പിസി ജോര്‍ജ്ജിന്റെ വര്‍ഗീയ നിലപാട്: ജനപക്ഷം വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

കല്‍പറ്റ: പി സി ജോര്‍ജ്ജിന്റെ വര്‍ഗീയ നിലപാടുകളില്‍ പ്രതിഷേധിച്ച്‌ ജനപക്ഷം വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടതായി ജില്ലാ പ്രസിഡന്റ് പി നൗഷാദും ജനറല്‍ സെക്രട്ടറി ബെന്നി മുണ്ടുങ്കലും അറിയിച്ചു. ജനപക്ഷത്തിന് മലബാറില്‍ ആദ്യം നിലവില്‍ വന്ന ജില്ലാ കമ്മിറ്റിയാണ് വയനാട്ടിലേത്. പിസി ജോര്‍ജ്ജിന്റെ സാന്നിധ്യത്തിലാണ് വയനാട് കമ്മിറ്റി നിലവില്‍ വന്നത്. വൈസ് പ്രിസിഡന്റ് പി ബി Read More …

പാര്‍ട്ടി അവഗണന: വയനാട്ടില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചവരുടെ എണ്ണം നാലായി

വയനാട്: കേരള നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച്‌ വയനാട്ടില്‍ നിന്ന് പാര്‍ട്ടി വിട്ടവരുടെ എണ്ണം നാലായി. കഴിഞ്ഞ നാല് ദിവസത്തിനുള്ളിലാണ് ജില്ലയിലെ മുതിര്‍ന്ന നാല് പേര്‍ പാര്‍ട്ടി വിടുന്നത്. മുന്‍ കെപിസിസി അംഗമായ കെ കെ വിശ്വനാഥനാണ് ആദ്യം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. തൊട്ടുപിന്നാലെ കെപിസിസി സെക്രട്ടറിയായ എം എസ് വിശ്വനാഥന്‍ Read More …

ഇനിയാരും കോണ്‍ഗ്രസ്സ് വിടില്ലെന്ന് കെ മുരളീധരന്‍

വയനാട്: വയനാട്ടിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ രോഗം മാറ്റുമെന്ന് കെ. സുധാകരന്‍ എംപി. മരുന്ന് എന്താണെന്ന് പറയുന്നില്ല. ഇനി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്ന് സുധാകരന്‍ പറഞ്ഞു. ഇനി ആരും പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കില്ലെന്ന് കെ. മുരളീധരന്‍ എംപിയും പറഞ്ഞു. ജില്ലയിലെ പാര്‍ട്ടി കൊഴിഞ്ഞുപോക്കും സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കങ്ങളും ചര്‍ച്ച ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. ജില്ലയിലെ നേതാക്കളെ ഡിസിസി ഓഫിസിലേക്ക് വിളിച്ചു Read More …

തിരഞ്ഞെടുപ്പ്; അതിര്‍ത്തികളില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘം

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ പത്ത് ചെക്ക് പോസ്റ്റുകളില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങളെ നിയോഗിച്ചു. മുത്തങ്ങ, നൂല്‍പ്പുഴ, നമ്ബ്യാര്‍കുന്ന്, താളൂര്‍, ലക്കിടി, ചോലാടി, തലപ്പുഴ, ബാവലി, തോല്‍പ്പെട്ടി, വാളാംതോട് എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തുന്നത്. ചെക്ക് പോസ്റ്റുകളിലെ നിലവിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. കൃത്യമായ രേഖകളിലാത്ത കൊണ്ടുപോകുന്ന പണം, അനധികൃത മദ്യം, ആയുധങ്ങള്‍ തുടങ്ങിയവ Read More …

തിരഞ്ഞെടുപ്പ്; ഫ്‌ളൈയിങ്ങ് സ്‌ക്വാഡുകള്‍ സജ്ജമായി

വയനാട്: നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ജില്ലയിലെ നിയോജക മണ്ഡങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേകം ഫ്‌ളൈയിങ്ങ് സ്‌ക്വഡുകള്‍ സജ്ജമായി. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മറ്റ് പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് തടയുന്നതിനും ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായ ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ സത്വര നടപടി സ്വീകരിക്കുകയുമാണ് പ്രധാന ദൗത്യം. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള ഫ്‌ളൈയിങ്ങ് സ്‌ക്വാഡില്‍ ഒരു സീനിയര്‍ Read More …

വയനാട്ടില്‍ ഒരു കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിട്ടു

കല്‍പറ്റ: വയനാട്ടില്‍ ഒരു കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിട്ടു. കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. കല്‍പറ്റയില്‍ വാര്‍ത്താസമ്മേളനത്തിലാണ് എം.എസ്. വിശ്വനാഥന്‍ രാജിപ്രഖ്യാപിച്ചത്. ബത്തേരിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയാണ് രാജി പ്രഖ്യാപനം. കുറുമ വിഭാഗത്തില്‍പെട്ടയാളെ ബത്തേരിയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് സമുദായാംഗമായ വിശ്വനാഥന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് രാജി പ്രഖ്യാപനം. ബത്തേരിയില്‍ ഇദ്ദേഹം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി Read More …

തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തിറക്കിയ മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോടും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അഭ്യര്‍ഥിച്ചു. മാതൃകാ പെരുമാറ്റചട്ട ലംഘനവുമായും മറ്റും ബന്ധപ്പെട്ട പരാതികള്‍ സിവിജില്‍ ആപ് വഴി പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാന്‍ സംവിധാനമുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്തണം. Read More …

കല്‍പ്പറ്റയില്‍ മുല്ലപ്പള്ളിയും സിദ്ധിഖും വേണ്ട ; രഹസ്യയോഗം ചേര്‍ന്ന്‌ ഐ ഗ്രൂപ്പ്‌

കല്‍പ്പറ്റ: ഡിസിസി ജനറല്‍ സെക്രട്ടറി പി കെ അനില്‍കുമാറിന്റെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസ് പുകയുന്നു. ഞായറാഴ്ച ഐ ഗ്രൂപ്പ് നേതാക്കള്‍ കല്‍പ്പറ്റയില്‍ രഹസ്യയോഗം ചേര്‍ന്നു. പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരെ അംഗീകരിക്കേണ്ടെന്ന് തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വേണ്ടെന്ന നിലപാടെടുത്തു. കല്‍പ്പറ്റ ലക്ഷ്യമിടുന്ന കെപിസിസി വൈസ് പ്രസിഡന്റ് Read More …