മ​നോ​ജ് ഏ​ബ്ര​ഹാം എ​ഡി​ജി​പി; മൂ​ന്നു പേ​ര്‍​ക്കു പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി പ​ദ​വി

തി​രു​വ​ന​ന്ത​പു​രം: ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാ​മി​നെ എ​ഡി​ജി​പി​യാ​യി ഉ​യ​ര്‍​ത്തു​ന്ന​ത് അ​ട​ക്കം സം​സ്ഥാ​ന​ത്തെ ഐ​പി​എ​സ്, ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ പ​ട്ടി​ക​യ്ക്കു മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി. 1994 ഐ​പി​എ​സ് ബാ​ച്ചി​ലെ മ​നോ​ജ് ഏ​ബ്ര​ഹാ​മി​നെ എ​ഡി​ജി​പി പ​ദ​വി​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നു​ള​ള പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഒ​ഴി​വു വ​രു​ന്ന മു​റ​യ്ക്കു നി​യ​മ​നം ന​ല്‍​കും. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി​യാ​ണു മ​നോ​ജ് ഏ​ബ്ര​ഹാം. 1994 ഐ​എ​എ​സ് Read More …

നിയമസഭയിലുണ്ടായ ബഹളം; എംഎല്‍എമാര്‍ക്ക് താക്കീത് നല്‍കി ഗവര്‍ണര്‍

തിരുവനന്തപുരം: നിയമസഭയിലുണ്ടായ ബഹളത്തില്‍ എംഎല്‍എമാരെ വിമര്‍ശിച്ച്‌ ഗവര്‍ണറുടെ കത്ത്. ജനങ്ങള്‍ സമ്മേളനം കാണുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും പ്രതിഷേധം സഭാ നടപടികളെ ബാധിക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ച്‌ സ്പീക്കര്‍ ഇറങ്ങിപ്പോവുകയായിരുന്നു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം നീണ്ടുപോയെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. Read More …

എ കെ ആന്റണിയുടെ നിലപാടിന്റെ പേര് ‘ആദര്‍ശം’ എന്നായിരിക്കുമോ: എം എം മണി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി. നേതാക്കള്‍ കൈക്കൊണ്ടുവരുന്ന ‘ജനങ്ങളെ വിഡ്ഢികളാക്കല്‍ നിലപാടുകള്‍’ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളും ഓരോ സ്ഥലത്ത് എത്തുമ്ബോള്‍ പിന്തുടരുന്നതെന്ന് മന്ത്രി എം എം മണി. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പം നിന്ന അദ്ദേഹം കേരളത്തിലെത്തിയപ്പോള്‍ രാഹുല്‍ ഈശ്വറിന്റെ നിലപാടിനൊപ്പം നിന്ന് ബിജെപിയെയും ആര്‍എസ്‌എസിനെയും പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ Read More …

കേരളത്തില്‍ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം: കെ കെ ശൈലജ

തിരുവനന്തപുരം: കേരളത്തില്‍ വില്‍പ്പന നടത്തുന്ന രണ്ട് പ്രമുഖ ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിതീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ഇതിന് പുറമെ മറ്റ് 13 ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ ഫംഗസ്, യീസ്റ്റ്, പൂപ്പല്‍ എന്നിവയുടെ സാന്നിധ്യവും ഉള്ളതായി കെ കെ ശൈലജ പറഞ്ഞു. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ പുതിയ Read More …

ആര്‍.എസ്.എസിന്റെ ഭീഷണി കേരളത്തില്‍ നടക്കില്ല, ചെറുത്ത് തോല്‍പ്പിക്കുമെന്നും എ.എ.റഹീം

തിരുവനന്തപുരം: ശബരിമലയില്‍ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് അധിക്ഷേപിച്ച്‌ അവരുടെ മനോവീര്യം തകര്‍ക്കാനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു. ഐ.ജി മനോജ് എബ്രഹാമില്‍ തുടങ്ങി ഇപ്പോള്‍ യതീഷ് ചന്ദ്രയിലേക്ക് എത്തി നില്‍ക്കുകയാണ് ഈ ഭീഷണി. നിയമ വാഴ്ചയെ അട്ടിമറിക്കാനുള്ള ആര്‍.എസ്.എസ് ശ്രമത്തിന്റെ ഭാഗമാണ് ഈ Read More …

അമിത് ഷായുടെ നാലംഗ സംഘം ശബരിമലയിലേക്ക്; ഭക്തര്‍ വഞ്ചിതരാകരുതെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം:  ശബരിമല വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാലംഗ സംഘത്തെ നിയോഗിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ശ്രീമതി സരോജ പാണ്ഡെ എംപി, പ്രഹ്ലാദ് ജോഷി എംപി, വിനോദ് സോംകാര്‍ എംപി, നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവര്‍ കേരളത്തില്‍ എത്തി തെളിവെടുക്കും. 15 ദിവസത്തിനകം ദേശീയ അധ്യക്ഷന് റിപ്പോര്‍ട്ട് നല്‍കണം. പൊതു Read More …

ശബരിമല: മലയരയരുടെ അവകാശം തിരികെ നല്‍കണം: രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമലയില്‍ മലയരയരുടെ അവകാശങ്ങള്‍ തിരികെ നല്‍കണമെന്ന് അയ്യപ്പ ധര്‍മ്മസേനാ സമിതി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശബരിമലയില്‍ മകരവിളക്ക് തെളിക്കാനുള്ള അവകാശം തിരിച്ചു നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നതാണെന്നും അതിനാല്‍ മലയരയ വിഭാഗത്തിന്റെ ഈ അവകാശം തിരികെ നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.   സംഭവവുമായി ബന്ധപ്പെട്ട് ദൈവഹിതം അറിയാനായി Read More …

കീഴാറ്റൂര്‍ വയല്‍ക്കിളികളെ ഇപ്പോള്‍ വഞ്ചിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന് വി എം സുധീരന്‍

തിരുവനന്തപുരം: ന്യായമായ ആവശ്യത്തെ മുന്‍നിര്‍ത്തി സമരരംഗത്ത് വന്ന കീഴാറ്റൂരിലെ വയല്‍ കിളികളെ ആദ്യം വഞ്ചിച്ചത് ആദ്യം സംസ്ഥാന സര്‍ക്കാരാണെങ്കില്‍ ഇപ്പോള്‍ അവരെ വഞ്ചിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. പ്രളയാനന്തര കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിന് പരിസ്ഥിതി സൗഹൃദ സമീപനമാണ് വേണ്ടതെന്ന ശക്തമായ ജനാഭിപ്രായത്തെ പാടേ തള്ളിക്കളഞ്ഞുകൊണ്ടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പോക്കെന്നും അദ്ദേഹം ഫേസ്ബുക്ക് Read More …