ശബമലയില്‍ ഭജനമിരിക്കാന്‍ എകെജി സെന്ററിന്റെ അനുമതി വേണോ:പിണറായിയെ ട്രോളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. ശബരീശ സന്നിധിയില്‍ മൂന്നു ദിവസത്തെ ഭജനമിരിക്കണം. അതിന് എ.കെ.ജി സെന്ററിന്റെ അനുമതി വേണ്ടി വരുമോ എന്നാണ് സുരേന്ദ്രന്‍ ചോദിക്കുന്നത്. പിണറായി വിജയന്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് Read More …

ശബരിമല സംഘര്‍ഷം: 1407 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതിനിടെ ശബരിമലയിലുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 140 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 258 കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി സ്വദേശികളാണ് അറസ്റ്റിലായവരില്‍ ഏറെയും. പമ്ബയിലും നിലയ്ക്കലും അക്രമം നടത്തിയ കൂടുതല്‍ പേരെ Read More …

തന്ത്രി വെറും ജീവനക്കാരന്‍, നട അടച്ചാല്‍ പിരിച്ചുവിടാം: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല അയ്യപ്പ ക്ഷേത്രത്തിന്റെ നിയമപരമായ അവകാശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെയാണെന്ന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എം.രാജഗോപാലന്‍ നായര്‍. ക്ഷേത്രത്തിന്റെ താന്ത്രിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ മാത്രമേ തന്ത്രിക്ക് അധികാരമുള്ളൂ. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ്. നിലവിലെ പ്രതിഷേധങ്ങളൊന്നും സര്‍ക്കാരിനെ ബാധിക്കില്ല. ശബരിമല സ്ത്രീ Read More …

തന്ത്രിക്കെതിരെ മുഖ്യമന്ത്രിയുടെ നിലപാട്; കോടതിയെ സമീപിക്കാനൊരുങ്ങി തന്ത്രി സമൂഹം

മുഖ്യമന്ത്രി ശബരിമല തന്ത്രിക്കെതിരെ നടത്തുന്നത് അധിക്ഷേപമാണെന്നും ഇത് അംഗീകരിക്കാനാകില്ലയെന്നും കാണിച്ച്‌ തന്ത്രി സമൂഹം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേരളത്തിലെ പ്രമുഖ തന്ത്രി കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഇന്ന് യോഗം ചേരും. തൃപ്പൂണിത്തുറ പുലിയന്നൂര്‍ മഠത്തില്‍ വെച്ചാണ് യോഗം ചേരുന്നത്. അബ്രാഹ്മണ വിഭാഗത്തിലെ തന്ത്രിമാരെ കൂടി യോഗത്തില്‍ ഉള്‍പ്പെടുത്തും. യോഗത്തിന് ശേഷമായിരിക്കും നിയമ നടപടികളില്‍ അന്തിമ തീരുമാനം എടുക്കുകയെന്നാണ് സൂചന. Read More …

ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ 50.33 ഏക്കര്‍ കണ്ടുകെട്ടി

തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ വിവാദ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി.തമിഴ്നാട് വിരുദനഗറിലെ 50.33 ഏക്കറാണ് കണ്ടുകെട്ടുന്നത്. രാജപാളയത്ത് ജേക്കബ് തോമസ് 50 ഏക്കര്‍ ഭൂമി വാങ്ങിയെന്നും ഇതു സ്വത്ത് വിവരത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൂമി കണ്ടുകെട്ടാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചത്.ബിനാമി പേരില്‍ ജേക്കബ് Read More …

ചരിത്രമെഴുതി നവകേരള ഭാഗ്യക്കുറി; തിരുവനന്തപുരത്ത് ടിക്കറ്റ് വില്‍പ്പന 20 കോടി കടന്നു

തിരുവനന്തപുരം : കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനു കൈത്താങ്ങാകാന്‍ ആവിഷ്‌കരിച്ച നവകേരള ഭാഗ്യക്കുറി സൂപ്പര്‍ ഹിറ്റ്. വില്‍പ്പന തുടങ്ങിയ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഇന്നലെ വരെ തിരുവനന്തപുരം ജില്ലയില്‍ വിറ്റുവരവ് 20 കോടി കടന്നു. എട്ടു ലക്ഷത്തിനുമേല്‍ ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയില്‍നിന്നു കേരളത്തെ കരയേറ്റുന്നതിനുള്ള നടപടികളുടെ ഭാഗമായാണു നവകേരള എന്ന പേരില്‍ Read More …

മുഖ്യമന്ത്രി പിണറായി വിജയന് മാറ്റാന്‍ പറ്റുന്ന ആചാരങ്ങള്‍ അല്ല ശബരിമലയില്‍ ഉള്ളതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ശബരിമലയിലെ ആചാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് മാറ്റാന്‍ പറ്റുന്ന ആചാരങ്ങള്‍ അല്ല ശബരിമലയില്‍ ഉള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന വിശ്വാസികളില്‍ ആശങ്കയും ഭയവും ഉണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു . മുഖ്യമന്ത്രി ഇന്നലെ നടത്തിയ പ്രസംഗം അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് എന്നത് പോലെ ആയിരുന്നു Read More …

എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷിന്റെ വീടിനുനേരെ ആക്രമണം

തിരുവനന്തപുരം: എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷിന്റെ വീടിനുനേരെ ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെ ആക്രമണം നടന്നു .പതിനഞ്ചോളം വരുന്ന സംഘമാണ് വിനീഷിന്റെ അച്ഛനും അമ്മയും മാത്രമുള്ള സമയത്ത് വീടിന് നേരെ ആക്രമണം നടത്തിയത് എന്ന് ദൃസാക്ഷികള്‍ വ്യക്തമാക്കി . രാഷ്ട്രീയ സംഘട്ടനങ്ങള്‍ സമീപ കാലങ്ങളിലായി ഇവിടെ കൂടി വരുന്നുണ്ട് എന്നും ദൃസാക്ഷികള്‍ പറഞ്ഞു .എന്നാല്‍ Read More …