സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയില്‍ അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയില്‍ അവസാനിക്കും. ഇന്ന് രാത്രി 12 മണി മുതല്‍ ആഴക്കടല്‍ മത്സ്യബന്ധനം പുനരാരംഭിക്കും. പ്രതീക്ഷകള്‍ക്കിടയിലും അതിനേക്കാള്‍ വലിയ ആശങ്കകളോടെയാണ് മത്സ്യത്തൊഴിലാളികള്‍ പുതിയ മത്സ്യബന്ധന കാലത്തെ വരവേല്‍ക്കുന്നത്.52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലം കഴിഞ്ഞ് ഇന്ന് അര്‍ധരാത്രിയോടെ ബോട്ടുകള്‍ വീണ്ടും കടലിലേക്ക് പോകും. അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷമാണ് ബോട്ടുകള്‍ വീണ്ടും Read More …

മുഖ്യമന്ത്രിക്കെതിരെ അക്രമം: കോണ്‍​ഗ്രസ് സംഘപരിവാര്‍ രാഷ്ട്രീയ ശൈലിക്കൊപ്പമെന്ന് തെളിയിക്കുന്നു- ഇ പി ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ തുടര്‍ച്ചയായി അക്രമണം സംഘടിപ്പിക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വിമാനത്തില്‍ വെച്ച്‌ മുഖ്യമന്ത്രിയെ അക്രമിക്കാന്‍ നടത്തിയ ശ്രമം വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമായതാണ്. അതിനെതിരായി വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നുവന്നതാണ്. ജനാധിപത്യ സമൂഹം എതിര്‍പ്പ് പ്രകടിപ്പിച്ച്‌ മുന്നോട്ട് വരികയും ചെയ്തു. എന്നിട്ടും അത്തരം നടപടികള്‍ ഇനിയും തുടരുമെന്നതിന്റെ Read More …

മലയോര ഹൈവേ: വന്‍ പുരോഗതിയെന്ന് മന്ത്രി

തിരുവനന്തപുരം: മലയോര ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന്റെ കാര്‍ഷിക,വാണിജ്യ, വിനോദ സഞ്ചാര മേഖലകളില്‍ വലിയ മാറ്റം കൈവരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്. കഴിഞ്ഞ ഒരുവ‌ര്‍ഷത്തിനകം ഹൈവേ വികസനത്തില്‍ വലിയ പുരോഗതി കൈവന്നു. കാസര്‍ഗോഡ് നന്ദരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ 1,251 കിലോമീറ്റര്‍ ദൂരത്തിലാണ് മലയോര ഹൈവേ നിര്‍മ്മിക്കുന്നത്. ഇതില്‍ Read More …

പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് : ഐഎഎസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചുപേര്‍ക്ക് തടവും പിഴയും ശിക്ഷ

തിരുവനന്തപുരം: പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഫണ്ട് തട്ടിപ്പ് നടത്തിയതില്‍ ഐഎഎസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചുപേര്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മുന്‍ എസ് സി ഡയറക്ടര്‍ എ ജെ രാജന്‍ എസ് സി. വകുപ്പിലെ മുന്‍ ഫിനാന്‍സ് ഓഫീസര്‍ എന്‍ ശ്രീകുമാര്‍, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സത്യദേവന്‍, മുന്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ സി സുരേന്ദ്രന്‍, വര്‍ക്കലയിലുള്ള കമ്പ്യൂട്ടര്‍ Read More …

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു, തിങ്കള്‍ മുതല്‍ തീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, Read More …

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൊതുവേ പീഡനക്കേസ് പ്രതികള്‍: ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൊതുവേ പീഡന കേസ് പ്രതികളാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ക്രിമിനല്‍ കേസ് പ്രതികളെ വാടകയ്‌ക്കെടുത്ത് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തുന്നു. മുഖ്യമന്ത്രിക്കെതിരെ സമരം നടത്തുന്നത് എന്തിനാണെന്ന് പാര്‍ട്ടി വ്യക്തമാക്കണം. കരിങ്കൊടി പ്രതിഷേധത്തിന് ഡി.വൈ.എഫ്.ഐ എതിരല്ലെന്നും വി.കെ സനോജ് തിരുവനന്തപുരത്ത് പറഞ്ഞു.ഡി.വൈ.എഫ്.ഐ ജനാധിപത്യ പ്രതിഷേധങ്ങള്‍ക്ക് എതിരല്ല. മുഖ്യമന്ത്രി പ്രതിഷേധങ്ങളെ Read More …

മിശ്രവിവാഹിതര്‍ക്ക് 30,000 രൂപയുടെ ധനസഹായം നല്‍കാന്‍ കേരള സര്‍ക്കാര്‍

മിശ്രവിവാഹിതര്‍ക്ക് ധനസഹായവുമായി കേരള സര്‍ക്കാര്‍. മാര്‍ച്ച്‌ 2021 വരെയുള്ള കാലയളവിനകത്ത് വിവാഹിതരായ 4,170 മിശ്രവിവാഹിതര്‍ക്കായി 12.51 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ( 30000 rupee financial assistance for inter faith marriage ) സാമൂഹ്യ നീതി വകുപ്പാണ് സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിശ്രവിവാഹിതര്‍ക്കായി ( എസ്‌സി/ എസ്ടി വിഭാഗത്തില്‍പ്പെട്ടവരല്ലാത്ത) 30,000 രൂപ സഹായധനം Read More …

എകെജി സെന്റര്‍ ആക്രമണം: പ്രതികളെ പിടിക്കാത്തത് അന്വേഷണം സിപിഎമ്മില്‍ എത്തിച്ചേരുമെന്നതിനാലെന്ന് വിഡി സതീശന്‍

എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതികളെ പിടിക്കാത്തത് അന്വേഷണം സിപിഎമ്മില്‍ എത്തിച്ചേരുമെന്നതിനാലാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൊലീസിന് അറിയാം ആരാണ് ചെയ്തതെന്ന്. അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തിയപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് അന്വേഷണം തടഞ്ഞു. പൊലീസിന്റെ കൈയും കാലും കെട്ടിയിട്ടാണ് അന്വേഷണം നടത്തുന്നത്. ഇ പി ജയരാജനെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കാന്‍ ഇനിയെങ്കിലും പൊലീസ് Read More …