തിരുവനന്തപുരം: എല്‍ഡിഎഫിന് തുടര്‍ഭരണമെന്ന സര്‍വേ ഫലങ്ങളെ തള്ളി കെ മുരളീധരന്‍. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കില്ലെന്നും സിപിഐഎമ്മിലെ അടിയൊഴുക്കുകള്‍ സര്‍വേകളില്‍ പ്രതിഫലിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിനെതിരായിട്ടുള്ള ജനവികാരം ശക്തമായിട്ടുണ്ട്. സിപിഐഎമ്മില്‍ തന്നെ കാര്യായ അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ വോട്ട് മാറ്റി ചെയ്തിട്ടുണ്ടെന്ന് എക്‌സിറ്റ് പോളില്‍ അവര്‍ പറയില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12 മുതല്‍ 16 Read More …

കൊവിഡ്: വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടി

തിരുവനന്തപുരം :  കൊവിഡിനെ സംബന്ധിച്ച്‌ വാസ്തവ വിരുദ്ധവും അതിശയോക്തി കലര്‍ന്നതുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇതുപോലെയൊരു ഘട്ടത്തില്‍ പൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമാണ്. അത്തരം പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. ഭീതിക്ക് കീഴ്‌പ്പെടാതെ ആത്മവിശ്വസത്തോടെയും പ്രത്യാശയോടെയും പ്രവര്‍ത്തിക്കേണ്ട സമയമാണിത്. എന്നാല്‍ അറിഞ്ഞും അറിയാതെയും ജനങ്ങളെ അടിസ്ഥാന രഹിതമായ ആശങ്കകളിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങള്‍ Read More …

എസ് എസ് എല്‍ സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് അറിയിക്കും

മേയ് അഞ്ചിനു നടത്താനിരുന്ന എസ്‌എസ്‌എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട തുടര്‍ നിര്‍ദേശങ്ങള്‍ പിന്നീട് നല്‍കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റണമെന്ന പരാതിയില്‍ സ്വമേധയാ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമിഷന്‍ വിദ്യാഭ്യാസ വകുപ്പിനോടു വിശദീകരണം തേടിയിരുന്നു.

സിദ്ധീഖ് കാപ്പന് മാനുഷികനീതി ഉറപ്പാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് നീതി ഉറപ്പാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് ബാധിതനായ സിദ്ധിഖ് കാപ്പനെ കട്ടിലില്‍ ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുകയാണെന്ന വാര്‍ത്തകള്‍ ഹൃദയഭേദകമാണ്. തടവുകാരന് ന്യായമായി ലഭിക്കേണ്ട അവകാശങ്ങളുടെ ലംഘനമാണ് സിദ്ധീഖ് കാപ്പന്റെ വിഷയത്തില്‍ സംഭവിച്ചത്. സിദ്ദീഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തേണ്ടതുണ്ട്. മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് പേരുകേട്ട പോലിസാണ് യുപി മുഖ്യമന്ത്രി Read More …

മദ്യം ഇനി വീട്ടിലെത്തും ; ബെവ്കോയുടെ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച തുടക്കം

തിരുവനന്തപുരം: ബെവ്‌കോ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച മുതല്‍ തുടക്കമാകും. ആദ്യ ഘട്ടമായി തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. ഇത് സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് കൈമാറിയേക്കും. കോവിഡ് രണ്ടാം തരംഗം ശക്തമായതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകള്‍ ബിവ്‌റേജസ് കോര്‍പറേഷന്‍ പരിശോധിച്ചത്. ബെവ്‌കോ തന്നെ ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിക്കണമോ സ്വകാര്യ സേവന കമ്ബനികളെ ആശ്രയിക്കണമോ Read More …

നമസ്‌കരിക്കാന്‍ പായ കൊണ്ടുപോകണം, ദേഹശുദ്ധി വരുത്താന്‍ പൈപ്പ് വെള്ളം ഉപയോഗിക്കണം; മതനേതാക്കളോട് മുഖ്യമന്ത്രി

തിരുവനനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ ഘട്ടമാണ്. ഈ സാഹചര്യത്തില്‍ ആരാധനാലയങ്ങളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. റമദാന്‍ കാലമായതുകൊണ്ട് പള്ളികളില്‍ പൊതുവെ ആളുകള്‍ കൂടാന്‍ സാധ്യതയുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളു. ചെറിയ പള്ളികളാണെങ്കില്‍ എണ്ണം ഇതിലും ചുരുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമസ്‌കരിക്കാന്‍ പോകുന്നവര്‍ Read More …

വേണ്ടിവന്നാല്‍ ട്രഷറിയിലെ പണം ഉപയോഗിച്ച്‌ തന്നെ വാക്സിന്‍ വാങ്ങും; തോമസ് ഐസക്

കോവിഡ് വാക്സിന്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ രമേശ് ചെന്നിത്തലക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. വാക്സിന്‍ വാങ്ങാന്‍ പണമില്ലാത്ത അവസ്ഥ സംസ്ഥാനത്ത് ഇല്ലെന്നും, വേണ്ടിവന്നാല്‍ ട്രഷറിയിലെ പണം ഉപയോഗിച്ച്‌ തന്നെ വാക്സിന്‍ വാങ്ങുമെന്നും ചെന്നിത്തല ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു. 24 ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘വാക്സിന്‍ വാങ്ങാന്‍ പണമില്ലാത്ത അവസ്ഥ സംസ്ഥാനത്ത് Read More …

ബാറുകളും സിനിമ തിയറ്ററുകളും അടച്ചിടും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിനിമാ തിയറ്ററുകളും ബാറുകളും ഉള്‍പ്പെടെ ആള്‍ക്കൂട്ടം ഉണ്ടാവാനിടയുള്ള സ്ഥാപനങ്ങള്‍ അടച്ചിടും. ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്ബ്, സ്‌പോര്‍ട്‌സ് കോംപ്ലക്, നീന്തല്‍ കുളം, വിനോദ പാര്‍ക്ക്, വിദേശമദ്യ വില്‍പ്പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ യോഗങ്ങളും ഓണ്‍ലൈന്‍വഴി മാത്രമേ നടത്താവൂ. സര്‍ക്കാരുമായി ബന്ധപ്പെട്ട Read More …