ഇല്‍ഹാന്‍ ഒമറിനെ വിദേശകാര്യ സമിതിയില്‍ നിന്ന് നീക്കം ചെയ്യാന്‍ യു എസ് ജനപ്രതിനിധി സഭ

വാഷിംഗ്ടണ്‍ ; ഇസ്രായേലിനെക്കുറിച്ചുള്ള മുന്‍ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ പ്രതിനിധി ഇല്‍ഹാന്‍ ഒമറിനെ ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയിലെ സീറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ യു എസ് ഹൗസ് വോട്ട് ചെയ്തു. പാനലില്‍ നിന്ന് ഒമറിനെ നീക്കം ചെയ്യാനുള്ള പ്രമേയത്തിനു അനുകൂലമായി 218 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ത്ത് 211 പേര് വോട്ട് ചെയ്തു. ഒമറിനെ നീക്കം ചെയ്യാനുള്ള Read More …

ട്രക്കില്‍നിന്നു കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂള്‍ കണ്ടെത്തി

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ട്രക്കില്‍നിന്നു നഷ്ടപ്പെട്ട റേഡിയോ ആക്ടീവ് കാപ്സ്യൂള്‍ കണ്ടെത്തി. കാപ്സ്യൂള്‍ വഹിച്ചിരുന്ന ട്രക്ക് 1,400 കിലോമീറ്റര്‍ ദൂരം പിന്നിട്ടശേഷമാണ് കാപ്സ്യൂള്‍ നഷ്ടപ്പെട്ട വിവരമറിഞ്ഞത്. ഒരു പയറിന്‍റെ മാത്രം വലുപ്പമുള്ള അതിമാരകമായ റേഡിയോ ആക്ടീവ് കാപ്സ്യൂള്‍ ഗ്രേറ്റ് നോര്‍ത്തേണ്‍ ഹൈവേയില്‍ ന്യൂമനു സമീപത്തുനിന്നാണു കണ്ടെത്തിയത്. 70 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന തെരച്ചില്‍ വാഹനമാണു കാപ്സ്യൂളില്‍നിന്നുള്ള Read More …

വിമാന യാത്രയ്ക്കിടെ പ്രസവവേദന; ആകാശത്തില്‍ യുവതിക്ക് സുഖപ്രസവം

ആകാശയാത്രയ്ക്കിടയില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് ഒടുവില്‍ വിമാനത്തില്‍ സുഖപ്രസവം. ടോക്യോയില്‍ നിന്നും ദുബായിലേക്കുള്ള യാത്രയ്ക്കിടയിലാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. കൃത്യസമയത്ത് യുവതിക്കു വേണ്ട സൗകര്യങ്ങള്‍ വിമാന ജീവനക്കാര്‍ ഒരുക്കിയതോടെ അമ്മയും കുഞ്ഞും രക്ഷപ്പെട്ടു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. ജനുവരി 19 നായിരുന്നു സംഭവം. ദുബായ് എമിറേറ്റ്സ് ഫ്ലൈറ്റ് EK Read More …

ഇരുപത്തിയേഴുകാരിക്ക് 7.3 കിലോ ഭാരവും രണ്ടടി ഉയരവുമുള്ള കുഞ്ഞു പിറന്നു

ബ്രസീലില്‍ ഇരുപത്തിയേഴ് വയസുള്ള യുവതിക്ക് 7.3 കിലോ ഭാരവും രണ്ടടി ഉയരവുമുള്ള കുഞ്ഞു പിറന്നു. സിസേറിയനിലൂടെയാണ് കഌഡിയന്‍ സാന്റോസ് ഡോ സാന്റോസ് എന്ന യുവതിയുടെ അസാധാരണ വലിപ്പമുള്ള കുഞ്ഞിനെ പുറത്തെടുത്തത്.ആങ്കേഴ്‌സണ്‍ എന്ന് പേരിട്ട കുട്ടി ഇന്‍ക്യൂബേറ്ററിലാണ് കഴിയുന്നത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ കഴിയുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആമസോണാസ് സംസ്ഥാനത്തെ ആശുപത്രിയില്‍ ജനുവരി 18നായിരുന്നു കുഞ്ഞിന്റെ Read More …

