ബാങ്ക് തട്ടിപ്പ് കേസ് : നീരവ് മോദിയെ ഏതു ജയിലില്‍ പാര്‍പ്പിക്കും : ഇന്ത്യയോട് ബ്രിട്ടീഷ് കോടതി
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വജ്രവ്യവസായി നീരവ് മോദിയെ വിട്ടുനല്‍കിയാല്‍ ഏതുജയിലില് പാര്‍പ്പിക്കുമെന്ന ചോദ്യവുമായി ഇന്ത്യയോട് ബ്രിട്ടീഷ് കോടതി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ നിലപാടറിയിക്കണമെന്നും നീരവിനെ വിട്ടുനല്‍കാനാവശ്യപ്പെട്ട് ഇന്ത്യനല്കിയ ഹര്‍ജിയില്‍ വാദംകേള്‍ക്കുന്ന വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി പറഞ്ഞു. നീരവ് മോദിയുടെ റിമാന്‍ഡ് കാലാവധി ജഡ്ജി എമ്മ ആര്‍ബുത്നോട്ട് ജൂണ്‍ 27 വരെ നീട്ടി. Read More …
