17കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു

മാനന്തവാടി :  17കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു. മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മാനന്തവാടി ജെസ്സി കുബണൂര്‍ കെഎസ് സുരജിത്ത് (19) ആണ് അറസ്റ്റിലായത്.  പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചതായാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെയും കൊണ്ട് ബന്ധുക്കള്‍ കോഴിക്കോട് ചികിത്സതേടാന്‍ Read More …

കുടിവെള്ളം കിട്ടിയിട്ട് നാല് മാസം ; മാനന്തവാടിയില്‍ പ്രതിഷേധം

വയനാട് : മാനന്തവാടി ക്ലബ്കുന്ന് പ്രദേശവാസികള്‍ മാനന്തവാടി വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിക്കുന്നു . 4 മാസമായി കുടിവെള്ളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. വേനല്‍ കനത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടേണ്ട അവസ്ഥയിലാണ് പ്രേദേശവാസികള്‍. നിരവതിതവണ അധികൃതരെ ബന്തപെട്ടു എങ്കിലും വേണ്ട പരിഹാരം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് പ്രദേശവാസികള്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിക്കുന്നത്.

താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നാളെമുതല്‍ നിരോധനം

വയനാട്: താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം. നാളെ മുതലാണ് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് താമരശേരി ചുരം വഴിയുളള വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബസും ലോറിയും കുറ്റിയാടി, നാടുകാണി ചുരം വഴി പോകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ശല്യംചെയ്യുന്ന കാട്ടാനകള്‍ക്ക് ഇനി രക്ഷയില്ല; സുന്ദരിയും ആഗസ്ത്യനും ഉണ്ണികൃഷ്ണനും വയനാട്ടിലെത്തി

വയനാട്: കേരളത്തില്‍ ആദ്യമായി കുങ്കിയാന പരിശീലനത്തിന് വയനാട്ടില്‍ തുടക്കമായി.വനം വകുപ്പ് മുത്തങ്ങയില്‍ ആരംഭിച്ച പരിശീലന പരിപാടിയില്‍ കോട്ടൂര്‍ ആന ക്യാമ്ബില്‍ നിന്നും എത്തിച്ച ആനകളാണ് പരിശീലനം നേടുന്നത്. സംസ്ഥാന വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ ആദ്യമായാണ് കുങ്കിയാനകള്‍ക്ക് പരിശീലനം നല്‍കുന്നത്. തുടക്കത്തില്‍ 2 കൊമ്ബന്‍മാരും ഒരു പിടിയാനയുമടക്കം മൂന്ന് ആനകളെ പരിശീലിപ്പിക്കുന്നുണ്ട്. കേരളത്തിലെ വയനാട് ജില്ലയില്‍ സ്ഥിതി Read More …

വ​യ​നാ​ട്ടി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ക​ടു​വ; ജാ​ഗ്ര​താ നി​ര്‍​ദേ​ശം

പു​ല്‍​പ്പ​ള്ളി: വ​യ​നാ​ട് പു​ല്‍​പ്പ​ള്ളി​യി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ ക​ടു​വ​യെ ഇ​തു​വ​രെ​യും തു​ര​ത്താ​നാ​യി​ല്ല. കാ​പ്പി​പ്പാ​ടി കോ​ള​നി​യി​ലാ​ണ് ക​ടു​വ​യെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. ക​ടു​വ​യെ പി​ടി​കൂ​ടും​വ​രെ ആ​ളു​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് കി​ട്ടി​യാ​ല്‍ മ​യ​ക്കു​വെ​ടി​വ​ച്ച്‌ പി​ടി​കൂ​ടു​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ല്‍ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​ട​ക്കം പൊ​ട്ടി​ച്ച്‌ ക​ടു​വ​യെ തു​ര​ത്താ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും Read More …

വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച്‌ ഒരാള്‍ മരിച്ചു

വയനാട്: വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിയാണ് മരിച്ചത്. കര്‍ണാടകയില്‍ ജോലിക്ക് പോയപ്പോഴാണ് ഇയാള്‍ക്ക് കുരങ്ങുപനി ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

താമരശ്ശേരി ചുരത്തിന്‍റെ ഒമ്ബതാം വളവില്‍ നിന്ന് ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു

വയനാട്: വയനാട് ചുരത്തിലെ ഒമ്ബതാം വളവില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറിക്ക് ഉള്ളില്‍ കുടുങ്ങിയ മൃതദേഹം പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു. ലോറിയിലുണ്ടായിരുന്ന ഒരാളെ ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തിയിരുന്നു. മറ്റൊരാള്‍ കൂടി ഒപ്പമുണ്ടായിരുന്നതായി രക്ഷപ്പെട്ടയാള്‍ പറഞ്ഞു. ചുരം ഇറങ്ങുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവര്‍ ചാടി Read More …

മീന്‍ വില കുതിച്ചുയര്‍ന്നു; വില്‍പ്പനയില്‍ ഇടിവ്

കല്പറ്റ: മീന്‍വരവ് കുറഞ്ഞതോടെ വില കുതിച്ചുയര്‍ന്നത് കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുന്നു. ഈസ്റ്ററിനും വിഷുവിനും പോലും പ്രതീക്ഷിച്ച കച്ചവടം ലഭിക്കാതെ നിരാശയിലാണ് മീന്‍കച്ചവടക്കാര്‍ . മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ നാലിലൊന്ന് വില്‍പ്പന പോലും ഇത്തവണ വിശേഷദിവസങ്ങളില്‍ ലഭിച്ചില്ലെന്ന് കല്പറ്റ ബൈപ്പാസിലെ മീന്‍മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന ഇ. സിദ്ധിഖ് പറഞ്ഞു. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞതിനൊപ്പം തമിഴ്‌നാട്ടില്‍ ട്രോളിങ് കൂടി ആരംഭിച്ചതോടെ Read More …