കൊല്ലം തേവലക്കര ഹൈസ്ക്കൂളിൽ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തന്റെ വിവാദ പ്രസ്താവന ഒഴിവാക്കാമായിരുന്നതെന്ന് മന്ത്രി ജെ ചിഞ്ചു റാണി.

വാക്ക് മാറിപ്പോയതാണ്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. വീട് സന്ദർശിച്ച മന്ത്രി കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കാളിയാകുന്നു എന്ന് പ്രതികരിച്ചു. വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകരെ കുറ്റം പറയാൻ പറ്റില്ലെന്നാണ് മന്ത്രി ഇന്നലെ പറഞ്ഞത്. ചെരിപ്പുകൊണ്ടു കളിക്കുന്നതിനിടെ കുട്ടിയുടെ ചെരിപ്പ് അടുത്തുള്ള ഷെഡിന്റെ മുകളിൽ വീണു. അതെടുക്കാൻ കയറരുതെന്നു സഹപാഠികൾ പറഞ്ഞിട്ടും കുട്ടി Read More …

വൈദ്യുതി ആഘാതം മൂലം വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍

വൈദ്യുതിവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും സ്കൂൾ മാനേജ്മെന്റിനും മിഥുന്റെ മരണത്തിൽ ഉത്തരവാദിത്തം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സ്കൂളിൽ സുരക്ഷാ ഓഡിറ്റിംഗ് നടത്തിയിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു അപകടം ഉണ്ടാകില്ലായിരുന്നു. മുഖ്യമന്ത്രിയോട് അടക്കം ഇത് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി പ്രതിപക്ഷനേതാവ് വ്യക്തമാക്കി. സംഭവത്തിൽ കുട്ടിയെ കുറ്റവാളി ആക്കാനാണ് അധികൃതരും സർക്കാരും ശ്രമിക്കുന്നത്.ഇത് അനുവദിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് Read More …

കനത്ത മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലിന്ന് ഓറഞ്ച് അലേർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. Read More …

കേരളത്തിൽ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 60 കി.മീ വരെ വേഗത്തിൽ കാറ്റ് Read More …

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പലയിടത്തും വ്യാപക മഴക്ക് സാധ്യതയുണ്ട്. അതിശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ബുധനാഴ്ച Read More …

വിസി നിയമനത്തില്‍ ഗവർണർ സ്വീകരിച്ച നടപടികള്‍ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രി ആർ ബിന്ദു

ഗവർണർ നല്‍കിയ അപ്പീല്‍ കോടതി തള്ളി. സർക്കാർ കാലങ്ങളായി പറഞ്ഞുകൊണ്ടിരുന്നത് ശരിയാണെന്ന് കോടതിവിധി തെളിയിക്കുന്നു. ഗവർണർക്ക് അധികാരമുണ്ട്, പക്ഷേ അധികാരപരിധിക്ക് അപ്പുറത്തേക്ക് പോകുമ്ബോള്‍ ബുദ്ധിമുട്ടുണ്ടാക്കും എന്നും മന്ത്രി പറഞ്ഞു. സർവകലാശാലകളുടെ നേട്ടങ്ങളെ ആകെ അട്ടിമറിക്കാനുള്ള ചാൻസലറുടെ നീക്കം അപമാനകരമാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടക്കുമെന്ന് ആശങ്ക

തേങ്ങയക്കും വെളിച്ചെണ്ണയ്ക്കും വില കുതിച്ചുയരുമ്പോൾ, കേരളത്തിൽ നാളികേര ഉല്പാദനം കൂപ്പുകുത്തിയ അവസ്ഥയിൽ. ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടക്കുമെന്നാണ് ആശങ്ക. കൊപ്ര ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ഇറക്കുമതി സാദ്ധ്യത തേടുകയാണ് കേരഫെഡ്. ഇതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനുമതി വേണം. കഴിഞ്ഞവർഷം ജൂലായിൽ ഒരുകിലോ വെളിച്ചെണ്ണക്ക് 180 രൂപയും തേങ്ങയ്ക്ക് 32 രൂപയുമായിരുന്നു. ഇപ്പോൾ Read More …

കീമിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ല; അടുത്തവർഷം എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ഫോർമുല നടപ്പാക്കും’; ആർ‌ ബിന്ദു

കീമിൽ സർക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് മന്ത്രി ആർ‌ ബിന്ദു. ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചാരണം. എല്ലാ കുട്ടികൾക്കും നീതിയും തുല്യതയും ഉറപ്പുവരുത്താൻ കഴിയുന്ന ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത്. അത് കോടതിയിൽ സിംഗിൾ ബെഞ്ച് അത് റദ്ദ് ചെയ്യുകയുണ്ടായി. അടുത്തവർഷം എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ഒരു കോടതിക്കും തള്ളാൻ കഴിയാത്ത തരത്തിൽ ഫോർമുല Read More …