സ്റ്റമ്പ് കുത്തിക്കയറി; മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കാലില്‍ 30 തുന്നിക്കെട്ട്
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ സ്റ്റാര്‍ക്കിന് ഗുരുതര പരിക്കോടെ ആശുപത്രിയില്‍. കാലില്‍ സ്റ്റമ്പ് തുളഞ്ഞുകയറിയതാണ് അപകട കാരണം. എന്നാല്‍, എല്ലിന് പൊട്ടല്‍ ഇല്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. കാലിനേറ്റ മുറിവില്‍ 30 തുന്നിക്കെട്ടുകള്‍ ഇടേണ്ടിവന്നതായാണ് വിവരം. വെള്ളിയാഴ്ച രാവിലെയാണ് സ്റ്റാര്‍ക്കിന്റെ കാലില്‍ ശസ്ത്രക്രിയ നടത്തിയത്. വ്യാഴാഴ്ച പരിശീലനത്തിനിടെയാണ് ഇടങ്കയ്യന്‍ പേസര്‍ക്ക് പരിക്കേറ്റതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ Read More …
