കരുണ കരത്തില്‍ ഭേദഗതി

തിരുവനന്തപുരം: കരുണ എസ്‌റേറ്റിനു കരമടക്കാന്‍ അനുമതി നല്‍കിയ വിവാദ ഉത്തരവ് പിന്‍വലിക്കില്ലെന്നു സര്‍ക്കാര്‍.  ഭേദഗതികളോടെ പുതിയ ഉത്തരവിറക്കാനാണു മന്ത്രിസഭാ തീരുമാനം. എന്നാല്‍, കോടതി വിധി അനുസരിച്ച് ആക്ഷേപങ്ങള്‍ക്കിട നല്‍കാതെയായിരിക്കും ഭേദഗതികള്‍ വരുത്തുകയെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായതായാണു വിവരങ്ങള്‍. വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണു മന്ത്രിസഭാ യോഗം ഈ തീരുമാനത്തിലെത്തിയത്. വിയോജിപ്പറിയിച്ചു സുധീരന്‍ Read More …

ലോക ഉപഭോക്ത്യദിനം

തിരുവനന്തപുരം: ലോക ഉപഭോക്ത്യ അവകാശ ദിനമായ മാര്‍ച്ച് 15 ന് ലീഗല്‍ മെട്രോളജി സംസ്ഥാനത്ത് ബോധവത്ക്കരണ പരിപാടികള്‍ നടത്തും. മെട്രോളജി ആന്റ് ഹെല്‍ത്ത്‌കെയര്‍, ലീഗല്‍ മെട്രോളജി വകുപ്പും ഉപഭോക്ത്യ സംരക്ഷണവും നവീന സാധ്യതകള്‍, ഉപഭോക്ത്യ സംരക്ഷണ നിയമം, ലീഗല്‍ മെട്രോളജി നിയമങ്ങളും ചട്ടങ്ങളും സുരക്ഷിതമായ ഭക്ഷണം ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം എന്നീ വിഷയങ്ങളില്‍ ശില്പശാലകള്‍, ഹാള്‍ Read More …

ഒരു സ്‌കൂളിന് ഒരു യൂണിഫോം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒരു സ്‌കൂളിന് ഒരുതരത്തിലുളള യൂണിഫോം എന്ന തത്വം പൂര്‍ണമായും നടപ്പിലാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച നിര്‍ദ്ദേശം അടുത്തമാസം തന്നെ എല്ലാ പ്രധാനാധ്യാപകര്‍ക്കും നല്‍കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ചില സ്‌കൂളുകളില്‍ ഓരോ ദിവസവും ഓരോതരത്തിലുളള യൂണിഫോം വേണമെന്ന രീതിയുണ്ടെന്നും Read More …

സ്റ്റുഡന്റ് പോലീസ് സമ്മര്‍ ക്യാമ്പ് ആരംഭിച്ചു

തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാനതല ഇന്ത്യ ഫസ്റ്റ്‌ലീഡേഴ്‌സ് ഹണ്ട് തിരുവനന്തപുരം എസ്.എ.പിയില്‍ ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തില്‍, എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍, ദക്ഷിണ മേഖല എ.ഡി.ജി.പി കെ.പത്മകുമാര്‍, തിരുവനന്തപുരം ജില്ലാ പോലിസ് മേധാവി ജി.സ്പര്‍ജന്‍കുമാര്‍, എസ്.എ.പി കമാന്‍ഡന്റ് പി.എസ് അബ്ദുള്‍ Read More …

കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍

തിരുവനന്തപുരം: പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നീ അവധി ദിവസങ്ങള്‍ പ്രമാണിച്ച് മാര്‍ച്ച് 22 മുതല്‍ 29 വരെ കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി നടത്തും. അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ ചേര്‍ക്കുന്നു. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യവും ലഭിക്കും. മാര്‍ച്ച് 21 മുതല്‍ 28 വരെ Read More …

പ്രതിജ്ഞ പ്രദര്‍ശിപ്പിച്ച് വനിതാദിനാഘോഷം

തിരുവനന്തപുരം:  സാമൂഹികമാദ്ധ്യമങ്ങളില്‍ ചലനം സൃഷ്ടിക്കുംവിധം ലോകവനിതാദിനം ആഘോഷിക്കാന്‍ സംസ്ഥാന വനിതാക്കമ്മിഷന്റെ ആഹ്വാനം. വനിതാദിന സന്ദേശവുമായി ബന്ധപ്പെട്ട’ പ്രതിജ്ഞ പ്രദര്‍ശിപ്പിച്ച്, പ്രതിജ്ഞ ചൊല്ലുന്ന സെല്‍ഫി എടുത്ത് സാമൂഹികമാദ്ധ്യമത്തില്‍ പ്രചരിപ്പിക്കാന്‍ സ്ത്രീപുരുഷ പ്രായഭേദമെന്യേ മുഴുവന്‍ മനുഷ്യരോടും കമ്മിഷന്‍ ആഹ്വാനം ചെയ്യുന്നു.  ഈ വര്‍ഷത്തെ ലോകവനിതാദിന സന്ദേശം ‘തുല്യതയ്ക്കായി പ്രതിജ്ഞ ചെയ്യുക’ (Pledge For Partiy) എന്നതാണ്. ഐക്യരാഷ്ട്രസഭയുടെ വനിതാവിഭാഗമായ Read More …

കരമന കളിയിക്കാവിള നാലുവരി പാത

തിരുവനന്തപുരം:  തൊട്ടതെല്ലാം യാഥാര്‍ത്ഥ്യമാക്കിയാണ് കരുതലും വികസനവും എന്ന ലക്ഷ്യത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കരമനകളിയിക്കാവിള നാലുവരി പാതയുടെ ഒന്നാംഘട്ടമായ കരമനപ്രാവച്ചമ്പലം പൂര്‍ത്തീകരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കരമനകളിയിക്കാവിള റോഡിന്റെ പ്രാഥമിക ഘട്ടം ഉദ്ഘാടനം ചെയ്യാനായത് അഭിമാനകരമാണ്. പ്രവര്‍ത്തനം ആരംഭിച്ച് എട്ടും പത്തും വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുന്ന പഴയ സ്ഥിയല്ല ഇന്ന്. സമയ Read More …

സ്ത്രീശക്തി ഭാഗ്യക്കുറി

തിരുവനന്തപുരം സ്ത്രീശാക്തീകരണത്തിനും വനിതാ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഉതകുന്നതരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന സ്ത്രീശക്തി ഭാഗ്യക്കുറി ഇന്ന് (24.02.2016) വൈകിട്ട് നാലിന് വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഭാഗ്യക്കുറി വകുപ്പ് നിലവില്‍ നടത്തിവരുന്ന ധനശ്രീ ഭാഗ്യക്കുറിയുടെ വില 40 രൂപയില്‍ നിന്നും 50 രൂപയാക്കി ഉയര്‍ത്തിയും സമ്മാനഘടനയില്‍ മാറ്റം വരുത്തിയുമാണ് ‘സ്ത്രീശക്തി’ ആരംഭിക്കുന്നത്. സമൂഹത്തിലെ Read More …