ജഡ്ജിമാരുടെ സ്ഥലം മാറ്റം

തിരുവനന്തപുരം: അഡീഷണല്‍ ജില്ലാ ജഡ്ജിയായി പി.എസ്.ശശികുമാര്‍, കെ.പി.സുധീര്‍ എന്നിവരെ മഞ്ചേരിയിലും, എന്‍.ഹരികുമാര്‍ എസ്.സതീശ് ചന്ദ്രബാബു എന്നിവരെ പത്തനംതിട്ടയിലും, ഇ.സി ഹരിഗോവിന്ദനെ പാലക്കാടും, പി.ഷേര്‍ലി ദത്തിനെ കൊല്ലത്തും, ഡി.സുരേഷ് കുമാറിനെ പാലയിലും, ജോണ്‍സണ്‍ ജോണ്‍, കെ.പി.ഇന്ദിര, പി.ഡി.ശാരംഗധരന്‍ എന്നിവരെ തിരുവനന്തപുരത്തും, പി.പി സെയ്തവിയെ കോഴിക്കോടും, ജോണി സെബാസ്റ്റ്യനെ കോഴിക്കോടും, ഡോ.കൗസര്‍ എടപ്പഗത്ത്, മിനി.എസ്.ദാസ്, കെ.എ.ബേബി എന്നിവരെ എറണാകുളത്തും, Read More …

കേന്ദ്രീക്യത ബില്‍ തയ്യാറാക്കലിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം യാദ്യശ്ചിക ചെലവുകള്‍ക്കുളള കണ്ടിന്‍ജന്റ് ബില്ലുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ മുതലായവയ്ക്കായി ഏപ്രില്‍ ഒന്നുമുതല്‍ കേന്ദ്രീക്യത ബില്‍ തയ്യാറാക്കല്‍ സംവിധാനം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിവിധ വകുപ്പുകളിലൂടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെയും ഉദ്യോഗസ്ഥ ഇതര ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ചാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍. ഇതിനായുളള പുതിയ സംവിധാനം ട്രഷറി വെബ്‌സൈറ്റായ ംംം.േൃലമൗെൃ്യ.സലൃമഹമ.ഴീ്.ശി ഹോസ്റ്റ് ചെയ്യും. ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ക്ക് ഈ Read More …

കുട്ടികള്‍ക്കായി ചലച്ചിത്രാസ്വാദന ക്യാമ്പ്

തിരുവനന്തപുരം:  സംസ്ഥാന ചലച്ചിത്ര അക്കാദമി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അഞ്ചു ദിവസത്തെ ചലച്ചിത്രാസ്വാദന റസിഡന്‍ഷ്യല്‍ ക്യാമ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. അഭിനയം, തിരക്കഥ, സംവിധാനം, ഫോട്ടോഗ്രാഫി വിഷയങ്ങളിലുളള ക്ലാസുകളില്‍ ഈ മേഖലയിലെ വിദഗ്ദ്ധരുമയി സംവാദിക്കാനും അവസരം ലഭിക്കും. ഏപ്രില്‍ 26 മുതല്‍ 30 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. താല്പര്യമുളളവര്‍ അപേക്ഷയോടൊപ്പം 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും ബയോഡേറ്റായും സെക്രട്ടറി, Read More …

മാമ്പഴക്കാലം രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുളള വൈലോപ്പിളളി സംസ്‌ക്യതിഭവന്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാലക്കൂട്ടായ്മയായ മാമ്പഴക്കാലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുളള വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മെയ് അഞ്ച് മുതല്‍ 11 വരെ നടക്കുന്ന കൂട്ടായ്മയില്‍ ഭാഷ, സംഗീതം. സാഹിത്യം, നാടകം, കുട്ടികളുടെ സിനിമ (രചന, അഭിനയം, നിര്‍മ്മാണം) ചിത്രകല, സംസ്‌കാരത്തിന്റെ മറ്റ് മേഖലകള്‍, ശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളുമായി Read More …

പൊതു നിരത്തുകളില്‍ തിരഞ്ഞെടുപ്പുചിഹ്നങ്ങള്‍ പതിക്കരുത്

തിരുവനന്തപുരം: പൊതു നിരത്തുകളില്‍ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട സന്ദേശങ്ങളോ ചിഹ്നങ്ങളോ വരയ്ക്കുന്നതും എഴുതുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്താല്‍ ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥിരം കൊടിമരങ്ങളിലും സ്മാരക സ്തൂപങ്ങളിലും തിരഞ്ഞെടുപ്പു സംബന്ധമായ പരസ്യങ്ങളോ ചിത്രങ്ങളോ Read More …

സുധീരനെതിരെ എ ഐ ഗ്രൂപ്പ്

തിരുവനന്തപുരം:  കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനെതിരെ എഐ ഗ്രൂപ്പുകളുടെ സംയുക്ത യോഗം. മന്ത്രി കെ.സി.ജോസഫിന്റെ ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസിലാണ് യോഗം നടന്നത്. ഇരു ഗ്രൂപ്പിലേയും മുതിര്‍ന്ന നേതാക്കളായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സുധാകരന്‍, വി.ഡി.സതീശന്‍, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍, എം.എം.ഹസന്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കെ.സി.ജോസഫിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. തെരഞ്ഞെടുപ്പ് സമതി ചേരാനിരിക്കെയാണ് Read More …

ശമ്പളത്തിന് പുറമെയുളള ബില്ലുകളും ഓണ്‍ലൈനാക്കി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന് പുറമെയുളള ബില്ലുകളും ട്രഷറിയില്‍ ഇലക്ട്രോണിക് രൂപത്തില്‍ സമര്‍പ്പിക്കുന്നത് ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ശമ്പള ബില്ലുകള്‍ പോലെ ഇവയും ഡി.ഡി.ഒ മാര്‍ സ്പാര്‍ക്കില്‍ തയ്യാറാക്കി ബന്ധപ്പെട്ട ട്രഷറിയിലേക്ക് ഓണ്‍ലൈനായി നല്‍കണം. ബന്ധപ്പെട്ട രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പും ഇലക്ട്രോണിക് ബില്ലില്‍ ഉള്‍പ്പെടുത്തണം. മാര്‍ച്ച് 31 ന് Read More …

നിരോധിച്ച മരുന്ന്കൂട്ടുകളുടെ വില്പന നിര്‍ത്തിവയ്ക്കണം

തിരുവനന്തപുരം:  കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം, ഒരു വിദഗ്ദ സമിതി ശുപാര്‍ശ ചെയ്തതനുസരിച്ച് 344 ഇനം മരുന്നു ഫോര്‍മുലേഷനുകളുടെ ഉല്‍പാദനം, വില്പന, വിതരണം, ഉപയോഗം എന്നിവ നിരോധിച്ച് ഉത്തരവായി. സംസ്ഥാനത്തെ ചില്ലറ/മൊത്ത മരുന്നു വില്‍പ്പനക്കാരും, ആശുപത്രി ഫാര്‍മസികളും, ആശുപത്രികളും നിരോധിച്ച കോംബിനേഷന്‍ മരുന്നുകളുടെ വില്‍പ്പന അടിയന്തിരമായി നിര്‍ത്തിവയ്‌ക്കേണ്ടതാണെന്ന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.