വയനാട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയും മരിച്ചു
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയും മരണത്തിന് കീഴടങ്ങി. കാരക്കണ്ടി ജലീല്‍ – സുല്‍ഫിത്ത് ദമ്ബതികളുടെ മകന്‍ ഫെബിന്‍ ഫിറോസ് (13) ആണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ മുരളി (16), അജ്മല്‍ (14) എന്നിവര്‍ കഴിഞ്ഞ 26ന് മരണത്തിന് കീഴടങ്ങിയിരുന്നു. Read More …
