പുതുവല്‍സരാഘോഷം : ദുബായില്‍ 63 നിലകളുളള ഹോട്ടലിനു തീപിടിച്ചു.

ദൂബായ് : ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദൂബായ് ബുര്‍ജ് കലീഫക്കരികിലെ 63 നിലകളുളള ഹോട്ടല്‍ സമുച്ചയത്തിലാണ് അര്‍ദ്ധരാത്രിയില്‍ തീ പിടിച്ചത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക ഏജന്‍സികള്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധെയമെന്നും ഏജന്‍സികള്‍ പറയുന്നു. തീ പിടിത്തത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ കണ്ടുപിടിക്കാനായില്ലെന്നാണ് ഇതുവരെ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം. പുതുവര്‍ഷാഘോഷത്തിനായെത്തിയ വലിയ Read More …

സൗദിയില്‍ ഷെല്ലാക്രമണത്തില്‍ മലയാളിയടക്കം 3 പേര്‍ കൊല്ലപെട്ടതായി റിപ്പോര്‍ട്ട്

സൗദിയില്‍ യമന്‍ വിമതര്‍ ഹൂത്തിസേന നടത്തിയ ആക്രമണത്തില്‍ മലയാളിയടക്കം 3 പേര്‍ കൊല്ലപെട്ടതായി റിപ്പോര്‍ട്ട്. സൗദി അറേബ്യയുടെ ജസാന്‍ പ്രവിശ്യയിലാണ് അക്രമണമുണ്ടായത്. തുടര്‍ച്ചയായ ആക്രമണത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രഥമിക നിഗമനം. ആക്രമണം നടന്ന മേഖലയില്‍ കൂടുതലും ഇന്ത്യ ബംഗ്ലാദേശ് എന്നി രാജ്യങ്ങളിലെ തൊഴിലാളികളാണ്. ഷെല്ലാക്രമണത്തില്‍ കൊല്ലപെട്ടവരില്‍ ഒരു മലയാളി ഉള്‍പെടുന്നതായി സൗദി ഗസറ്റ് റിപ്പോര്‍ട്ട് Read More …

ഇന്നു മുതല്‍ ഇന്ത്യക്ക് ധനസഹായമുണ്ടാവില്ലെന്ന് ഇംഗ്ലണ്ട്.

ലണ്ടന്‍ : 2016 ജനുവരി മുതല്‍ ഇന്ത്യക്ക് നല്‍കിവരുന്ന ധനസഹായം നിര്‍ത്തിവെക്കുമെന്ന് ഇംഗ്ലണ്ട്. തിരുമാനം 2012 ല്‍ ഡാവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ പൊതുചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ സഹായം തുലോം തുച്ചമാണെന്ന അന്നത്തെ ധനമന്ത്രി പ്രണാബ് മുഖര്‍ജിയുടെ പ്രസ്താവന ഇംഗ്ലണ്ടിനെ ചൊടിപ്പിച്ചിരുന്നു. ഇന്ത്യയുടെ പഴയ സാമ്രാജ്യമായതിനാല്‍ പ്രസ്താവന ഇഗ്ലണ്ടില്‍ എറെ ഒച്ചപാടുണ്ടാക്കിയിരുന്നു. ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ധനികരുടെ Read More …

2015ല്‍ 110 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപെട്ടതായി റിപ്പോര്‍ട്ട്

2015 ല്‍ 110 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപെട്ടതായി  ആര്‍.എസ്.എഫ്‌ (റിപോര്‍ട്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേര്‍സ്) റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ പേരും കൊല്ലപെട്ടത്   സമാധാനപരമായ രാജ്യങ്ങളിലാണെന്നും ആര്‍.എസ്.എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.  67 പേരും കൊല്ലപെട്ടത് ഈ വര്‍ഷം (2015) ഡ്യൂട്ടി സമയത്താണ്. 11 ഉം 10 പേര്‍ കൊല്ലപെട്ടത് ഏറെ കലാപകലുഷിതമായ ഇറാഖിലും സിറിയയിലുമാണ്. ഫ്രാന്‍സില്‍ എട്ട് പേര്‍ കൊല്ലപെട്ടു. Read More …

എണ്ണവിലയിടിവ്: അരപ്പട്ട മുറുക്കി സൗദി ബജറ്റ് നയരേഖ.

