്തപുരം ജില്ലാ നേതൃത്വം പിന്മാറിയതാണ് ഇതിനു കാരണം. എസ്‌പിയുടെ പ്രവര്‍ത്തനം കരുതിക്കൂട്ടിയുള്ളതല്ലെന്ന വിലയിരുത്തലിലാണ് തിരുവനന്തപുരം സിപിഎം ജില്ലാ നേതൃത്വം. എന്നാല്‍, വേണ്ടത്ര ആലോചനയും വിവേകവും ഇല്ലാതെയാണ് റെയ്ഡ് നടന്നതെന്നും വിലയിരുത്തലുണ്ട്. Read More …
തൊഴിലിടങ്ങളില്‍ ഇരിക്കാനുള്ള അവകാശം; 121 സ്ഥാപനങ്ങള്‍ക്ക് നിയമലംഘനത്തിന് നോട്ടീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോയെന്ന‌് ഉറപ്പാക്കാന്‍ തൊഴില്‍വകുപ്പിന്റെ മിന്നല്‍പരിശോധന. തൊഴില്‍മന്ത്രി ടി പി രാമകൃഷ‌്ണന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. 121 സ്ഥാപനങ്ങളില്‍ നിയമലംഘനം കണ്ടെത്തി. 237 സ്ഥാപനം ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ആകെ 13 സ്ഥാപനത്തില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ ഇരിപ്പിട സൗകര്യം ഉറപ്പാക്കിയിട്ടില്ലാത്ത ഒരു സ്ഥാപനംമാത്രമാണ് കണ്ടെത്തിയത്. കൊല്ലത്ത് 17 Read More …
നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനു നേരെ ബോംബെറിഞ്ഞ കേസ്: മുഖ്യപ്രതി പിടിയില്‍
തിരുവനന്തപുരം : നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ മുഖ്യപ്രതി പിടിയില്‍.ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ ആര്‍എസ്‌എസ് ജില്ലാ പ്രചാരക് പ്രവീണിനെ തമ്ബാനൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത് . പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രവീണിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഹര്‍ത്താല്‍ Read More …
കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് പി.ജെ ജോസഫ്
തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ വേണമെന്ന ആവശ്യത്തിലുറച്ച് പി.ജെ ജോസഫ്. കോട്ടയത്തിനു പുറമെ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. നേരത്തെ മൂന്ന് സീറ്റ് ലഭിച്ചപ്പോള്‍ മൂന്നിലും ജയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഫെബ്രുവരി അവസാനത്തോടെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഈ മാസം 20നും 25നും Read More …
മുഖ്യമന്ത്രി സ്വേച്ഛാധിപതിയെപ്പോലെ, വിമര്‍ശനവുമായി ദയാബായി
തിരുവനന്തപുരം: മുഖ്യമന്ത്രി സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാബായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സെക്രട്ടേറിയറ്റിനു മുമ്ബില്‍ നിരാഹാര സമരത്തിലിരിക്കെയാണ് ദയാബായി സര്‍ക്കാരിനെതിരെ തുറന്നടിച്ചത്. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ദുരന്തബാധിതര്‍ നാളെ രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് സങ്കടയാത്ര നടത്തും. അതേസമയം, ദുരിതബാധിതരുടെ അനിശ്ചിതകാല പട്ടിണിസമരം മൂന്നാം ദിവസത്തിലും തുടരുകയാണ്. മന്ത്രി ഇ.ചന്ദ്രശേഖരന്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. Read More …
