ബാലഭാസ്കറിന്റെ സാമ്ബത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത വയലിനിസ്റ്റും, സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ സാമ്ബത്തിക ഇടപാടുകളില്‍ യാതൊരു ക്രമക്കേടുമില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്കറിന് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്. ബാലഭാസ്കറിന്റെ കയ്യില്‍ നിന്നും പറ്റിയ തുക ഡോക്ടര്‍ ബാങ്ക് വഴി തിരിച്ചു നല്‍കിയതായും Read More …

കെ.എസ്.ആര്‍.ടി.സി എം.പാനല്‍ ജീവനക്കാരുടെ സമരം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നു: എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: പിരിച്ചുവിട്ട കെ.എസ്.ആര്‍.ടി.സി എം.പാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിലൂടെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. മനുഷ്യത്വപരമായ നിലപാടും നിയമപരമായ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെന്നും സമരം നടത്തുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്നാണ് ആരംഭിച്ചത്. സെക്രട്ടേറിയറ്റിന് Read More …

കെഎസ്‌ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ സമരം ആരംഭിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹസമരം നടത്താനാണ് ജീവനക്കാരുടെ തീരുമാനം. സര്‍ക്കാരും തൊഴിലാളി സംഘടനകളും വഞ്ചിച്ചുവെന്നാരോപിച്ച്‌ സെക്രട്ടേറിയറ്റിനു മുന്നില്‍ ശയന പ്രദക്ഷിണവും നടത്തും. സര്‍ക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ചാണ് എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നത്. നിയമസഭാ സമ്മേളനം തുടങ്ങുന്നതുവരെ Read More …

ശബരിമല സമരം കേരള ബിജെപി നേതാക്കളെ ലോകമെമ്ബാടും അറിയിക്കാന്‍ അവസരമായി: പി എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സമരം വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ജനഹിതവും ദൈവഹിതവും ബിജെപിക്കൊപ്പമെന്ന് പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ലോകമെമ്ബാടും സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരെ അറിയാന്‍ അവസരം നല്‍കിയതായിരുന്നു ശബരിമല വിഷയത്തിലെ സമരമെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. പോരാട്ടം തുടരുമെന്ന് ശ്രീധരന്‍പിള്ള വിശദമാക്കി. ശബരിമല കര്‍മ്മ സമിതിയുടെ Read More …

ശബരിമല; എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദുക്കളെ ഭിന്നിപ്പിച്ച്‌ മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടാനാണ് ഇരു മുന്നണികളും നോക്കുന്നതെന്നും സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനാണ് ശ്രമം നടക്കുന്നതെന്നും ശബരിമല വിധിക്കെതിരെ ബിജെപി നടത്തിയ സമരം വലിയ മാറ്റം വരുത്തിയെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ പട്ടികയിലെ പിഴവ്: ഡി.ജി.പി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ പട്ടികയിലെ പിഴവിനെക്കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു. എ.ഡി.ജി.പി അനില്‍കാന്തിനോട് റിപ്പോര്‍ട്ട് പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക അബദ്ധമായതോടെ പൊലീസും നിയമവകുപ്പും പരസ്‌പരം പഴിചാരുന്നതിനിടെയാണ് ഡി.ജി.പി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. Read More …

കീടനാശിനി തളിക്കുന്നതിനിടെ മരണം; സംസ്ഥാനത്തെ എല്ലാ വളം ഡിപ്പോകളിലും പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വളം കീടനാശിനി ഡിപ്പോകളും പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. കീടനാശിനി ഉപയോഗിക്കുന്നതിനിടെ രണ്ടുപേര്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. അതേസമയം തിരുവല്ല ഇലഞ്ഞിമൂട്ടിലെ വളം ഡിപ്പോ പൂട്ടി. തിരുവല്ല പെരിങ്ങര ഇരികര പാടശേഖരത്ത് നെല്ലിന് കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ടു പേരാണ് മരിച്ചത്. Read More …

ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

തിരുവനന്തപുരം: ശബരിമലയില്‍ 51 സ്ത്രീകളല്ല അതിലും കൂടുതല്‍ പേര്‍ എത്തി ദര്‍ശനം നടത്തിയെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്‍റെ കൈവശമുള്ള രേഖകള്‍ വച്ചാണ് സുപ്രീംകോടതിയില്‍ 51 യുവതികള്‍ കയറിയെന്ന് അറിയിച്ചത്. എന്നാല്‍ അതില്‍ കൂടുതല്‍ ഭക്തര്‍ ദര്‍ശനം നടത്തിയെന്നുള്ളതാണ് വസ്തുത. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി നിലനില്‍ക്കുന്നിടത്തോളം ശബരിമലയില്‍ പോകാന്‍ Read More …