ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഭക്തര്‍ക്ക് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലക്കണമെന്നും അദ്ദേഹം പറഞ്ഞു. കുഴപ്പക്കാരെ അറസ്റ്റ് ചെയ്യുന്നതിന് പകരം ഭക്തരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് പോലീസിന്റേതെന്നും ഈ നില തുടര്‍ന്നാല്‍ യുഡിഎഫ് നിരോധനാജ്ഞ ലംഘിക്കാന്‍ മുന്നിട്ടിറങ്ങുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ ഇന്നും മല ചവിട്ടുന്നതിന് നിയന്ത്രണമെര്‍പ്പെടുത്തിയിട്ടുണ്ട്. 11.30മുതല്‍ Read More …

ശബരിമലയിലെ കൂട്ട അറസ്റ്റ് അംഗീകരിക്കാനാകില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ പോലീസിന്‍റെ കൂട്ട അറസ്റ്റ് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിന്‍റെ നടപടിയെ ശക്തമായി അപലപിക്കുകയാണ്. സന്നിധാനത്ത് നിന്നും അറസ്റ്റ് ചെയ്ത ഭക്തന്‍മാരെ ഉടന്‍ ജാമ്യത്തില്‍ വിടണം. പോലീസിനെ ഉപയോഗിച്ച്‌ ഭക്തരെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ വലിയ തിരിച്ചടി സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സന്നിധാനത്തെ അര്‍ദ്ധരാത്രിയിലെ ബലപ്രയോഗം എന്തിന്: ഡി.ജി.പി വിശദീകരണം തേടി

തിരുവനന്തപുരം: സന്നിധാനത്ത് കഴിഞ്ഞ ദിവസമുണ്ടായ നാമജപ പ്രതിഷേധവും അതിന് പിന്നാലെയുണ്ടായ പൊലീസ് നടപടിയും വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരോട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ വിശദീകരണം തേടി. ഐ.ജി.വിജയ് സാഖറെ, സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ പ്രതീഷ് ചന്ദ്രന്‍ എന്നിവര്‍ക്കാണ് ഡി.ജി.പി നോട്ടീസ് നല്‍കിയത്. നാമജപ പ്രതിഷേധം നടത്തിയവരെ ബലപ്രയോഗത്തിലൂടെ നീക്കിയത് എന്തിനാണെന്ന് Read More …

ശബരിമല: നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് ചെന്നിത്തല

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ബ​രി​മ​ല​യെ ദു​ര്‍​ബ​ല​വും ദു​സ​ഹ​വു​മാ​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ല്‍ നി​യ​മം ലം​ഘി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ഇ​ല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. നിലയ്ക്കലില്‍ എത്തിയ കെപിസിസി നിശ്ചയിച്ച നേതാക്കള്‍ തിങ്കളാഴ്ച ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

‘അമ്മ മരിച്ചാല്‍ സാധാരണ വിശ്വാസികള്‍ ഒരു വര്‍ഷം കഴിയാതെ ശബരിമലയിലെത്തില്ല’; ഈ ആചാരം തെറ്റിച്ച്‌ സന്നിധാനത്തെത്തിയ ആളാണ് വിശ്വാസത്തെ കുറിച്ച്‌ പറയുന്നതെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ കെ. സുരേന്ദ്രന്‍ നടത്തിയത് ആചാരലംഘനമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമ്മ മരിച്ച്‌ ഒരു വര്‍ഷമാകും മുമ്ബാണ് കെ. സുരേന്ദ്രന്‍ മല ചവിട്ടിയത്. അമ്മ മരിച്ചാല്‍ സാധാരണ വിശ്വാസികള്‍ ഒരു വര്‍ഷം കഴിയാതെ ശബരിമലയിലെത്തില്ല. ഈ ആചാരം തെറ്റിച്ച്‌ സന്നിധാനത്തെത്തിയ ആളാണ് വിശ്വാസത്തെ കുറിച്ച്‌ പറയുന്നതെന്നും കടകംപള്ളി പറഞ്ഞു. ഈ നാടകങ്ങള്‍ വിശ്വാസത്തിന്റെ പേരിലല്ല, Read More …

നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ചാ​ല്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന​ത് കേ​ന്ദ്ര നി​ര്‍​ദേ​ശം: കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ന്‍റെ അ​റ​സ്റ്റി​നെ ന്യാ​യീ​ക​രി​ച്ച്‌ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ചാ​ല്‍ അ​റ​സ്റ്റ് ചെ​യ്യു​ക എ​ന്ന​ത് പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന സ്വാ​ഭാ​വി​ക ന​ട​പ​ടി​യാ​ണെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ചാ​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യും. ഇ​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​ണ്. Read More …

കെ സുരേന്ദ്രന്‍ പറയുന്നത് പച്ചക്കള്ളം, പോലീസ് എല്ലാ സൗകര്യങ്ങളും നല്‍കിയിരുന്നു; ദേവസ്വം മന്ത്രി

തിരുവനന്തപുരം: കെ സുരേന്ദ്രന്‍ പറഞ്ഞത് കള്ളമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കെ. സുരേന്ദ്രന് പോലീസ് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാകും. അമ്മ മരിച്ചതിന് നാല് മാസം തികയും മുന്‍പാണ് കെ.സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയത്. വിശ്വാസിയായി ഒരാള്‍ അങ്ങനെ ഒരിക്കലും ചെയ്യില്ല. ആചാരങ്ങളില്‍ വിശ്വസിക്കുന്നവര്‍ ആറ് മാസം കഴിയാതെ Read More …

ശബരിമലയില്‍ പോലീസുകാര്‍ക്ക് അടിസ്ഥാന സൗകര്യമില്ല; ഡിജിപി ദേവസ്വം ബോര്‍ഡിനെ അതൃപ്തി അറിയിച്ചു

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്കെത്തിയ പോലീസുകാര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാത്തതില്‍ ഡിജിപി അതൃപ്തി അറിയിച്ചു. എത്രയും വേഗം പോലീസുകാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പുനല്‍കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷങ്ങളിലെ മണ്ഡല മകരവിളക്ക് സമയത്തേക്കാളും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെയാണ് Read More …