പ്രധാനമന്ത്രിയുടെ ഓഫീസ് സങ്കുചിത രാഷ്ട്രീയം കളിക്കുന്നു എം എം ഹസ്സന്‍

തിരുവനന്തപുരം: സുരക്ഷാ കാരണം പറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ് സങ്കുചിത രാഷ്ട്രീയം കളിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവിനെയും ഇ ശ്രീധരനെയും ഉദ്ഘാടന വേദിയിലിരിക്കാന്‍ അനുവദിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടേണ്ടി വന്നത് പ്രതിഷേധാര്‍ഹമായ നടപടിയാണ്. ഇതില്‍ കോണ്‍ഗ്രസ്സ് ശക്തമായ പ്രതിഷേധം അറിയിക്കുന്നവെന്നും എം എം ഹസ്സന്‍ അറിയിച്ചു. ‘പ്രധാനമന്ത്രിയുടെ ഓഫീസ് എടുത്തത് രാഷ്ട്രീയ Read More …

കെ.എസ്.ആര്‍.ടി.സി: പണിമുടക്ക് മാറ്റിവച്ചു

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയില്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ തുടര്‍ച്ചയായി ശമ്പളവും പെന്‍ഷനും മുടങ്ങുന്ന നടപടിയില്‍ പ്രതിഷേധിച്ചും ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം റദ്ദ് ചെയ്യണമെന്നും, അന്യായമായി ജീവനക്കാരെ പിരിച്ചുവിടുന്ന മാനേജ്‌മെന്റിന്റെ നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (റ്റി.ഡി.എഫ്) ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താന്‍ തീരുമാനിച്ച പണിമുടക്ക് Read More …

പി എസ് സി വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാറ്റി

തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് ഉള്‍പ്പെടെ നാലു തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി പി എസ് സി നീട്ടി. ജൂണ്‍ പതിനാലു മുതല്‍ ജൂണ്‍ ഇരുപത്തിയൊന്ന് വരെയാണ് തീയതി നീട്ടിയിരിക്കുന്നത്.ലാസ്റ്റ് ഗ്രേഡിനൊപ്പം അഗ്‌നിരക്ഷാസേനയിലെ സ്റ്റേഷന്‍ ഓഫീസര്‍ ട്രെയിനി, ഫയര്‍മാന്‍ ട്രെയിനി, ഫയര്‍മാന്‍ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ (കാറ്റഗറിനമ്പര്‍ 68/2017 മുതല്‍ 71/2017 വരെ) എന്നീ തസ്തികകളുടെ അപേക്ഷാ Read More …

ശ്രീധരനെയും ചെന്നിത്തലയേയും ഉള്‍പ്പെടുത്തണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: മെട്രോ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവിനേയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്നതാണ് കത്തിലെ പ്രധാന ആവശ്യം. സ്ഥലം എം.എല്‍.എ പി ടി തോമസിനേയും ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെട്രോയുടെ ഉദ്ഘാടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയിലാണ് ഇ. ശ്രീധരന്‍ ഉള്‍പ്പടെയുള്ള പ്രമുഖരെ ഒഴിവാക്കിയതായി അറിയിച്ചത്. Read More …

ഇ.ശ്രീധരനെ ഒഴിവാക്കിയ സംഭവം പുനഃപരിശോധിക്കണം

കോട്ടയം: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിന്റെ വേദിയില്‍ നിന്ന് മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ഒഴിവാക്കിയ സംഭവം പ്രതിഷേധാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ് എം വൈസ്‌ചെയര്‍മാന്‍ ജോസ്.കെ.മാണി എംപി. ശ്രീധരനെ ഒഴിവാക്കിയ സംഭവം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആനുകൂല്യം ഉറപ്പാക്കി വിഴിഞ്ഞം പാക്കേജ് നടപ്പാക്കും

പദ്ധതിപ്രദേശത്തെ ദുരിതമനുഭവിക്കുന്ന മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഗുണകരമായ രീതിയില്‍ വിഴിഞ്ഞം പാക്കേജ് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോള്‍ നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ നിലനില്‍പിന് ഭീഷണിയുണ്ടാവില്ല എന്നുറപ്പു വരുത്തും. മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ കുറേക്കൂടി ശക്തിപ്പെടുത്താനാവുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം പാക്കേജ് നടപ്പിലാക്കുന്നതു സംബന്ധിച്ച് സെക്രട്ടേറിയറ്റ് Read More …

പകര്‍ച്ച വ്യാധി പ്രതിരോധത്തിന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: മഴക്കാലം ആരംഭിച്ചതോടെ ജില്ലകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസുകളിലും ആരോഗ്യവകുപ്പ് ആസ്ഥാനത്തും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പനി സംബന്ധിച്ചുള്ള ദിവസേനയുള്ള സ്ഥിതിവിവരക്കണക്കുകള്‍ www.dhs.kerala.go.ശില്‍ ലഭിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍: അഡീഷനല്‍ പൊതുജനാരോഗ്യം ഇന്‍ ചാര്‍ജ് 9946105463. 14 ഡി.എം.ഒമാര്‍ ജില്ല, ഓഫിസ് നമ്പര്‍, മൊബൈല്‍ എന്നീ ക്രമത്തില്‍: തിരുവനന്തപുരം: 0471 2471291, Read More …

വിഴിഞ്ഞം പദ്ധതി സര്‍ക്കാര്‍നയം ഇരട്ടത്താപ്പ്: ഹസന്‍

തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ ക്രമക്കേട് ആരോപിക്കുകയും എന്നാല്‍ പദ്ധതി നടപ്പാക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. കരാറില്‍ അഴിമതിയുണ്ടെങ്കില്‍ റദ്ദാക്കട്ടെ. അതിനുള്ള വ്യവസ്ഥ കരാറില്‍ തന്നെയുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തെ പാര്‍ട്ടി സ്വാഗതം ചെയ്യുകയാണ്. പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ട് Read More …