പതിനഞ്ചുകാരിയായ മകളെ മാസങ്ങളോളം പീഡിപ്പിച്ചു,​ പിതാവ് പൊലീസ് പിടിയില്‍

വയനാട്: മകളെ വര്‍ഷങ്ങളായി പീഡനത്തിനിരയാക്കിയ പിതാവ് പൊലീസ് പിടിയിലായി. പതിനഞ്ചുവയസുകാരിയെ മകളെ ഇയാള്‍ മാസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. വയനാട് കമ്ബളക്കാട് എന്ന പ്രദേശത്താണ് സംഭവം. രണ്ടാം ഭാര്യയിലുണ്ടായ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 2017 മുതല്‍ 2018 ഡിസംബര്‍ വരെ പല ദിവസങ്ങളിലായി വീട്ടില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു ഇയാള്‍ കുട്ടിയെ Read More …

കത്തിപ്പടരുന്ന കാട്ടുതീയില്‍ ഭയന്നു വിറച്ച്‌ വയനാട്

പുല്‍പള്ളി : വേനല്‍ കടുത്തതോടെ കാട്ടുതീ കത്തിപ്പടരുന്നതില്‍ ആശങ്കയിലാഴ്ന്നിരിക്കുകയാണ് വയനാട് ജില്ല. എന്നാല്‍ തീ കത്തിപ്പടരുന്നത് തടയാന്‍ ആരും മുന്‍കൈ എടുക്കാത്തതാണ് ആശങ്ക വര്‍ധിക്കുന്നതിന് മറ്റൊരു പ്രധാന കാരണം. ഇത് ഭാവിയില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ചിന്തിക്കാതെയാണ് പലരും ഈ വിപത്തിനെ ശ്രദ്ധിക്കാതെ പോകുന്നത്. നൂറ്റാണ്ടുകള്‍ക്കൊണ്ട് പ്രകൃതി പരുവപ്പെടുത്തിയെടുത്ത ആവാസ വ്യവസ്ഥ നിമിഷങ്ങള്‍ക്കകം കത്തിപ്പടരുന്ന തീയില്‍ Read More …

ബത്തേരി നഗരസഭാ ചെയര്‍മാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

സുല്‍ത്താന്‍ ബത്തേരി : ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി എല്‍ സാബുവിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 35 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 17 വീതം അംഗങ്ങളും ബിജെപിക്ക്‌ ഒരംഗവുമാണുള്ളത്‌. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ചര്‍ച്ചയ്‌ക്ക്‌ ശേഷമാണ്‌ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്‌. എന്നാല്‍ പിന്നീട്‌ ബിജെപി അംഗവുമായി ധാരണയിലെത്താന്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിനായില്ല. ഇതേ Read More …

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സാത്താന്‍ സേവയുടെ പ്രചാരക : മതാധ്യാപനം അവസാനിപ്പിച്ച്‌ സിസ്റ്റര്‍

ബിഷപ് ഫ്രാങ്കോയ്ക്കെതിരേയുള്ള സമരത്തില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം നിന്ന സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ പുറത്താക്കാന്‍ ശക്തമായ നീക്കം നടക്കുന്നതായി ആരോപണം. സിസ്റ്റര്‍ സാത്താന്‍ സേവയുടെ പ്രചാരകയാണെന്നാണ് പുതിയ മുദ്രകുത്തല്‍. ഇതോടെ താല്‍ക്കാലികമായി മതാധ്യാപനത്തില്‍ നിന്നും വിടവാങ്ങുന്നതായി സിസ്റ്റര്‍ അറിയിച്ചു. നഴ്സറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തന്നോട് സംസാരിച്ചാല്‍ കുട്ടികളെ വിലക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയതോടെയാണ് മതാധ്യാപനത്തില്‍നിന്ന് തല്‍ക്കാലം അവധിയില്‍ പ്രവേശിക്കുന്നതെന്ന് Read More …

വസന്തകുമാറിന്റെ ഭാര്യയ്‌ക്ക്‌ താല്‍പര്യമെങ്കില്‍ എസ്‌ഐ നിയമനം നല്‍കും; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച്‌ മുഖ്യമന്ത്രി

കല്‍പ്പറ്റ : പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ്‌ ജവാന്‍ വി വി വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റ് തസ്‌തികയില്‍ വസന്തകുമാറിന്റെ ഭാര്യ ഷീനക്ക്‌ താല്‍പര്യമില്ലെങ്കില്‍ എസ്‌ ഐ തസ്‌തികയില്‍ നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.വയനാട്‌ വെറ്ററിനറി സര്‍വകലാശാലയില്‍ താലക്കാലിക ജോലിയിലാണ്‌ ഷീനയിപ്പോള്‍.  കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ Read More …

കന്യാസ്ത്രിക്ക് പൂര്‍ണ പോലീസ്‌ സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവ്; രോഗിയായ മാതാവിനെ കാണുന്നതിന് അനുവദിക്കണമെന്ന് മഠം അധികൃതര്‍ക്ക് നിര്‍ദേശം

പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പോലീസിന് മൊഴികൊടുത്തതിന് തടങ്കലിലാക്കി പീഡിപ്പിക്കുന്നെന്നും ജീവഭയമുണ്ടെന്നുമുള്ള കന്യാസ്ത്രീയുടെ പരാതിയില്‍ പൂര്‍ണ പോലീസ്‌ സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവ്. ഇവര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ രോഗിയായ മാതാവിനെ കാണുന്നതിന് തൊടുപുഴയിലെ ആശുപത്രിയില്‍ പോകാന്‍ അനുവദിക്കണമെന്നും മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതി മഠം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഇടുക്കി രാജാക്കാട് സ്വദേശിനി സിസ്റ്റര്‍ ലിസി കുര്യനാണ് മൂവാറ്റുപുഴ തൃക്ക Read More …

സിസ്റ്റ‌ര്‍ ലൂസിയെ സഭയില്‍ നിന്ന് പുറത്താക്കും: മുന്നറിയിപ്പുമായി വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്

വയനാട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റ‌ര്‍ ലൂസിക്കെതിരെ വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്. അച്ചടക്ക ലംഘനം നടത്തിയാല്‍ സന്യാസി സമൂഹത്തില്‍ നിന്ന് പുറക്കാക്കുമെന്ന മുന്നറിയിപ്പോടെയാണ് സഭ നോട്ടീസ് നല്‍കിയത്. കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും സുപ്പീരിയറിന്റെ അനുമതി ഇല്ലാതെയാണെന്നും. ദാരിദ്ര്യവ്രതം ലംഘിച്ച സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്റെ പുസ്തകം പ്രസിദ്ധീകരിച്ചത് വഴി സഭയ്ക്ക് Read More …

പിണറായി സര്‍ക്കാരിന് കുമ്മനം രാജശേഖരന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്

വയനാട്: പിണറായി സര്‍ക്കാരിന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്.പ്രളയ കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. മാനന്തവാടി രൂപത പ്രളയ ദുരിതാശ്വാസ ഭവന പദ്ധതിയുടെയും കാരിത്താസ് ഇന്ത്യ സമഗ്ര പ്രളയ പുനരധിവാസ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കല്‍പ്പറ്റ എ.പി.ജെ. അബ്ദുല്‍കലാം Read More …