രാഹുലിന്‍റെ ഓഫിസ് ആക്രമിച്ചപ്പോള്‍ സി.പി.എം അപലപിച്ചു, എന്നാല്‍, തിരിച്ചുണ്ടായപ്പോള്‍ ഒരു വാക്ക് പറഞ്ഞില്ല -മന്ത്രി റിയാസ്

എ.കെ.ജി സെന്‍റര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി അപലപിക്കാത്തതില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടപ്പോള്‍ അപലപിച്ചവരാണ് സി.പി.എം എന്നും എ.കെ.ജി സെന്റര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഒരു വാക്ക് പറഞ്ഞ് അപലപിക്കുവാന്‍ രാഹുല്‍ പോലും തയാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. തുടര്‍ ‌പ്രതിപക്ഷമായതിന്‍റെ അന്ധമായ ഇടതുപക്ഷ Read More …

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

തിരുവനന്തപുരം: സോളാര്‍ കേസിലെ പരാതിക്കാരി നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തു. 354,354എ വകുപ്പുകള്‍ ചുമത്തിയാണ് ജോര്‍ജിനെതിരെ കേസെടുത്തത്.പീഡനശ്രമം, അശ്ലീല സന്ദേശം, കടന്ന് പിടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് സംഭവം നടന്നതെന്ന് പരാതിക്കാരി മൊഴിയില്‍ പറയുന്നു. Read More …

ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച്‌ പി സി ജോര്‍ജ്; കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു

തിരുവനന്തപുരം> വനിതാ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച്‌ പി സി ജോര്‍ജ്. പീഡനക്കേസില്‍ അറസ്റ്റിലായ ശേഷം തെക്കാട് ​ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ജോര്‍ജിനെതിരെ പീഡപരാതി നല്‍കിയ സ്ത്രീയുടെ പേര് വെളിപ്പെടുത്തിയത് കൈരളി ടിവി റിപ്പോര്‍ട്ടര്‍ ചോദ്യം ചെയ്തു. ഇങ്ങനെ ഇരയുടെ പേര് പറയുന്നത് ശരിയല്ലല്ലോ എന്നായിരുന്നു ചോദ്യം. എന്നാല്‍ പിന്നെ ഞാന്‍ നിങ്ങളുടെ Read More …

കെഎസ്‌ആര്‍ടിസി ശമ്ബള വിതരണം : 65 കോടി സര്‍ക്കാര്‍ സഹായം തേടി മാനേജ്‌മെന്റ്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജൂണ്‍ മാസത്തെ ശമ്ബള വിതരണത്തിനായി സര്‍ക്കാര്‍ സഹായം തേടി മാനേജ്‌മെന്റ്. കോടതി നിര്‍ദ്ദേശിച്ച പ്രകാരം അഞ്ചാം തീയതിക്ക് മുമ്ബ് ശമ്ബള വിതരണം പൂര്‍ത്തിയാക്കാന്‍ 65 കോടി രൂപ സഹായം വേണമെന്നാണ് മാനേജ്‌മെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മെയ് മാസത്തെ ശമ്ബള വിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. മെക്കാനിക്കുകളുടെയും ശമ്ബള വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ Read More …

മദ്‌റസകളല്ല ആര്‍എസ്‌എസ് ശാഖകളാണ് നിര്‍ത്തലാക്കേണ്ടത്: സുനിതാ നിസാര്‍

തിരുവനന്തപുരം: മദ്‌റസകള്‍ക്കെതിരേ വിഷം വമിക്കുന്ന പ്രസ്താവന നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍. രാജ്യത്ത് സമാധാനത്തിന്റെ വീണ്ടെടുപ്പിന് മദ്‌റസകളല്ല ആര്‍എസ്‌എസ് ശാഖകളാണ് നിര്‍ത്തലാക്കേണ്ടത്. രാജ്യത്തെ അപകടകാരികളും മനസ്സില്‍ വെറുപ്പിന്റെ വിഷം കുത്തിനിറച്ചിരിക്കുന്നവരും ആര്‍എസ്‌എസ് ശാഖകളില്‍ നിന്ന് പരിശീലനം കിട്ടിയവരാണ് എന്നതാണ് യാഥാര്‍ത്ഥ്യം. Read More …

മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴല്‍നാടന്‍ അവകാശ ലംഘന നോട്ടീസ് നല്‍കി

തിരുവനന്തപുരം; സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്കിടെ, വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ച മുഖ്യമന്തിക്കെതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ Read More …

എകെജി സെന്ററില്‍ നടന്നത് ഭീകരാക്രമണം; മന്ത്രി ആന്റണി രാജു

എകെജി സെന്ററിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് മന്ത്രി ആന്റണി രാജു. ബോധപൂര്‍വ്വം ദുഷ്ട ശക്തികള്‍ നടത്തിയ ആക്രമണമാണിത്. സംസ്ഥാനത്തെ പൊതുവികസനത്തെ തടസ്സപ്പെടുത്താനും, സമാധാന അന്തരീക്ഷം തകര്‍ക്കാനുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ആരെന്ന് പൊതുസമൂഹത്തിന് ഊഹിക്കാവുന്നതേയുള്ളൂ. സംഭവം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്നും ആന്റണി രാജു പറഞ്ഞു. രാത്രി 11.30 ഓടെയാണ് സംഭവം. Read More …

എ.കെ.ജി. സെന്ററിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു; സംഭവം വ്യാഴാഴ്ച രാത്രി 11.25ഓടെ, എറിഞ്ഞത് സ്‌കൂട്ടറില്‍ വന്നയാള്‍

തിരുവനന്തപുരം: സി.പി.എം. സംസ്ഥാനകമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിലേക്ക് അജ്ഞാതന്‍ സ്‌ഫോടകവസ്തു എറിഞ്ഞു. വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് സംഭവം. ഉഗ്രശബ്ദത്തോടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചുവെന്ന് ഓഫീസിലുണ്ടായിരുന്നവര്‍ പറഞ്ഞു. ഓഫീസിന്റെ മതിലില്‍ സ്‌ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തി.എ.കെ.ജി. സെന്ററിന്റെ പിന്‍ഭാഗത്തുള്ള എ.കെ.ജി. ഹാളിന്റെ ഗേറ്റിലേക്കാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. ഇവിടെ മതിലില്‍ തട്ടി സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു. കുന്നുകുഴി Read More …