ആറ്റുകാല്‍ പൊങ്കാല : സുരക്ഷ ശക്തമാക്കും

തിരുവനന്തപുരം  ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ചീഫ് ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ടര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ട്രന്‍സ്‌ഫോമറുകള്‍ക്ക് സമീപം പൊങ്കാല ഇടുമ്പോള്‍ വേണ്ടത്ര സുരക്ഷിത അകലം പാലിക്കണം. ട്രാന്‍സ്‌ഫോര്‍മര്‍ സ്റ്റേഷന്‍ ചുറ്റുവേലിക്ക് സമീപം സാധനസാമഗ്രികള്‍ സൂക്ഷിക്കുകയോ വിശ്രമിക്കുകയോ ചെയ്യരുത്. ട്രാന്‍സ്‌ഫോര്‍മറുകള്‍, വൈദ്യുത പോസ്റ്റുകള്‍ എന്നിവയുടെ ചുവട്ടില്‍ ചപ്പുചവറുകള്‍ കൂട്ടിയിടാതിരിക്കുക. വൈദ്യുത പോസ്റ്റിനു ചുവട്ടിലും താഴ്ന്ന് കിടക്കുന്ന വൈദ്യുത ലൈനുകള്‍ക്കടിയിലും Read More …

മോട്ടോര്‍ തൊഴിലാളി; ക്ഷേമനിധി ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം ബസുകളിലും ഗുഡ്‌സ് വിഭാഗങ്ങളിലും പണി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കുമുള്ള മിനിമം പെന്‍ഷന്‍ ആയിരം രൂപയാക്കി വര്‍ധിപ്പിച്ചു. ചികില്‍സാ ധനസഹായം അന്‍പതിനായിരം രൂപയാക്കി, സര്‍വീസ് കാലയളവ് രണ്ടു വര്‍ഷമായി കുറച്ചു. നേരത്തേ കാന്‍സര്‍, ക്ഷയം, പക്ഷാഘാതം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചിരുന്നത്. ഇപ്പേള്‍ വൃക്കസംബന്ധമായ അസുഖങ്ങള്‍, കാല്‍മുട്ട് മാറ്റിവയ്ക്കല്‍, കരള്‍സംബന്ധമായ അസുഖങ്ങള്‍, തലച്ചോറ് Read More …

മാലിന്യം നിക്ഷേപിക്കുന്നത് തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ മുനിസിപ്പല്‍ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് നിയമങ്ങളുടെയും ഇത് സംബന്ധിച്ചിട്ടുളള സുപ്രീ കോടതി വിധികളുടെയും അടിസ്ഥാനത്തില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളും, നഗരസഭകളും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതിന്റെ ഭാഗമായി തങ്ങളുടെ അധികാര പരിധിയിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ജൈവഅജൈവ മാലിന്യം തരംതിരിച്ച് സംസ്‌കരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ Read More …

കേരളത്തിന്റെ തെരെഞ്ഞടുപ്പ് അവബോധം അഭിമാനകരം: ഗവര്‍ണ്ണര്‍

തിരുവനന്തപുരം: കേരളത്തക്കുറിച്ച് മറ്റിടങ്ങളില്‍ പറയുമ്പോള്‍ ഉയര്‍ന്ന സാക്ഷരത, നൂറ് ശതമാനം മതസൗഹാര്‍ദത എന്നിവയ്‌ക്കൊപ്പം തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കേരളീയരുടെ അവബോധവും നടത്തിപ്പിലെ അച്ചടക്കവും ഇപ്പോള്‍ പരാമര്‍ശിക്കാറുണ്ടെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി. സദാശിവം പറഞ്ഞു. കേരള സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്റെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാതൃകാപരമായ പ്രവര്‍ത്തനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്. സാങ്കേതികമായ മുഴുവന്‍ സാധ്യതകളേയും ഫലപ്രദമായി Read More …

പോലീസിലേയ്ക്ക് കായികതാരങ്ങള്‍

തിരുവനന്തപുരം: കേരളാ പോലീസിലെ അത്‌ലക്റ്റിക്‌സ്,വോളീബോള്‍, ബാസ്‌കറ്റ്‌ബോള്‍,ഫുട്‌ബോള്‍ ടീമുകളിലേക്കുളള കായികതാരങ്ങളുടെ നിയമനത്തിനായുളള കായിക/ ശാരീരിക ക്ഷമതാ പരിശോധന തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 17,18,19 തീയതികളിലായി നടത്തും. പരിശോധനക്കായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയും അനുബന്ധ വിവരങ്ങളും കേരളാപോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapolice.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പൊതുകിണറുകളും കുളങ്ങളും ശുചീകരിക്കും

തിരുവനന്തപുരം:  ജില്ലയിലെ പൊതുകിണറുകളും കുളങ്ങളും ശുചീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ അവലോകന യോഗത്തില്‍ തീരുമാനമായി. വരള്‍ച്ച രൂക്ഷമാകുന്നതിനു മുന്‍പ് ജില്ലയിലെ പൊതുകിണറുകളും കുളങ്ങളും ശുചീകരിക്കും. ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തും. വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കും. തൊഴിലുറപ്പു പദ്ധതി Read More …

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ജില്ലയിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. പത്തനംതിട്ട അബാന്‍ ജംഗ്ഷനിലുള്ള പുതിയ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കുള്ള കാപ്പിപ്പൊടി, ബദാം, അണ്ടിപ്പരിപ്പ് എന്നിവയിലെ പായ്ക്കറ്റുകളില്‍ നിയമാനുസൃതം വേണ്ട പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. ഇവ പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ട അബാന്‍ Read More …

ഒപ്പം: മന്ത്രിമാരുടെ വാര്‍ത്താ സമ്മേളനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പ് ഒപ്പം എന്ന പേരില്‍ എല്ലാ ജില്ലകളിലും ഫെബ്രുവരി 13 മുതല്‍ മന്ത്രിമാരുടെ പ്രത്യക വാര്‍ത്താ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. സര്‍ക്കാര്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളുമായുള്ള തുറന്ന സംവാദമാണ് ഒപ്പം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പതിവ് വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാരിന്റെ Read More …