ജിഷ കേസിലേത് നീതിപൂര്‍വ്വകമായ വിധിയെന്ന് തങ്കച്ചന്‍

കൊച്ചി : ജിഷ വധക്കേസിന്റെ പേരില്‍ ഒരുപാട് പേരെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. കേസിലേത് നീതിപൂര്‍വ്വകമായ വിധിയെന്നും തങ്കച്ചന്‍ പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച സംഘത്തിന്റെ അതേ ദിശയിലാണ് പിന്നീട് വന്നവര്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈക്കോടതിയില്‍

വാഹന നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എം.പി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി.ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചെന്നാണ് കേസ്. ക്രൈംബ്രാഞ്ചാണ് സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. സുരേഷ് ഗോപിയുടെ വിശദീകരണം തൃപ്തികരം അല്ലന്ന് കണ്ടാണ് കേസെടുത്തത്. ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും.

ലത്തീന്‍ സഭയുടെ രാജ്ഭവനിലേക്കുള്ള മാര്‍ച്ച് തുടങ്ങി; പങ്കെടുക്കുന്നത് ആയിരങ്ങള്‍

തിരുവനന്തപുരം: ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി മത്സ്യതൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച് ആരംഭിച്ചു.. ലത്തീന്‍ സഭാ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം സംഘടിപ്പിക്കുന്ന പ്രതിഷേധ സമരങ്ങളുടെ ആദ്യപടിയായാണ് മാര്‍ച്ച്. കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുക, ദുരന്തനിവാരണ പാക്കേജിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.     ലത്തീന്‍ സഭാ പ്രതിനിധികള്‍ ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. Read More …

ഓഖി: സര്‍ക്കാര്‍ എല്ലാം നഷ്ടപ്പെട്ടരുടെ കൂടെയാെണന്ന് ബോധ്യപ്പെടുത്തണം സുധീരന്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ എല്ലാം നഷ്ടപ്പെട്ടരുടെ കൂടെയാണ് തങ്ങളെന്ന് സംസ്ഥാന സര്‍ക്കാര്‍ ബോധ്യപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. കടലില്‍ കാണാതായവരെ കണ്ടെത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്യ സംസ്ഥാനങ്ങളില്‍ എത്തപ്പെട്ട കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നിലവിലെ പുനരധിവാസ പാക്കേജിലെ പോരായ്മകള്‍ പരിഷ്‌കരിക്കണം. കേന്ദ്രവും സംസ്ഥാനവും സംയുക്ത Read More …

കേന്ദ്രത്തിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍ മനുഷ്യാവകാശ ലംഘനം.. ചലച്ചിത്രമേളയില്‍ പ്രതിഷേധം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനിരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ബില്ലിനെതിരെ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. ഭിന്നലിംഗക്കാര്‍ക്കെതിരായ കടുത്ത മനുഷ്യാവകാശ ലംഘനമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ ബില്‍ 2016 എന്ന് ഭിന്നലിംഗ പ്രവര്‍ത്തക ശീതള്‍ ശ്യാം പ്രതിഷേധ സംഗമത്തില്‍ അഭിപ്രായപ്പെട്ടു.     അത്തരമൊരു ബില്ലിലൂടെ ഭിന്നലിംഗക്കാരെ തളച്ചിടാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശീതള്‍ ശ്യാം ആരോപിക്കുന്നു.ട്രാന്‍സ്‌ജെന്‍ഡര്‍ ബില്ലിനെതിരെ പോസ്റ്റ് കാര്‍ഡ് Read More …

ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന് ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനം ഇപ്പോഴും പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സൗജന്യ റേഷന്‍ വിതരണം ഇപ്പോഴും കാര്യക്ഷമമായിട്ടില്ല. മോശപ്പെട്ട അരിയാണ് നല്‍കുന്നതെന്ന് പരാതിയുണ്ട്. തീരദേശത്ത് ഫുഡ്കിറ്റ് വിതരണം ചെയ്യണമെന്ന പ്രതിപക്ഷ നിര്‍ദ്ദേശം പരിഗണിക്കാമെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി സമ്മതിച്ചെങ്കിലും അതിനിയും നടപ്പായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. തീരപ്രദേശത്തെ Read More …

ഓഖി: ഒരാളുടെ മൃതദേഹം കൂടി വൈപ്പിനില്‍ നിന്ന് കണ്ടെത്തി

കൊച്ചി : ഓഖി ദുരന്തത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തെരച്ചിലില്‍ വൈപ്പിനില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവര്‍ക്ക് വേണ്ടി വിവിധ വകുപ്പുകള്‍ തെരച്ചില്‍ തുടരുകയാണ്. ഇതോടെ ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 41 ആയി. ഇതില്‍ 33 പേരുടെ മൃതദേഹങ്ങള്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇനി എട്ടു Read More …

മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കും: ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം:മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്ന നിര്‍ണായക നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു. വാടി, മുതാക്കര തീരമേഖലകളില്‍ സന്ദര്‍ശനം നടത്തി മത്സ്യത്തൊഴിലാളികളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 1500 കിലോമീറ്റര്‍ ദൂരപരിധിവരെ കൃത്യമായ ആശയവിനിമയം സാധ്യമാക്കുന്ന ആധുനിക സംവിധാനം ഐഎസ്ആര്‍ഒ യുടെ സഹായത്തോടെ സജ്ജമാക്കും. ഇന്ത്യ വികസിപ്പിച്ചെടുത്ത ‘നാവിക്’ ജി പി എസ് സംവിധാനം ഇതിനായി Read More …