പ്രവാസി ജീവനൊടുക്കിയ സംഭവം; സുഗതന്റെ മക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: വര്‍ക്ക്ഷോപ് നിര്‍മാണത്തിനെതിരായ കൊടിനാട്ടല്‍ സമരത്തെ തുടര്‍ന്ന് ജീവനൊടുക്കിയ പ്രവാസി സുഗതന്റെ മക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്ന് സുഗതന്റെ മക്കള്‍ വ്യക്തമാക്കി. വര്‍ക്ക്ഷോപ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും മക്കള്‍ അറിയിച്ചു. മസ്കറ്റില്‍ ജോലി ചെയ്തിരുന്ന സുഗതന്‍ Read More …

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; മാര്‍ച്ച് 31നകം ശമ്പള പരിഷ്‌കരണ ഉത്തരവിറങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്ബള നിരക്ക് ഉള്‍പ്പെടുത്തിയുള്ള ശമ്ബള പരിഷ്കരണ ഉത്തരവ് മാര്‍ച്ച്‌ 31നകം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നഴ്സുമാര്‍ നാളെ മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍ നിന്നും പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം നഴ്സുമാരുടെ സംഘടനയായ Read More …

നീതിന്യായ രംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ജഡ്ജി: മുഖ്യമന്ത്രി

തിരുവനന്തപുരം: നീതിന്യായ രംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ജഡ്ജിയായിരുന്നു ജസ്റ്റിസ് ഡി ശ്രീദേവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമ സാങ്കേതികതക്കുള്ളില്‍ കുടുങ്ങിപ്പോകാതെ സമൂഹത്തിന്റെ നന്മ എന്ന പൊതുവായ ചിന്ത കൂടി മനസ്സിലിരുത്തിക്കൊണ്ട് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ജസ്റ്റിസ് ശ്രീദേവി മുന്നോട്ടുവെച്ച മാതൃക ശ്രദ്ധേയമായിരുന്നൂവെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെക്കുറിച്ച്‌ അവര്‍ സൂക്ഷിച്ചിരുന്ന കരുതല്‍ ജഡ്ജിയായിരിക്കെയും വനിതാ കമ്മീഷന്റെ Read More …

ബാര്‍കോഴ കേസ് രാഷ്ട്രീയപേരിതമായിരുന്നെന്ന് എംഎം ഹസന്‍

തിരുവനന്തപുരം: കെഎം മാണിക്കെതിരായ ബാര്‍കോഴ കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടിയായിരുന്നു ഈ കേസെന്നും ഹസന്‍ കുറ്റപ്പെടുത്തി. ബാര്‍കോഴ കേസിന്റെ പേരില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെതിരെ സമരം ചെയ്ത പിണറായി വിജയന്‍ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു. ബാര്‍കോഴ കേസില്‍ കെഎം മാണിയെ Read More …

തെളിവില്ല, മാണി മൂന്നാമതും കുറ്റവിമുക്തന്‍

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മുന്‍ മന്ത്രി കെഎം മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മാണിക്കെതിരെ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വിജിലന്‍സ് എസ്പി കെജി ബൈജു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബാര്‍ക്കോഴ കേസില്‍ ഇത് മൂന്നാം തവണയാണ് കെഎം മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. നേരത്തെ യുഡിഎഫ് Read More …

സോളാര്‍ തുടരന്വേഷണം: സരിതയുടെ മൊഴി രേഖപ്പെടുത്തുന്നു

തിരുവനന്തപുരം: വിവാദമായ സോളാര്‍ കേസില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായി സരിത നായരില്‍ നിന്ന് പ്രത്യേക സംഘം മൊഴി രേഖപ്പെടുത്തുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് മൊഴിയെടുക്കല്‍ പുരോഗമിക്കുന്നത്. സരിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനില്‍ നിന്ന് നേരത്തെ ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തിരുന്നു.

മുരുകന്റെ മരണം; ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് തെറ്റില്ലെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ അന്വേഷണ റിപ്പോര്‍ട്ട്. രക്ഷിക്കാവുന്ന നിലയിലല്ല മുരുകനെ ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഇല്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് കൊല്ലത്തിനടുത്ത് ഇത്തിക്കരയില്‍ ദേശീയപാതയില്‍ വച്ച്‌ മുരുകന് അപകടത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ പിന്നീട് ആറ് ആശുപത്രികളിലെത്തിച്ചെങ്കിലും Read More …

സീതാറാം യെച്ചൂരിയുടെ നിലപാടായിരുന്നു ശരിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മതേതര ശക്തികള്‍ ഭിന്നിച്ചതുകൊണ്ടാണ് ത്രിപുരയില്‍ സിപിഎമ്മിന് വോട്ട് നഷ്ടപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ത്രിപുരയില്‍ 25 വര്‍ഷമായി ഭരണത്തിലിരുന്ന സിപിഎമ്മിനെക്കാള്‍ സീറ്റുകള്‍ ഇതുവരെ ചിത്രത്തില്‍ പോലുമില്ലാതിരുന്ന ബിജെപി നേടിയതിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടായിരുന്നു ശരിയെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടണമെന്ന് യെച്ചൂരി Read More …