വയനാട്ടില്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെത്തുന്ന രാഹുല്‍ ഗാന്ധി വ്യാഴാഴ്ചയാണ് വയനാട്ടില്‍ എത്തുന്നത്. ചൊവ്വാഴ്ച ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിക്ക് ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് തിരിക്കുന്നത്. കേരളത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം; ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് മുല്ലപ്പള്ളി

ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് വീണ്ടും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഉണ്ടന്നും അത് ഉണ്ടായാല്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാതിരിക്കുവാന്‍ ഡല്‍ഹിയില്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇത് വരും ദിവസങ്ങളില്‍ വെളിപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. Read More …

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം; എതിര്‍പ്പുമായി ഇ.കെ സുന്നി വിഭാഗം

രാഹുല്‍ ഗാന്ധി വയനാട്ടിലേയ്ക്കു വരുന്നതില്‍ എതിര്‍പ്പുമായി ഇ.കെ സുന്നി വിഭാഗം രംഗത്ത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീം പ്രാധിനിത്യം കുറയുമെന്നാണ് പരാതി. മറ്റ് ഏതെങ്കിലും സീറ്റില്‍ മുസ്ലീം പ്രാധിനിത്യം ഉറപ്പാക്കണമെന്നും സുന്നി വിഭാഗം അറിയിച്ചു. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനം എടുത്തിട്ടില്ലെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടിടത്ത് Read More …

വയനാട് വീണ്ടും മാവോയിസ്റ്റുകളെത്തി

വയനാട്: വൈത്തിരിയില്‍ ചിതറിയ ചോരയ്ക്ക് പകരം വീട്ടുമെന്ന മുന്നറിയിപ്പുമായി മാവോയിസ്റ്റ് ഭീകരര്‍. വയനാട് തലപ്പുഴ മക്കിമലയില്‍ എത്തിയ ഭീകരസംഘം വിതരണം ചെയ്ത കാട്ടുതീ ബുള്ളറ്റിനിലാണ് പരാമര്‍ശം. പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ജലീലിന്റെ മരണത്തിന് പകരം വീട്ടുമെന്നാണ് മുന്നറിയിപ്പ്. മാവോയിസ്റ്റ് നേതാവ് ജലീലിനെ പിണറായി വിജയന്റെ സിപിഎം സര്‍ക്കാരും തണ്ടര്‍ബോള്‍ട്ടും റിസോര്‍ട്ടിലെ ഒറ്റുകാരും ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് Read More …

പ്രളയ ദുരന്തങ്ങളെ അതിജീവിച്ച്‌ വയനാട്ടിലെ ടൂറിസം മേഖല തിരിച്ചു വരവിലേക്ക്

കല്‍പറ്റ: വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ പ്രളയത്തെ ജില്ല എങ്ങനെ അതി ജീവിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ് വയനാട്ടിലെ ടൂറിസം മേഖലയുടെ തിരിച്ച്‌ വരവ്. ജില്ലയുടെ പ്രധാന വരുമാന മാര്‍ഗങ്ങളായ കൃഷിയും, വിനോദ സഞ്ചാരവുമാണ് പ്രളയത്തില്‍ തകര്‍ന്നടിഞ്ഞത്. വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ കച്ചവട സ്ഥാപനങ്ങളേയും ബാധിച്ചു. സംസ്ഥാന സര്‍ക്കാറിന്റെയും, വിനോദ സഞ്ചാര Read More …

വയനാടിനായി തര്‍ക്കം രൂക്ഷം, തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു

 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വയനാടിനായി തര്‍ക്കം രൂക്ഷമാകുന്നു. തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു. ടി. സിദ്ദിഖ്, കെ.പി അബ്ദുള്‍ മജീദ് എന്നിവര്‍ പരിഗണനയില്‍ ഉണ്ട്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശിനും സാധ്യതയേറിയിട്ടുണ്ട്. വി.വി. പ്രകാശ് ദല്‍ഹിയിലെത്തിയിട്ടുണ്ട്. എ.കെ. ആന്‍റണിയുമായി പ്രകാശ് കൂടിക്കാഴ്ച നടത്തും. ടി.സിദ്ദിഖിന് സീറ്റ് നല്‍കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കാന്‍ ഐ Read More …

മന്ത്രി കടകംപള്ളിക്ക് പ്രസാദം നല്‍കിയില്ലെന്ന പേരില്‍ മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍

വയനാട്: ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രസാദം നല്‍കാന്‍ താമസിച്ചതിന്റെ പേരില്‍ ക്ഷേത്ര മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍. വയനാട് ജില്ലയില്‍ മാനന്തവാടി താലൂക്കിലെ വള്ളിയൂര്‍ക്കാവ് ക്ഷേത്രം അധികൃതരാണ് മേല്‍ശാന്തി കെ.വി ശ്രീജേഷ് നമ്ബൂതിരിയെ സസ്‌പെന്‍ഡ് ചെയ്‌തത്. കഴിഞ്ഞ മാര്‍ച്ച്‌ 25നായിരുന്നു സംഭവം. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്ബോളാണ് സസ്‌പെന്‍ഷന്‍ നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. സംഭവം ഇങ്ങനെ- Read More …

സി പി ജലീലിന്റെ കൊലപാതകം; മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുമെന്ന്

കല്‍പറ്റ: മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ച്‌ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എത്തിയ പത്തംഗ സംഘത്തെ പൊലീസ് ഉപവന്‍ റിസോര്‍ട്ടില്‍ പ്രവേശിപ്പിച്ചില്ല. തെളിവ് നശിക്കാന്‍ സാധ്യതയുള്ളതിനാലാണ് റിസോര്ട്ടില്‍ ആരെയും പ്രവേശിപ്പിക്കാത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. അതേസമയം, വൈത്തിരിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ Read More …