യുഎസില്‍ മൂന്നിടത്ത് വെടിവയ്പ്; രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു

യുഎസില്‍ മൂന്നിടത്ത് ഉണ്ടായ വെടിവയ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു. യുഎസിലെ അയോവയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോവയിലെ ഡെസ് മോയ്‌നസിലെ യൂത്ത് ഔട്ട്‌റീച്ച് സെന്ററില്‍ ഇന്ത്യന്‍ സമയം 3 മണിയോടെയാണ് സംഭവം. യുവജനങ്ങള്‍ക്കായുള്ള പരിപാടിക്കിടെയാണ് വെടിവയ്പ്. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ലെന്ന് Read More …

ജസിന്‍ഡ ആര്‍ഡേണ്‍ രാജിവച്ചു

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ രാജി പ്രഖ്യാപിച്ചു. അഞ്ചര വര്‍ഷം പദവിയില്‍ തുടര്‍ന്നശേഷമാണ് പടിയിറക്കം. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രിപദത്തില്‍ തന്റെ അവസാന ദിനമായിരിക്കുമെന്ന് നേപിയറില്‍ അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകത്ത് തീവ്രവലതുപക്ഷം ശക്തിപ്രാപിക്കുന്ന ഘട്ടത്തില്‍ മധ്യ ഇടതുപക്ഷത്തുനിന്ന് ശക്തമായ നടപടികള്‍ സ്വീകരിച്ച്‌ ലോകശ്രദ്ധ നേടിയ നേതാവാണ് ആകസ്മിക രാജിപ്രഖ്യാപനത്തിലൂടെ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. രാജി തീരുമാനത്തിന് കൃത്യമായ Read More …

രണ്ട് എന്‍ജിനില്‍ ഒന്ന് പ്രവര്‍ത്തനരഹിതമായി; ഒറ്റ എന്‍ജിനില്‍ വിമാനമിറക്കി പൈലറ്റ്

സിഡ്നി: 145 യാത്രക്കാരുമായി പറന്ന കാന്‍റ്വാസ് വിമാനം ഒറ്റ എന്‍ജിനില്‍ സുരക്ഷിതമായി ഇറങ്ങി. ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡില്‍നിന്നു പോയ വിമാനമാണു സിഡ്നി വിമാനത്താവളത്തില്‍ ഇറങ്ങിയത്. 3.5 മണിക്കൂറാണ് ഓക്‌ലന്‍ഡില്‍നിന്നു സിഡ്നിയിലേക്കുള്ള യാത്രാസമയം. എന്നാല്‍ സിഡ്നിയില്‍ ഇറങ്ങാന്‍ ഒരു മണിക്കൂര്‍ ശേഷിക്കെ ബോയിംഗ് 737-838 വിമാനത്തിന്‍റെ ഒരു എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായി. ഇതേത്തുടര്‍ന്നു വിമാനത്തില്‍നിന്ന് അടിയന്തര സാഹചര്യങ്ങളില്‍ നല്‍കാറുള്ള മേയ്ഡേ Read More …

പള്ളിയില്‍ ബോംബാക്രമണം: ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഞായറാഴ്ച പ്രൊട്ടസ്റ്റന്‍റ് പള്ളിയില്‍ നടന്ന ബോംബാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഉഗാണ്ടയുടെ അതിര്‍ത്തിയിലുള്ള കിഴക്കന്‍ കോംഗോ പട്ടണമായ കാസിന്ദിയിലെ പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ മാസം അവസാനം ഫ്രാന്‍സിസ് മാര്‍പാപ്പ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് പോകാനിരിക്കെയാണ് Read More …