സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,തൃശൂര്‍,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. പത്തനംതിട്ട മുതല്‍ എറണാകുളം വരെയും പാലക്കാട്,വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരമേഖലയിലുള്ളവര്‍ ജാഗ്രതപാലിക്കണം. കേരള,കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് വ്യാഴാഴ്ച വരെ Read More …

കെഎസ്‌ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപടികള്‍‍ തുടങ്ങി

തിരുവനന്തപുരം ∙ കെഎസ്‌ആര്‍ടിസിയില്‍ ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേണില്‍ വലിയ മാറ്റം വരുത്തി സിംഗിള്‍ ഡ്യൂട്ടി സമ്ബ്രദായം കൊണ്ടുവരുന്ന നടപടികള്‍‍ തുടങ്ങി. ശനിയാഴ്ച സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കഴി‍ഞ്ഞ ദിവസം മന്ത്രി ആന്റണി രാജുവും ഇതുസംബന്ധിച്ച്‌ സൂചന നല്‍കിയിരുന്നു. നിലവില്‍ 16 മണിക്കൂര്‍ ജോലി ചെയ്യുമ്ബോള്‍ ഡബിള്‍ ഡ്യൂട്ടിയായാണ് കണക്കാക്കുന്നത്. Read More …

ഓണപ്പൂക്കളത്തിനുള്ള പൂവും പച്ചക്കറികളും വീടുകളില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കണം; മന്ത്രി പി. രാജീവ്

ഓണപ്പൂക്കളത്തിനുള്ള പൂവും പച്ചക്കറികളും വീടുകളില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി പി. രാജീവ്. എല്ലാവരും കാര്‍ഷിക മേഖലയിലേക്ക് ഇറങ്ങുക എന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിന്റേതെന്നും അദേഹം പറഞ്ഞു. കളമശേരിയില്‍ ഓണ്‍ലൈന്‍ കര്‍ഷക വിപണനകേന്ദ്രം ഒരുക്കുമെന്നും കെ- ഡിസ്‌കുമായി സഹകരിച്ച്‌ നടപ്പാക്കുന്ന പദ്ധതിയിലൂടെ വിഷരഹിത പച്ചക്കറികള്‍ ജനങ്ങളിലേക്ക് എത്തിക്കാനും കര്‍ഷകര്‍ക്ക് വിപണി ഉറപ്പാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ആലങ്ങാട് Read More …

എകെജി സെന്ററില്‍ കല്ലെറിയുമെന്ന്എഫ്ബി പോസ്റ്റിട്ട റിജുവിന് ജാമ്യം, ജാമ്യമില്ലാ വകുപ്പുകള്‍ ഒഴിവാക്കി

തിരുവനന്തപുരം: എകെജി സെന്ററില്‍ കല്ലെറിയുമെന്ന് ഫേസുബക്ക് പോസ്റ്റിട്ട റിജുവിന് ജാമ്യം. ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി സ്റ്റേഷന്‍ ജാമ്യത്തില്‍ റിജുവിനെ വിട്ടയച്ചു. എകെജി സെന്റര്‍ ആക്രമണവുമായി റിജുവിന് ബന്ധമില്ലെന്ന് വ്യക്തമായതോടെയാണ് നടപടി. എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റിട്ട അന്തിയൂര്‍കോണം സ്വദേശി റിജു സച്ചുവിനെ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് സംശയം. പക്ഷെ സംഭവം Read More …

സുപ്രീംകോടതി വിധിക്കെതിരെ ഉചിതമായ നിയമനടപടികള്‍ അടിയന്തരമായി സ്വീകരിക്കണം; ജോസ് കെ. മാണി

തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളുടേയും ദേശീയ ഉദ്യാനങ്ങളുടേയും ഒരു കിലോമീറ്റര്‍ വരെ ചുറ്റളവ് ബഫര്‍സോണായി പ്രഖ്യപിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഉചിതമായ നിയമനടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും, ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും സീറോ ബഫര്‍ സോണാക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി Read More …

‘ പി സി ജോര്‍ജ് പറയുന്ന കാര്യങ്ങളില്‍ തെളിവുണ്ടെങ്കില്‍ കൊടുക്കട്ടേ’ : നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടേയെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പീഡന പരാതിയില്‍ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കാനം രാജേന്ദ്രന്‍. പി സി ജോര്‍ജിന്‍റെ അറസ്റ്റ് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് കാനം പറഞ്ഞു. ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ല. അതുകൊണ്ട് കൂടുതല്‍ പ്രതികരിക്കാനുമില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ. പി സി ജോര്‍ജ് പറയുന്ന കാര്യങ്ങളില്‍ Read More …

മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ച സംഭവം: പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: കൈരളി ടിവി സീനിയര്‍ റിപ്പോര്‍ട്ടര്‍ എസ് ഷീജയോട് പിസി ജോര്‍ജും കൂട്ടാളികളും അപമാര്യാദയായി പെരുമാറിയ സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മാധ്യമപ്രവര്‍ത്തകരുടെ സ്വതന്ത്രമായ തൊഴിലവകാശം നിഷേധിക്കുന്ന നിലപാടുകള്‍ക്കെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്നു വരണമെന്നും ജോര്‍ജിനെതിരെ കേസ് എടുക്കണമെന്നും യൂണിയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. തൊഴില്‍ രംഗത്തുള്ള മാധ്യമപ്രവര്‍ത്തകരെ അടച്ചാക്ഷേപിക്കുന്ന പി സി Read More …

സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ: തീരദേശ വാസികള്‍ക്ക് കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത നാല് ദിവസം കൂടി മഴ ശക്‌തമാകാന്‍ സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത നാല് ദിവസം 11 ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചത്. അതേസമയം, ഇന്ന് തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരങ്ങളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. Read More …