പബ്ജിയടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായ് ശശി തരൂര്‍

പബ്ജിയടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായ് ശശി തരൂര്‍. ഗെയിമിനോടുള്ള യുവാക്കളുടെ അമിതമായ താല്‍പര്യം മൂലം അവരുടെ സമയവും ശ്രദ്ധയും ഹനിക്കപ്പെടുമെന്നും, ഒരു പരിധി വരെ പ്രവര്‍ത്തന ക്ഷമതയെ ഇല്ലാതാക്കുമെന്നും ശശി തരൂര്‍ പറയുന്നു. ഇതിനായി അമിതമായി ഗെയിം കളിക്കുന്നത് നിയന്ത്രണവിധേയമാക്കുന്ന ഗെയിമിംഗ് നിയന്ത്രണ ബില്ലുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം എം.എല്‍.എ കൂടിയായ ശശി തരൂര്‍. അസംഘടിത Read More …

നെയ്യാറ്റിന്‍കരയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ കോണ്‍ഗ്രസ് ഡിസിസി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. എന്താണ് സംഘര്‍ഷത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്ബ് ചെയ്യുക‍യാണെന്നാണ് വിവരം.

ശബരിമല യുവതീപ്രവേശനം: സുപ്രീംകോടതിയെ കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ലജ്ജാകരമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പഭക്തരുടെ വികാരം വൃണപ്പെടുത്താനാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു ശ്രമിക്കുന്നത്. സുപ്രീംകോടതിയില്‍ തെറ്റായ വിവരം പോലും നല്‍കി ശബരിമല വിഷയം ആളിക്കത്തിച്ച്‌ സംഘര്‍ഷം നിലനിര്‍ത്താനുള്ള ഹീന ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട Read More …

ശബരിമലയില്‍ 51 സ്ത്രീകള്‍ ദര്‍ശനം നടത്തിയെന്ന റിപ്പോര്‍ട്ട് വ്യാജമെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യാജമെന്ന് ബിജെപി. കേരളത്തിലെ വിശ്വാസി സമൂഹത്തോട് തോറ്റതിലുള്ള ജാള്യത മറക്കാനാണ് പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ നല്‍കിയ വ്യാജ സത്യവാങ് മൂലമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള ആരോപിച്ചു. അതേസമയം ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ മല കയറിയെന്ന Read More …

നിരാഹാര സമരത്തിന് കോടിയേരിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ ബിജെപി തുടരുന്ന നിരാഹാര സമരം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്ന് നാളെ തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. സമരം അവസാനിപ്പിക്കേണ്ടത് എന്നാണെന്ന് ബി ജെ പിയും ശബരിമല കര്‍മ്മ സമിതിയും ചേര്‍ന്നു തീരുമാനിക്കുമെന്നും കുപ്രചരണങ്ങള്‍ കൊണ്ട് ബി ജെ പിയെ തകര്‍ക്കാനാകില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. Read More …

കാരാട്ട് റസാഖിന്‍റെ അയോഗ്യത; ഷാജിയുടെ കേസുമായി താരതമ്യം ചെയ്യാനാകില്ല: കെ ടി ജലീല്‍

തിരുവനന്തപുരം: കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ സംഭവവുമായി കെ എം ഷാജിയുടെ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് കെ ടി ജലീല്‍. രണ്ടും രണ്ട് കേസാണ്. ഷാജിയുടെത് വര്‍ഗ്ഗീയതയുമായി ബന്ധപ്പെട്ട കേസാണ്. എന്നാല്‍ കാരാട്ട് റസാഖിന്‍റെത് വെറുമൊരു തെരഞ്ഞെടുപ്പ് കേസാണെന്നും കെ ടി ജലീല്‍ പറഞ്ഞു. ആര്‍ക്കെതിരെയും വ്യക്തിഹത്യ നടത്തരുതെന്ന് തന്നെയാണ് തന്‍റെ അഭിപ്രായമെന്നും കെ ടി ജലീല്‍ Read More …

എസ്ബിഐ ബ്രാഞ്ച് ആക്രമണം ; അറസ്റ്റിലായ എന്‍ജിഒ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസില്‍ കൂടുതല്‍പേര്‍ക്കെതിരെ നടപടി. മൂന്ന് എന്‍ജിഒ നേതാക്കള്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാനേതാക്കളായ സുരേഷ് കുമാര്‍, ശ്രീവത്സന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ആലപ്പാട് സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരെ സമരം നടത്തുന്ന ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്നും സമരത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിന്റെ ഭാഗമായുള്ള സീ വാഷിങ് നിര്‍ത്തിവെക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഒരു മാസത്തേക്കാണ് നിര്‍ത്തി Read More …