മധ്യേഷ്യന്‍ കറസ്‌പോണ്ടന്റ് റിയാദ്: അസംസ്‌കൃത എണ്ണവിലയിലുണ്ടായ കനത്ത ഇടിവിനെ പ്രതിരോധിക്കാന്‍ സൗദി ഭരണകൂടം പൂതിയ സാമ്പത്തിക പരിഷ്‌കാരത്തിനു രൂപം നല്‍കി. ജനുവരിയില്‍അവതരിപ്പിക്കാനുളള ബജറ്റിലാണ് പരിഷ്‌കാരനയങ്ങള്‍.വലിയതോതില്‍ ചിലവു ചുരുക്കുന്നതിനുളള പദ്ധതിക്കാണ് മുന്‍തൂക്കം. ഊര്‍ജ്ജ സബ്‌സിഡി വെട്ടിച്ചുരുക്കിയും പുതിയ നികൂതി ചുമത്തിയും നിലവിലെ നികുതി നിരക്കുകള്‍ വര്‍ധിപ്പിച്ചും സ്വകാര്യവല്‍ക്കരണം വ്യാപകമാക്കുന്നതിനുമുളള നയങ്ങളാണ് പുതിയ സാമ്പത്തിക പരിഷ്‌കാരത്തിലുണ്ടാവുക. കഴിഞ്ഞ ദിവസം Read More …

അമേരിക്കയില്‍ ശക്തമായ കൊടുങ്കാറ്റ് മരണം 44 ആയി.

ചിക്കാഗോ: അമേരിക്കയില്‍ ഭ്രാന്തമായ കാലാവസ്ഥ വ്യാപകമായ നാശം വിതച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചയായി രാജ്യത്തിന്റെ വലിയൊരു ഭാഗവും കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും നാശം വിതച്ചുകൊണ്ടിരിക്കുന്നു. കനത്ത മഴയും മഞ്ഞു വീഴ്ചക്കുമൊപ്പമാണ് കൊടുങ്കാറ്റ് വീശുന്നത്. 44 പേര് കൊടുങ്കാറ്റില്‍ മരണപെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ടെക്‌സാസില്‍ നിന്നാരംഭിച്ച കാറ്റ് വടക്ക് മെയിന്‍ വരെ നീളുന്നതിനാല്‍ 20 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായാണ് ഔദ്യോഗികവിവരം. Read More …

ദക്ഷിണ സൗദിയിലെ ആശുപത്രിയിൽ തീപ്പിടിത്തം; 25 മരണം

ജിദ്ദ: ദക്ഷിണ സൗദിയില്‍ ജീസാനിലെ ജനറല്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ മരിച്ചതായി പ്രാഥമിക നിഗമനം. 107 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ആശുപത്രിയിലുണ്ടായിരുന്ന മറ്റ്‌രോഗികളെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. എന്നാല്‍ മലയാളികളില്ലെന്നാണ് പ്രഥമിക അന്വേഷണത്തില്‍ അറിയുന്നത്. പൊലീസും സിവില്‍ ഡിഫന്‍സും സംഭവസ്ഥലം നിയന്ത്രണത്തിലാക്കി Read More …

വായുമലിനീകരണം ഇറ്റാലിയന്‍ നഗരങ്ങളില്‍ പിസ്സനിര്‍മ്മാണത്തിന് വിലക്ക്

പാരീസ്: പരമ്പരാഗത രീതിയില്‍ വിറകും മണ്ണെണ്ണ സറ്റൗവും ഉപയോഗിച്ചുളള പിസ്സനിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തി വെയക്കണമെന്നാവിശ്യപെട്ടാണ് നേപ്ലസ് മേയര്‍ സാന്‍ വിറ്റാലിനോ ഉത്തരവിറക്കിയത്. വായുമലിനീകരണം തടയുന്നതിനായുളള ഫില്‍റ്ററുകള്‍ സ്ഥാപിക്കാന്‍ തയ്യാറുളളവര്‍ക്ക് പിസ്സ നിര്‍മ്മാണം നടത്താനുളള അനുമതിയുളളതായും ഉത്തരവിലുണ്ട്. കടുത്ത വായുമലിനീകരണമുണ്ടാക്കുന്നത് തടയാനുളള ശ്രമത്തിന്റെ ഭാഗമായാണ് തിരുമാനം. അടുത്ത വര്‍ഷം മാര്‍ച്ച 31 വരെയാണ് നിരോധനം ഏര്‍പെടുത്തിയത്. പുതിയ Read More …