ജനങ്ങള്‍ സര്‍ക്കാരിന് അനുകൂലം: ഇ.പി. ജയരാജന്‍

തിരുവനന്തപുരം: സര്‍ക്കാരിന് അനുകൂലമായാണ് ജനങ്ങള്‍ ചിന്തിക്കുന്നത് എന്നതിന്റെ തെളിവാണ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ട സാഹചര്യമൊരുക്കുകയാണ് ചെയ്തിട്ടുള്ളതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വാറണ്ടുള്ള മന്ത്രിമാര്‍ സ്വതന്ത്രമായി നടക്കുമ്ബോഴാണ് സുരേന്ദ്രനെതിരെ ദിവസവും ഓരോ കേസുകള്‍, രൂക്ഷ വിമര്‍ശനവുമായി സെന്‍കുമാര്‍

തിരുവനന്തപുരം: ശബരിമലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. കേരളത്തില്‍ വാറണ്ടുള്ള മന്ത്രിമാരുള്‍പ്പടെയുള്ള പല പ്രമുഖരും പുറത്ത് സ്വതന്ത്രമായി നടക്കുമ്ബോഴാണ് സുരേന്ദ്രനെതിരെ ഓരോ ദിവസവും ഓരോ കേസുകള്‍ ചുമത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More …

ഇടത് -വലതു മുന്നണികളുടെ അടിത്തറ തകര്‍ന്നെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിളേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അഭിമാനം നല്‍കുന്നതാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. സംസ്ഥാനത്ത് ഇടതു-വലതു മുന്നണികളുടെ അടിത്തറ തകര്‍ന്നെന്നും ബിജെപി ശക്തമായി മുന്നോട്ട് പോവുക‍യാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന പരസ്യ ആഹ്വാനവുമായി ശശികല

തിരുവനന്തപുരം: ശബരിമല അടക്കമുള്ള ഒരു ക്ഷേത്രങ്ങളിലും കാണിക്ക ഇടരുതെന്ന പരസ്യ ആഹ്വാനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. തന്റെ പരസ്യ ആഹ്വാനത്തിനെതിരെ അറസ്റ്റ് ഉണ്ടായാല്‍ അത് നേരിടാന്‍ താന്‍ തയ്യാറാണെന്നും ശശികല പ്രതികരിച്ചു. ശബരിമല കര്‍മ സമിതി നടത്തിയ സമരത്തില്‍ സംസാരിക്കുകയായിരുന്നു ശശികല. ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്ക് കൈമാറും വരെ കാണിക്കയിടരുതെന്ന നിലപാടിലാണ് കെ പി Read More …

ശ​ബ​രി​മ​ല: യു​വ​തി പ്ര​വേ​ശം ബി​ജെ​പി​യു​ടെ ‌വി​ഷ​യ​മ​ല്ലെ​ന്ന് ഒ.​രാ​ജ​ഗോ​പാ​ലും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ യു​വ​തി പ്ര​വേ​ശം ബി​ജെ​പി​യു​ടെ സ​മ​ര​ത്തി​ന്‍റെ വി​ഷ​യ​മ​ല്ലെ​ന്ന് മു​തി​ര്‍​ന്ന നേ​താ​വും എം​എ​ല്‍​എ​യു​മാ​യ ഒ.​രാ​ജ​ഗോ​പാ​ല്‍. ശ​ബ​രി​മ​ല​യി​ലെ പോ​ലീ​സ് ന​ട​പ​ടി​ക​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വു​മാ​ണ് സ​മ​ര​ത്തി​ന്‍റെ വി​ഷ​യ​ങ്ങ​ള്‍. സ​ര്‍​ക്കാ​ര്‍ ത​യാ​റെ​ങ്കി​ല്‍ ഒ​ത്തു​തീ​ര്‍​പ്പി​നു ഒ​രു​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​യാ​ളം വാ​ര്‍​ത്താ ചാ​ല​നി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​ബ​രി​മ​ല​യി​ല്‍ ബി​ജെ​പി ന​ട​ത്തു​ന്ന​ത് രാ​ഷ്ട്രീ​യ സ​മ​ര​മാ​ണ്. സ​ര്‍​ക്കാ​രി​നെ​തി​രാ​യ സ​മ​രം വ്യാ​പി​പ്പി​ക്കാ​നാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലേ​ക്കു മാ​റ്റി​യ​ത്. അ​തി​നെ Read More …

മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നില്ല: ഇ.പി.ജയരാജന്‍

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത തടസമില്ലാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ ചില ക്രമീകരണങ്ങള്‍ ഒരുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഒരു തരത്തിലുള്ള നിയന്ത്രണവും സര്‍ക്കാര്‍ വരുത്തിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരിട്ട് കണ്ട് പ്രതികരണം തേടാനുള്ള മാധ്യമങ്ങളുടെ അവസരത്തിന് വിലങ്ങിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയോട് Read More …

മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം സര്‍ക്കാര്‍ പിന്‍വലിക്കണം; വി എം സുധീരന്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനകത്തും പുറത്തും പൊതുവേദികളിലും മുഖ്യമന്ത്രി, മന്ത്രിമാര്‍, മറ്റ് പ്രശസ്ത വ്യക്തികള്‍ എന്നിവരുമായി മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ജനാധിപത്യ വിരുദ്ധമായ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. Read More …

പ്രതിപക്ഷ വിമര്‍ശനത്തില്‍ അസഹിഷ്ണുതയില്ല; ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല: സ്പീക്കര്‍

തിരുവനന്തപുരം: തനിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങളോട് അസഹിഷ്ണുതയില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സഭയില്‍ ഒരിക്കലും ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷത്തിന്റെ ഒരു അവകാശവും ലംഘിച്ചിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. രണ്ടരവര്‍ഷത്തിനിടെ പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള ഏതെങ്കിലും ഒരു വിഷയം തടഞ്ഞിട്ടില്ല. ഒരു പ്രത്യേക സന്ദര്‍ഭത്തിലെ വൈകാരിക വിക്ഷോഭത്തിന്റെ ഭാഗമായി പറഞ്ഞു പോയതാവാം പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനമെന്നും സ്പീക്കര്‍ പറഞ്ഞു. Read More …