മാണിയുടെ പിന്തുണ സ്വീകരിക്കുമെന്ന് ലീഗ്

യുഡിഎഫിലേക്ക് കെഎം മാണി തിരിച്ചു വന്നാല്‍ സന്തോഷം മാത്രമേയുള്ളൂവെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍. വേങ്ങര തെരഞ്ഞെടുപ്പില്‍ അദ്ദേഹം പിന്തുണച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും ബഷീര്‍ ആലപ്പുഴയില്‍ പറഞ്ഞു. മാണി യുഡിഎഫില്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് തീരുമാനം അറിയിച്ചശേഷം ഇനി തുടര്‍ചര്‍ച്ചകള്‍ മതിയെന്ന് കോണ്‍ഗ്രസിന്റെ ധാരണായായി. ഡിസംബറില്‍! നടക്കുന്ന സംസ്ഥാനസമ്മേളനത്തില്‍ നിലപാട് Read More …

കെ.പി.സി.സി പ്രസിഡന്റാകാന്‍ യോഗ്യന്‍ ഉമ്മന്‍ ചാണ്ടി: കെ. മുരളീധരന്‍

തിരുവന്തപുരം: കെ.പി.സി.സി പ്രസിഡന്റാകാന്‍ യോഗ്യന്‍ ഉമ്മന്‍ ചാണ്ടി തന്നെയാണെന്ന് കെ മുരളീധരന്‍. ഉമ്മന്‍ചാണ്ടിക്ക് ഏത് പദവി നല്‍കാനും പാര്‍ട്ടി തയ്യാറാണ് തീരുമാനം അദ്ദേഹത്തിന്റേതാണെന്നും മുരളീധരന്‍ പറഞ്ഞു. തനിക്കെതിരെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യനാണെന്ന് കെ.മുരളീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ പറഞ്ഞതെന്നും മുരളീധരന്‍ Read More …

മുന്‍ സര്‍ക്കാര്‍ വൈദ്യുത മേഖലയെ ചതിച്ചു

തിരുവനന്തപുരം  : വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഈ മാസം 19 ന് പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ആര് മല്‍സരിക്കണമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. താന്‍ മല്‍സരിക്കുമെന്ന പ്രചരണങ്ങളോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും മജീദ് പറഞ്ഞു. വേങ്ങരയില്‍ യുഡിഎഫ് ഈസി വാക്കോവറാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫിന്റേ നേതൃത്വത്തില്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തിക്കഴിഞ്ഞു. പ്രചരണ Read More …

നൂതനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യവസായ സംരംഭങ്ങള്‍ നാടിന് ആവശ്യമെന്ന് മുഖ്യമന്ത്രി

കൊച്ചി : നൂതനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യവസായ സംരംഭങ്ങള്‍ നാടിന് ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സംരംഭങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. എറണാകുളം ലെ മെറിഡിയനില്‍ കെഎസ്‌ഐഡിസിയുടെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത് യുവ സംരംഭക സംഗമം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂതന ആശയങ്ങളുമായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്കും സംസ്ഥാനത്ത് നിരാശനാകേണ്ടി വരില്ല. സംരംഭകര്‍ക്ക് സാമ്ബത്തികസഹായത്തിന് പ്രയാസങ്ങള്‍ Read More …

കണ്ണന്താനത്തെ അണിയിച്ച പൂമാലയ്ക്കുള്ളില്‍ കുമ്മനവും; കുമ്മനടിയെ ട്രോളി സോഷ്യല്‍ മീഡിയ

കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ജന്മനാട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹത്തെ പൂമാലയിട്ട് പ്രവര്‍ത്തകര്‍ സ്വീകരിച്ചപ്പോള്‍ പൂമാലയ്ക്കുള്ളില്‍ കയറിക്കൂടിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സോഷ്യല്‍ മീഡീയയില്‍ ടോളുകളുടെ പൊടിപൂരം. കുമ്മനടിക്കുക എന്നത് മലയാള ഭാഷയില്‍ ഉറപ്പിച്ചേ അടങ്ങൂ ഇദ്ദേഹം എന്നുപറഞ്ഞുകൊണ്ടാണ് ചിത്രം പലരും ഷെയര്‍ ചെയ്യുന്നത്. അവസരം കിട്ടിയാല്‍ എല്ലായിടത്തും തലകടത്തുമെന്നും Read More …

മദ്യനയത്തിന്റെ നടത്തിപ്പുകാരനായി ഋഷിരാജ് സിംഗ് മാറി: വി.എം.സുധീരന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന്റെ നടത്തിപ്പുകാരനായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. സര്‍ക്കാര്‍ പറഞ്ഞതെല്ലാം ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രമാണ്. ദൂരപരിധി കുറച്ചതില്‍ നടന്നത് വന്‍ അഴിമതിയുണ്ടെന്നും സുധീരന്‍ ആരോപിച്ചു.

ഗണേശ് എം,എല്‍.എയ്‌ക്കെതിരെ വനിതാ സിനിമാ പ്രവര്‍ത്തകരുടെ പരാതി

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിനെ പിന്തുണച്ച് പ്രസ്ഥാവനകള്‍ നടത്തിയ കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്(ഡബ്ല്യൂ.സി.സി) രംഗത്തെത്തി. ഗണേശ്കുമാര്‍ തന്റെ എം.എല്‍.എ പദവി ദുരുപയോഗം ചെയ്തു. ദിലീപിനെ പിന്തുണച്ചുള്ള പ്രസ്താവനകള്‍ക്കെതിരെ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ഡബ്ല്യൂ.സി.സി ഭാരവാഹികള്‍ അറിയിച്ചു. നേരത്തെ, എം.എല്‍.എ ദീലീപിന് Read More …

‘കണ്ണന്താനത്തിന്റേത് മലയാളികളെ വഞ്ചിക്കുന്ന മലക്കംമറിച്ചില്‍, പ്രസ്താവനയെ തള്ളിപറയാന്‍ പിണറായി വിജയന്‍ തയ്യാറാണോയെന്നും’

ഇന്ത്യയിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെല്ലാം സ്വന്തം രാജ്യത്ത് നിന്ന് ബീഫ് കഴിച്ചിട്ട് വരുന്നതാണ് ഉചിതമെന്ന് പറഞ്ഞ ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മലയാളികളെ വഞ്ചിക്കുന്ന മലക്കംമറിച്ചിലാണ് നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്ന് അഭിപ്രായ പ്രകടനം നടത്തി മൂന്നാം ദിനം ബീഫിനെ തള്ളിപ്പറയുകയാണ് അല്‍ഫോണ്‍സ് കണ്ണന്താനം ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. Read More …